നാച്വറലിസ് ഹിസ്റ്റോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Naturalis Historia, 1669 edition, title page. The title at the top reads: "Volume I of the Natural History of Gaius Plinius Secundus."

മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ വിജ്ഞാനകോശമായി കരുതപ്പെടുന്ന കൃതിയാണ് നാച്വറലിസ് ഹിസ്റ്റോറിയ. പ്ലിനി എന്നറിയപ്പെടുന്ന ഗ്യാസ് നയീസ സക്കുഞ്ഞാണ് ഇതിന്റെ കർത്താവ്.

വൈവിധ്യമാർന്ന താൽപര്യങ്ങളുടെ ഉടമയായിരുന്നു പ്ലിനി. 2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20000 ത്തോളം വിവരങ്ങൾ കുറിച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തം നിരീക്ഷണങ്ങളോടൊപ്പം ചേർത്ത് 36 വോള്യങ്ങളുള്ള ഒരു ബൃഹത് ഗ്രന്ഥം അദ്ദേഹം രചിച്ചു.[1] അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉള്ളടക്കം[തിരുത്തുക]

37 പുസ്തകങ്ങളാണ് ഇതിലുള്ളത്. പ്ലിനി തന്റേതായ ഒരു ഉള്ളടക്ക പട്ടിക ഉണ്ടാക്കിയിരുന്നു. വിഷയങ്ങളഉടെ നിലവിലുപയോഗിക്കുന്ന പേരുകളുപയോഗിച്ചുള്ള ഒരു ചുരുക്കം

Volume Books Contents
I 1 Preface and tables of contents, lists of authorities
2 ലോകത്തിന്റെ ഗണിതപരവും ഭൗതികവുമായ വിശദീകരണം Mathematical and physical description of the world
II 3 - 6 ഭൂമിശാസ്ത്രം and എത്ത്നോഗ്രാഫി
7 നരവംശശാസ്ത്രം and മനുഷ്യ ശരീരശാസ്‌ത്രം
III 8 - 11 ജന്തുശാസ്‌ത്രം
IV - VII 12 - 27 കൃഷി, ഉദ്യാനനിർമ്മാണം, ഔഷധശാസ്‌ത്രം തുടങ്ങി എല്ലാ സസ്യ ശാസ്ത്ര മേഖലകളും
VIII 28 - 32 ഔഷധശാസ്‌ത്രം
IX - X 33 - 37 Mining and mineralogy, especially as applied to life and art, including gold, casting in silver,[2] statuary in bronze,[3] painting,[4] modelling,[5] sculpture in marble,[6] precious stones and gems[7]

ഭൂമിയിലെ കാര്യങ്ങളും ജ്യോതിശാസ്ത്രസംബന്ധിയായ നിരവധി കാര്യങ്ങളും പ്ലിനി തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു . ഭൂമി ഉരുണ്ടതാണെന്ന ഉറച്ച വിശ്വാസം അതിൽ കാണാം. ദൂരെനിന്ന് അടുത്തേക്കുവരുന്ന കപ്പലുകളെ നോക്കിയാൽ ഇതു മനസ്സിലാക്കാം എന്നു പ്ലിനി പറയുന്നുണ്ട്. മറ്റൊരു തെളിവുകൂടി അദ്ദേഹം അവതരിപ്പിക്കുന്നു ഒരു സൂര്യഘടികാരം അത് ഉപയോഗിക്കുന്ന സ്ഥലത്തുനിന്ന് 80 കിലോമീറ്ററിലധികം തെക്കോട്ടോ വടക്കോട്ടോകൊണ്ടുപോയാൽ ശരിയായ സമയം കാണിക്കാതാകും. പിന്നെ ശരിയായ സമയം കാണിക്കണമെങ്കിൽ അതിന്റെ സൂചി (style)യുടെ ചരിവു മാറ്റണം. ഭൂമി ഉരുണ്ടതല്ലെങ്കിൽ ഇതു വേണ്ടിവരുമായിരുന്നില്ല.[8]

ഇതുപോലെ ചന്ദ്രഗ്രഹണം തുടങ്ങുന്ന സമയം എല്ലായിടത്തും ഒന്നല്ല എന്നും പ്ലിനിയുടെ നിരീക്ഷണങ്ങൾ കണ്ടെത്തി. 20 കിലോമീറ്റർ പടിഞ്ഞാറു മാറി നിൽക്കുന്ന ഒരാൾ കാൽ മണിക്കൂർ കഴിഞ്ഞേ ഗ്രഹണം കണ്ടുതുടങ്ങൂ. ഇതൊന്നും എല്ലാവർക്കും മനസ്സിലാവില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നു.

ജനം ചോദിക്കും. ഭൂമിയുടെ മറുവശത്തു നിൽക്കുന്നവർ എന്തുകൊണ്ട് വീണു പോകുന്നില്ല. മറുവശത്തുള്ളവർ നമ്മെക്കുറിച്ചും ഇതേ ചോദ്യം ചോദിക്കുമെന്ന കാര്യം അവർ ആലോചിക്കുന്നില്ല

ക്രിസ്തുവർഷം 77ലാണ് ഹിസ്റ്റോറിയാ നാച്വറലിസിന്റെ രചന പൂർത്തിയായത്. രണ്ടു വർഷത്തിനകം പ്ലിനി മരിക്കുകയും ചെയ്തു. വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആ പ്രതിഭാസം നേരിൽ കാണാനും അപകടത്തിൽ പെട്ട ഗ്രാമവാസികളെ സഹായിക്കാനുമുള്ള ശ്രമത്തിൽ അവിടെ ഓടിയെത്തിയ പ്ലിനി അഗ്നിപർവതം വമിച്ച വാതകം ശ്വസിച്ചു ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

അവലംബം[തിരുത്തുക]

  1. Anderson, Frank J. (1977). An Illustrated History of the Herbals. Columbia University Press. p. 17. ഐ.എസ്.ബി.എൻ. 0-231-04002-4. 
  2. xxxiii.154–751
  3. xxxiv
  4. xxxv.15–941
  5. 151–851
  6. xxxvi
  7. xxxvii
  8. കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. 

അധിക വായനയ്ക്ക്[തിരുത്തുക]

  • Burnham, Barry C. (1997). "Roman Mining at Dolaucothi: the Implications of the 1991-3 Excavations near the Carreg Pumsaint". Britannia (Britannia, Vol. 28) 28: 325–336. JSTOR 526771. ഡി.ഒ.ഐ.:10.2307/526771. 
  • French, Roger & Greenaway, Frank (1986), Science in the Early Roman Empire: Pliny the Elder, his Sources and Influence, Croom Helm .
  • Healy, John F. (1999). Pliny the Elder on Science and Technology. Oxford University Press. ഐ.എസ്.ബി.എൻ. 0-19-814687-6. 
  • Hodge, A. T. (2001). Roman Aqueducts & Water Supply (2nd എഡി.). London: Duckworth. 
  • Isager, Jacob (1991). Pliny on Art and Society: The Elder Pliny's Chapters on the History of Art. London & New York: Routledge. ഐ.എസ്.ബി.എൻ. 0-415-06950-5. 
  • Jones, G. D. B.; I. J. Blakey; E. C. F. MacPherson (1960). "Dolaucothi: the Roman aqueduct". Bulletin of the Board of Celtic Studies 19: 71–84 and plates III–V. 
  • Jones, R. F. J.; Bird, D. G. (1972). "Roman gold-mining in north-west Spain, II: Workings on the Rio Duerna". Journal of Roman Studies (Society for the Promotion of Roman Studies) 62: 59–74. JSTOR 298927. ഡി.ഒ.ഐ.:10.2307/298927. 
  • Lewis, P. R. (1977). The Ogofau Roman gold mines at Dolaucothi. The National Trust Year Book 1976–77. Llandeilo: The National Trust. 
  • Lewis, P. R.; Jones, G. D. B. (1969). "The Dolaucothi gold mines, I: the surface evidence". The Antiquaries Journal 49 (2): 244–72. 
  • Lewis, P. R.; Jones, G. D. B. (1970). "Roman gold-mining in north-west Spain". Journal of Roman Studies (The Journal of Roman Studies, Vol. 60) 60: 169–85. JSTOR 299421. ഡി.ഒ.ഐ.:10.2307/299421. 
  • Rackham, H.; Jones, W. H. S. & Eichholz, D. E. (translators), Pliny – Natural History, 10 volumes, (Loeb Classical Library), 1938–1962.
  • Wethered, H. N. (1937). The Mind of the Ancient World: A Consideration of Pliny's Natural History. London: Longmans Green. 
  • This article incorporates text from the Encyclopædia Britannica Eleventh Edition, a publication now in the public domain.

പുറം കണ്ണികൾ[തിരുത്തുക]

Text[തിരുത്തുക]

Wikisource
ലാറ്റിൻ വിക്കി സോഴ്സിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഉണ്ട്:

Secondary material[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നാച്വറലിസ്_ഹിസ്റ്റോറിയ&oldid=1839415" എന്ന താളിൽനിന്നു ശേഖരിച്ചത്