നായര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആകെ ജനസംഖ്യ | |||
|---|---|---|---|
| 45,00,000(app) | |||
| ആവാസവ്യവസ്ഥ | |||
|
|
|||
| ഭാഷകള്‍ | |||
| മതം | |||
| ബന്ധമുള്ള മറ്റു സമൂഹങ്ങള്‍ | |||
നായര്‍ എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി/സമൂഹത്തിന്റെ പേര്‍ ആണ്. വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാല്‍ പോരാളികളാണ് നായര്‍. കേരള ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും നായര്‍ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായര്‍ സഹകരണ സംഘം (നായര്‍ സര്‍വീസ് സൊസൈറ്റി - എന്‍.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്.[അവലംബം ആവശ്യമാണ്]
[തിരുത്തുക] ചരിത്രം
നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരില്‍ ഒരാളായ ഡ്വാര്‍ട്ട് ബാര്‍ബോസാ എന്ന പോര്‍ച്ചുഗീസ്സുകാരന്‍ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തില്‍ 'നായര്‍" സ്ഥാനം കൊടുത്തിരുന്ന വിധം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.[1]
| “ | മലയാളത്തിലെ നായന്മാര്‍ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാള്‍ കൊടുത്തു "നായര്‍" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങിനെ വിളിക്കുന്നതുവരെ അവര്‍ക്കു വാളും നായര്‍ എന്ന പേരും ധരിച്ചു നടപ്പാന്‍ പാടില്ല.... | ” |
[തിരുത്തുക] അവലംബം
- ↑ പി. ഭാസ്കരനുണ്ണി, പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി 1988, പേജ് 405