നിയോബിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | നിയോബിയം, Nb, 41 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | സംക്രമണ ലോഹങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 5, 5, d | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | gray metallic |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 92.90638(2) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Kr] 4d4 5s1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 12, 1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 8.57 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 2750 K (2477 °C, 4491 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 5017 K (4744 °C, 8571 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 30 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 689.9 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 24.60 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | cubic body centered | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 5, 4,[1] 3, 2,[2] 1[3] (mildly acidic oxide) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.6 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 652.1 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1380 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 2416 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 145 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 198 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | 137 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | no data | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (0 °C) 152 nΩ·m | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 53.7 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (25 °C) 7.3 µm·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 3480 m/s | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | 105 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | 38 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Bulk modulus | 170 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | 0.40 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Mohs hardness | 6.0 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Vickers hardness | 1320 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 736 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7440-03-1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 41 ആയ മൂലകമാണ് നിയോബിയം അല്ലെങ്കിലില്‍ കൊളംബിയം. Nb ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മൃദുവും ചാരനിറമുള്ളതുമാണ് അപൂര്‍വമായ ഈ സംക്രമണ ലോഹം. പൈറോക്ലോര്‍, കൊളംബൈറ്റ് എന്നീ ധാതുക്കളില്‍ കാണപ്പെടുന്നു. കൊളംബൈറ്റ് ധാതുവിലാണ് ആദ്യമായി ഈ മൂലകം കണ്ടെത്തിയതെന്നതിനാല്‍ കൊളംബിയം എന്നായിരുന്നു ഇതിന്റെ ആദ്യനാമം. പിന്നീട് മൂലകത്തിന്റെ പേര് നിയോബിയം എന്നും കൊളംബൈയ് ധാതുവിന്റെ പേര് നിയോബൈറ്റ് എന്നും മാറ്റപ്പെട്ടു. പ്രത്യേകതരം ഉരുക്ക് സങ്കരങ്ങള്‍, വെല്‍ഡിങ്, ആണവ വ്യവസായം, പ്രകാശ ശാസ്ത്രം, ആഭരണങ്ങള്‍ എന്നിവയില്‍ ഈ മൂലകം ഉപയോഗിക്കാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
നിയോബിയം തിളങ്ങുന്ന ചാരനിറമുള്ളതും ഡക്ടൈലുമായ ഒരു മൂലകമാണ്. റൂംതാപനിലയില്‍ അധികസമയം വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇതിന്റെ നിറം ചെറിയ അളവില്‍ നീലകലര്‍ന്നതാകുന്നു. ആവര്‍ത്തനപ്പറ്റികയില്‍ തൊട്ടുതാഴെ വരുന്ന മൂലകമായ ടാന്റാലിയവും നിയോബിയവും രാസസ്വഭാവങ്ങള്‍ ഏകദേശം സദൃശ്യമാണ്.
വായുവില്‍ 200 °C മുതല്‍ ഈ ലോഹം ഓക്സീകരിക്കപ്പെടുന്നു. +3, +5 എന്നിവയാണ് ഇതിന്റെ ഏറ്റവും സാധാരണമാഉഅ ഓക്സീകരണാവസ്ഥകള്‍. മറ്റ് ഓക്സീകരണാവസ്ഥകളും കണ്ടെത്തിയിട്ടുണ്ട്.
[തിരുത്തുക] ഉപയോഗങ്ങള്‍
നിയോബിയത്തിന് പല ഉപയോഗങ്ങളുമുണ്ട്. ചിലതരം തുരുമ്പിക്കാത്ത ഉരുക്കുകളിലേയും ഇരുമ്പിതര ലോഹസങ്കരങ്ങളിലേയും ഘടകമാണിത്. എച്.എസ്.എല്‍.എ ഉരുക്കിലെ ഒരു പ്രധാന ഘടകമാണിത്. ആധുനിക വാഹനങ്ങളുടെ നിര്‍മാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങള്‍
- ചിലതരം തുരുമ്പിക്കാത്ത ഉരുക്കുകള്‍ക്ക് വേണ്ടിയുള്ള ആര്‍ക്ക് വെല്‍ഡിങ് ദണ്ഡുകളില്‍ ഉപയോഗിക്കുന്നു
- ആണവ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.
- കപ്പാസിറ്ററുകളില്‍ ടാന്റാലത്തിന് പകരമായി നിയോബിയം ഉപയോഗിക്കാമൊയെന്നകാര്യം പഠിച്ച്‌വരികയാണ്.
- ഉയര്‍ന്ന ശുദ്ധതയുള്ള ഫെറോനിയോബിയത്തിന്റേയും നിക്കല്‍ നിയോബിയത്തിന്റെയും രൂപത്തില്‍ നിക്കല്‍, കൊബാള്‍ട്ട്, ഇരുമ്പ് എന്നിവയുടെ അതിലോഹസങ്കരങ്ങളില്‍ (superalloy) നിയോബിയം ഉപയോഗിക്കുന്നു. ജെറ്റ് എഞ്ചിനുകളിലും റോക്കറ്റുകളിലും മറ്റുമാണ് ഈ സങ്കരം ഉപയോഗിക്കുന്നത്.
[തിരുത്തുക] ചരിത്രം
1801ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ചാള്‍സ് ഹാച്ചറ്റ് നിയോബിയം കണ്ടെത്തി. അമേരിക്കയിലെ കണക്റ്റിക്യൂട്ടില്‍ നിന്ന് ഇംഗ്ലണ്ടിലേക്കയച്ച കൊളംബൈറ്റ് അയിരില്‍നിന്നാണ് അദ്ദേഹം പുതിയ മൂലകം കണ്ടെത്തിയത്. എന്നാല്‍ നിയോബിയവും അതുമായി വളരെ സാമ്യമുള്ള ടാന്റാലവും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് അന്ന് ഒരു ആശയക്കുഴപ്പമുണ്ടായി. 1846ല്‍ ഹെന്‍റിച്ച് റോസ്, ജീന്‍ ചാള്‍സ് ഗലിസ്സാര്‍ഡ് ഡി മരിഗ്നാക്ക് എന്നിവര്‍ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ നിയോബിയം കണ്ടെത്തിയതോടെ ആ ആശയക്കുഴപ്പത്തിന് അറുതിയായി. എന്നാല്‍ ഹാച്ചറ്റിന്റെ കണ്ടുപിടുത്തത്തേക്കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ അവര്‍ മൂലകത്തിന് നിയോബിയം എന്ന പുതിയ പേരിട്ടു. 1846ല്‍ ക്രിസ്റ്റ്യന്‍ ബ്ലൊംസ്ട്രാന്റ് ആണ് ആദ്യമായി ശുദ്ധരൂപത്തില്‍ നിയോബിയം വേര്‍തിരിച്ചെടുന്നത്. നിയോബിയം ക്ലോറൈഡിനെ ഹൈഡ്രജന്റെ സാന്നിദ്ധ്യത്തില്‍ താപം കൊടുത്ത് നിരോക്സീകരിക്ക വഴിയായിരുന്നു അത്.
Cb എന്ന പ്രതീകത്തോടെ കൊളംബിയം എന്ന പേരാണ് മൂലകം ആദ്യമായി കണ്ടെത്തിയ ഹാച്ചെറ്റ് നിര്‍ദ്ദേശിച്ചത്. ഏത പേര് സ്വീകരിക്കണം എന്ന കാര്യത്തില്‍ 100 വര്‍ഷം നിലനിന്ന വിവാദത്തിന് ശേഷം 1950ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രി നിയോബിയം എന്ന പേര് സ്വീകരിച്ചു.
[തിരുത്തുക] അവലംബം
- ↑ Niobium: niobium(IV) fluoride compound data. WebElements.com. ശേഖരിച്ചത് 2007-12-10.
- ↑ Niobium: niobium(II) oxide compound data. WebElements.com. ശേഖരിച്ചത് 2007-12-10.
- ↑ Niobium: niobium(I) chloride compound data. Bernath.UWaterloo.ca. ശേഖരിച്ചത് 2007-12-10.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |