നിലമേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കൻ കേരളത്തിൽ,കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലുള്ള ഒരു ചെറിയ പട്ടണമാണു നിലമേൽ. എം.സി റോഡിൽ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കുമിടയിലായാണ് നിലമേലിന്റെ സ്ഥാനം. തിരുവനന്തപുരത്ത് നിന്ന് 45 കി. മി. ഉം, കൊട്ടാരക്കരയിൽ നിന്ന് 27 കിലോമീറ്റർ[1] ദൂരവും ഉണ്ട്.തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതൃത്തി പ്രദേശം.കൊല്ലം ചെങ്കോട്ട പാതയിൽ സമ്മേളിക്കുന്ന പാരിപ്പള്ളി -മടത്തറ റോഡും തിരുവനന്തപുരം-അങ്കമാലി MCറോഡുംചേർന്ന നാല്ക്കവലയാണ് നിലമേൽ ജംഗ്ഷൻ്റെ പ്രത്യേകത.

ഭൂമിശാസ്ത്രം[തിരുത്തുക]

നിലമേൽ സ്ഥിതി ചെയ്യുന്നത് 8°49′00″N 76°53′00″E / 8.81667°N 76.88333°E / 8.81667; 76.88333 [2] അക്ഷാംശ രേഖാംശത്തിലാണ്.


സാമ്പത്തികം[തിരുത്തുക]

പ്രധാ‍ന വ്യവസായിക കെട്ടിടങ്ങൾ നിലമേൽ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണം നിലമേൽ ഗ്രാമപഞ്ചായത്താണ്. റബ്ബർ, കുരുമുളക്, ഇഞ്ചി എന്നിവയുടെ കൃഷി, വ്യവസായം ഇവിടെ ഉണ്ട്.

എത്തിച്ചേരാൻ[തിരുത്തുക]

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

നിലമേലിൽ പ്രധാനമായും ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾ ഇടകലർന്ന് ജീവിക്കുന്നു.എന്നിരുന്നാലും മുസ് ലീം ഭൂരിപക്ഷമാണ് കൂടുതൽ.


അവലംബം[തിരുത്തുക]

  1. "നിലമേൽ മുതൽ കൊട്ടാരക്കര വരെ". ഗൂഗിൾ മാപ്സ്. ഗൂഗിൾ. Retrieved 2013 ഏപ്രിൽ 27. {{cite web}}: Check date values in: |accessdate= (help)
  2. "Official Website". Archived from the original on 2009-04-28. Retrieved 2021-08-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Official Website Archived 2009-04-28 at the Wayback Machine.



"https://ml.wikipedia.org/w/index.php?title=നിലമേൽ&oldid=3698712" എന്ന താളിൽനിന്ന് ശേഖരിച്ചത്