നാഗാകുന്നുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്നാണ് നാഗാകുന്നുകൾ. മ്യാൻമറിനും ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുർഘടങ്ങളായ പർവതനിരകളുടെ ഭാഗമാണ് ഇവ. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റു പ്രധാന മലനിരകൾ. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകൾ പൊതുവേ കിഴക്കു പടിഞ്ഞാറു ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിർത്തിക്കുള്ളിൽ വർത്തിക്കുന്ന നാഗാക്കുന്നുകൾ ഭൂപ്രകൃതിയിൽ ഏതാണ്ട് ഒരേ സ്വഭാവം പുലർത്തുന്ന സമാന്തര മലനിരകളാണ്. എന്നാൽ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വർധിക്കുന്നു. മണിപൂരിനടുത്തുള്ള ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.

ഭൂവിജ്ഞാനീയപരമായി ടെർഷ്യറി ശിലാപാളികളാൽ ആവൃതമായ മടക്കുപർവതങ്ങളാണ് നാഗാക്കുന്നുകൾ. സമൃദ്ധമായി മഴ ലഭിക്കുന്ന ഈ മലനിരകളിൽ നിബിഡമായ നിത്യഹരിത വനങ്ങളുണ്ട്. ബർമീസ് ഭാഷയിൽ 'തോങ്-യാ' എന്നറിയപ്പെടുന്ന മാറ്റക്കൃഷി സമ്പ്രദായമാണ് നാഗാക്കുന്നുകളിൽ ഇപ്പോഴും പ്രചാരത്തിലുള്ളത്. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണിത്.

നാഗാക്കുന്നുകളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്. ബലവും പ്രതിരോധശേഷിയുമുള്ള പാറക്കെട്ടുകളിലാണ് വീടുകൾ നിർമിക്കുന്നത്.


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗാകുന്നുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

അക്ഷാംശവും രേഖാംശവും: 26°00′N 95°00′E / 26°N 95°E / 26; 95

"http://ml.wikipedia.org/w/index.php?title=നാഗാകുന്നുകൾ&oldid=1005766" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ