നിലവാക
| Alexandrian Senna നിലവാക |
|
|---|---|
| പരിപാലന സ്ഥിതി | |
|
Not evaluated (IUCN 3.1)
|
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ഉപകുടുംബം: | Caesalpinioideae |
| Tribe: | Cassieae |
| ജനുസ്സ്: | Senna |
| വർഗ്ഗം: | S. alexandrina |
| ശാസ്ത്രീയ നാമം | |
| Senna alexandrina Mill. |
|
| പര്യായങ്ങൾ | |
|
|
സിസാൽപിനിയേസി (Caesalpiniaceae) എന്ന സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ഔഷധ സസ്യമാണ് നിലവാക. (ശാസ്ത്രീയനാമം:- കാഷ്യ ആംഗുസ്റ്റിഫോളിയ - Cassia Angustifolia). ചിന്നാമുക്കി, ചെന്നാമുക്കി എന്നീ പേരുകളിലറിയപ്പെടുന്ന നിലവാകയ്ക്കു സംസ്കൃതത്തിൽ സോനമുഖി, ഭൂമിചാരി, മാർക്കണ്ഡികാ എന്നീ പേരുകളുമുണ്ട്. തെക്കേ ഇന്ത്യയിൽ തിരുനെൽവേലി, മധുര, തൃശിനാപ്പള്ളി എന്നിവിടങ്ങളിലും മൈസൂറിലും നിലവാക വൻതോതിൽ കൃഷിചെയ്യുന്നു.
ഉള്ളടക്കം |
ഘടന [തിരുത്തുക]
ഒന്നരമീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് നിലവാക. ഇലകൾ സംയുക്തമായിരിക്കും. നീണ്ട് അഗ്രം കൂർത്ത 5-7 ജോടി പത്രകങ്ങളുണ്ട്. 2.5-7 സെ.മീ. വരെ നീളവും ആറു മീ.മി. വീതിയുമുള്ളതാണ് പത്രകങ്ങൾ. പത്രകക്ഷ്യങ്ങളിൽനിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും മഞ്ഞനിറത്തിലുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്. ഏകദേശം ഒരു സെ.മീറ്ററോളം വീതിയും 3-5 സെ.മീ. നീളവുമുള്ള പോഡാണ് ഫലം. ഓരോ ഫലത്തിലും ഏഴുവിത്തുകൾ വീതമുണ്ടായിരിക്കും.
ഔഷധം [തിരുത്തുക]
ഇലകളാണ് നിലവാകയുടെ ഔഷധയോഗ്യമായ ഭാഗം. ഈ സസ്യത്തിൽ സെന്നോസൈഡ് എ (Sennoside A), സെന്നോസൈഡ് ബി (Sennoside B), മാനിറ്റോൾ (mannitol), സോഡിയം പൊട്ടാസ്യം ടാർടറേറ്റ് (Sodium potassium tartarate), സാലിസിലിക് അമ്ലം (Salicylic acid), ക്രൈസോഫാനിക് അമ്ലം (Chrysophanic acid), സാപ്പോണിൻ, എഥിരിയൽ ഓയിൽ (Etherial Oil), റെസിൻ, β സിറ്റോസ്റ്റിറോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിക്തരസവും തീക്ഷ്ണ-രൂക്ഷ-ലഘു ഗുണങ്ങളും ഉഷ്ണവീര്യവുമുള്ളതാണ്. ഈ സസ്യത്തിൽ അടങ്ങിയിട്ടുള്ള സെന്നോസൈഡ് എ, ബി എന്നീ ഗ്ലൂക്കോസൈഡുകൾ വിരേചന ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. നിലവാകയിൽ അടങ്ങിയിരിക്കുന്ന സിറ്റോസ്റ്റിറോൾ എന്ന രാസഘടകത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു കരുതപ്പെടുന്നു. ഇത് ചർമരോഗങ്ങൾ, കുഷ്ഠം, വാതം, കൃമി, കാസം എന്നിവയെയും ശമിപ്പിക്കും.
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :തിക്തം, കടു
ഗുണം :ലഘു, രൂക്ഷം,തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
ഇല [1]
സംസ്കൃത വിശേഷണം [തിരുത്തുക]
'മാർക്കണ്ഡികാ കുഷ്ഠഹരീ ഊർധ്വാധഃ കാമശോധനീ വാതരുക് കൃമി കാസഘ്നീ ഗുൽമോദര വിനാശിനി' എന്നാണ് നിഘണ്ടുസംഗ്രഹം എന്ന ആയുർവേദഗ്രന്ഥത്തിൽ നിലവാകയെ വിശേഷിപ്പിച്ചിരിക്കുന്നത്.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നിലവാക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |