നിരുപമ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിരുപമ റാവു
നിരുപമ റാവു

പദവിയിൽ
1 ആഗസ്റ്റ്‌ 2011- നിലവിൽ
മുൻഗാമി Meera Shankar

പദവിയിൽ
31 ജൂലൈ 2009-31 ജൂലൈ 2011
മുൻ‌ഗാമി ശിവശങ്കർ മേനോൻ
പിൻ‌ഗാമി രഞ്ജൻ മത്തായി

ജനനം 1950 ഡിസംബർ 6 (1950-12-06) (വയസ് 61)
മലപ്പുറം, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യൻ
ജീവിതപങ്കാളി സുധാകർ റാവു
മക്കൾ നിഖിലേഷ്, കാർത്തികേയ
Occupation Diplomat, Ambassador of India to United States of America

ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയാണ് (31 ജൂലൈ 2009 - 31 ജൂലൈ 2011)മലയാളിയായ നിരുപമ റാവു (ജനനം: ഡിസംബർ 6, 1950 - )[1]. 2006ലാണ് ചൈനീസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ശ്രീലങ്കയിലെ ഇന്ത്യൻ പ്രതിനിധിയായും 58 വയസുള്ള നിരുപമ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഷിംഗ്ടണിലും മോസ്കോയിലും ഇന്ത്യക്കുവേണ്ടി പ്രവർത്തിച്ച ഇവർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ജോയിന്റ്‌ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. നേരത്തെ വിദേശകാര്യ വക്താവായും പ്രവർത്തിച്ച നിരുപമ മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ട് കുടുംബാംഗമാണ്.

ബാംഗ്ലൂർ, പൂനെ, ലക്നൗ എന്നിവിടങ്ങളിൽ പഠനം നടത്തിയ നിരുപമ, മറാത്ത്‌വാഡ സർവകലാശാലയിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.73 ബാച്ചിലെ ഐ.എഫ്.എസു കാരിയാണിവർ[1]. ഗായിക, എഴുത്തുകാരി എന്നീ നിലകളിലും ശ്രദ്ധേയയാണ്‌. ആദ്യ കവിതാസമാഹാരം റെയ്‌ൻ റൈസിങ്‌ 2004ൽ പ്രസിദ്ധീകരിച്ചു. കർണാടക ചീഫ് സെക്രട്ടറി സുധാകർ റാവുവാണ് ഭർത്താവ്.

[തിരുത്തുക] അവലംബം

  1. 1.0 1.1 http://www.business-standard.com/india/news/nirupama-rao-takes-over-as-foreign-secy/69625/on
"http://ml.wikipedia.org/w/index.php?title=നിരുപമ_റാവു&oldid=1235144" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ