നിയോപ്രീൻ റബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chemical structure of the repeating unit of polychloroprene

നിയോപ്രീൻ എന്നത്, 2-ക്ലോറോ1-3 ബ്യൂട്ടാഡൈയീൻ, അഥവാ ക്ലോറോപ്രീൻ തന്മാത്രകളടങ്ങിയ പോളിമറുകളുടെ പൊതുവായ പേരാണ്. അതുകൊണ്ടു തന്നെ, ഈ പോളിമറുകളുടെ മറ്റൊരു പേരാണ്, പോളിക്ലോറോപ്രീൻ. [1]

പ്രത്യേകതകൾ[തിരുത്തുക]

ക്ലോറോപ്രീൻ ഏതാണ്ട് പൂർണ്ണമായും trans-1-4 ഘടനയിലാണ് പോളിമറീകരിക്കുന്നത്. അതുകൊണ്ടു തന്നെ, അന്തിമ ഉത്പന്നത്തിന് നല്ല തോതിൽ ക്രിസ്റ്റലൈനിറ്റി ഉണ്ടാവാനും ഇടയുണ്ട്. സിങ്ക് ഓക്സൈഡും, മഗ്നീഷ്യം ഓക്സൈഡുമാണ് വൾക്കനൈസിംഗിന് ഉപയോഗിക്കാറ്. വ്യാവസായിക മേഖലകളിലെ യന്ത്രങ്ങൾക്കായുളള ബെൽട്ടുകൾ , ഗാസ്ക്കെറ്റുകൾ , കൈയുറകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Neoprene, accessed 11Aug.2012
"http://ml.wikipedia.org/w/index.php?title=നിയോപ്രീൻ_റബ്ബർ&oldid=1936190" എന്ന താളിൽനിന്നു ശേഖരിച്ചത്