നാലുകെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാലുകെട്ട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാലുകെട്ട് (വിവക്ഷകൾ) എന്ന താൾ കാണുക. നാലുകെട്ട് (വിവക്ഷകൾ)
നാലുകെട്ട്

കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച, നാലുവശങ്ങളും നടുവിൽ ഒരു മുറ്റവുമുള്ള ഭവനമാണ് നാലുകെട്ട്.


[തിരുത്തുക] പേരു വന്ന വഴി

വീടിനു നടുവിലുള്ള മുറ്റത്തെ 'നടുമുറ്റം' എന്നു വിളിക്കുന്നു. നടുമുറ്റത്തിനു ചുറ്റുമുള്ള നാലു കെട്ടുകളായി തിരിക്കുന്നതിനാലാണ്‌ നാലുകെട്ട്‌ എന്ന പേരുണ്ടായത്‌. തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയാണ്‌ കെട്ടുകൾക്ക്‌ പേര്‌. കൂട്ടുകുടുംബങ്ങൾക്കു താമസിക്കാനാണ്‌ നാലുകെട്ടുകൾ നിർമിച്ചിരുന്നത്‌.


[തിരുത്തുക] ഘടന

നാലുകെട്ടിന്റെ മേൽക്കൂരയിൽ ഉള്ള കൊത്തുപണി


നാലുകെട്ടിനുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകസ്ഥലങ്ങളുണ്ട്‌. നാലുകെട്ടിന്റെ വടക്കുഭാഗത്തായാണ്‌ അടുക്കളയും മേലടുക്കളയും. വടക്കിനിയിൽ ദൈവികകാര്യങ്ങൾക്കുള്ള ഒരുക്കങ്ങളും പതിവുണ്ട്‌. പടിഞ്ഞാറുഭാഗത്ത്‌ സാധനങ്ങൾ സൂക്ഷിക്കാനുള്ള കലവറയും കിടപ്പുമുറിയും. തെക്കുഭാഗവും കിഴക്കുഭാഗവും അതിഥികൾക്കുള്ള വലിയ അകങ്ങളാണ്‌. നെല്ലു സൂക്ഷിക്കാനുള്ള അറകളും നാലുകെട്ടിൽ കാണാം. മുൻവശത്തെ മുറ്റത്ത്‌ ഒരു തുളസിത്തറയും ഉണ്ടായിരിക്കും.

ധനികരുടെ വീടുകൾ കല്ലുകെട്ടി ഓടു മേഞ്ഞിരുന്നു. രണ്ടുനിലയുള്ള വീടുകളും പണ്ടുണ്ടായിരുന്നു. എന്നാൽ മണ്ണുകൊണ്ടു കെട്ടി ഓല മേഞ്ഞിരുന്ന വീടുകളിലാണ്‌ പാവപ്പെട്ടവർ താമസിച്ചിരുന്നത്‌.

നാലുകെട്ട്‌ ഇരട്ടിച്ച്‌ എട്ടുകെട്ടും ചിലപ്പോൾ ആകാറുണ്ട്‌. വീടിനകത്തുതന്നെ രണ്ട്‌ നടുമുറ്റം ഉണ്ടായിരിക്കും. നാലു നടുമുറ്റങ്ങളുള്ള പതിനാറുകെട്ടും പണ്ടുണ്ടായിരുന്നു.

[തിരുത്തുക] കൂടുതൽ വിവരങ്ങൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Nālukettu എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=നാലുകെട്ട്&oldid=1170271" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ