നാഗലിംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാഗലിംഗമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഗലിംഗ മരം
Cannon-ball tree
Couroupita guianensis, flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. guianensis
Binomial name
Couroupita guianensis
Synonyms
  • Couratari pedicellaris Rizzini
  • Couroupita acreensis R.Knuth
  • Couroupita antillana Miers
  • Couroupita froesii R.Knuth
  • Couroupita guianensis var. surinamensis (Mart. ex Berg) Eyma
  • Couroupita idolica Dwyer
  • Couroupita membranacea Miers
  • Couroupita peruviana O.Berg
  • Couroupita saintcroixiana R.Knuth
  • Couroupita surinamensis Mart. ex Berg
  • Couroupita surinamensis Mart. ex O. Berg
  • Couroupita venezuelensis R.Knuth
  • Lecythis bracteata Willd.
  • Pekea couroupita Juss. ex DC. [Invalid] [1]

ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണു് നാഗലിംഗം. (ശാസ്ത്രീയനാമം: Couroupita guianensis). ഇതിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന്‌ ഇംഗ്ലീഷിൽ Cannon ball Tree എന്നാണു പേര്‌. സംസ്കൃതത്തിൽ നാഗപുഷ്പമെന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടിലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നീ പേരുകളിൽ അറിയപ്പെടുന്നു. തെക്ക്-മധ്യ അമേരിക്കകളിലെ മഴക്കാടുകളിലെ തദ്ദേശവാസിയാണ്.[2] ലെസിതഡേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ ഇലപൊഴിക്കുന്നമരം അലങ്കാരവൃക്ഷമായി പലയിടത്തും നട്ടുവളർത്തിവരുന്നു.[3]

വിവരണം[തിരുത്തുക]

നാഗലിംഗത്തിന്റെ പൂക്കൾ

35 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള നാഗലിംഗത്തിന്റെ ഇലകൾ ഒത്തുചേർന്ന് പലനീളത്തിൽ കാണാറുണ്ട്. സാധാരണ 8 മുതൽ 31 സെന്റിമീറ്റർ വരെ നീളമുള്ള ഇലകൾ 57 സെന്റിമീറ്റർ വരെ നീളത്തിൽ എത്താറുണ്ട്.[4] 80 സെന്റിമീറ്റർ വരെ നീളമുള്ള കുലകളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ചിലമരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടായി മരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കും. ഒറ്റ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കൾ, പ്രത്യേകിച്ചും രാവിലെയും[4] വൈകുന്നേരവും.[5] 6 സെന്റിമീറ്ററോളം വ്യാ‌സമുള്ള ആറ് ഇതളുകൾ ഉള്ള വലിയ പൂക്കൾ മിക്കവാറും കടുപ്പമുള്ള നിറങ്ങളോടു കൂടിയവയാണ്. ഇതളുകളുടെ ചുവടുകളിൽ പിങ്കും ചുവപ്പും നിറമുള്ളപ്പോൾ അഗ്രഭാഗമാവുമ്പോഴേക്കും മഞ്ഞനിറമാവുന്നു. വലിയ പീരങ്കിയുണ്ട പോലുള്ള കായകൾ 25 സെന്റിമീറ്ററോളം വലിപ്പമുള്ളവയാണ്. ചെറിയ കായയിൽ 65 വിത്തുകൾ ഉള്ളപ്പോൾ വലിയവയിൽ 550[4] വരെ വിത്തുകൾ ഉണ്ടാവും. കായ മൂപ്പെത്താൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണം.[4] പൂക്കളിൽ തേൻ ഇല്ലെങ്കിലും പൂമ്പൊടിക്കായി തേനിച്ചകൾ എത്തുന്നുണ്ട്. പലതരം തേനീച്ചകളും കടന്നലുകളുമാണ് പരാഗണം നടത്തുന്നത്. നിലത്തുവീഴുമ്പോൾത്തന്നെ കായകൾ പൊട്ടാറുണ്ട്. പൊട്ടാത്ത കായകൾ ചിലപ്പോൾ പല ജീവികളും വന്നുപൊട്ടിക്കുന്നു. പക്ഷികളുടെയും പല ജീവികളുടെയും ഭക്ഷണമാണ് കായയും വിത്തുകളും. ട്രികോമുകളാൽ ആവരണം ചെയ്യപ്പെട്ടതിനാൽ ആവണം ജീവികളുടെ ദഹനേന്ദ്രിയങ്ങൾ വഴി പോയാലും വിത്തുകളുടെ മുളയ്ക്കൽ ശേഷി നഷ്ടമാവാറില്ല.

മനുഷ്യർക്കുള്ള ഉപയോഗങ്ങൾ[തിരുത്തുക]

അലങ്കാരവൃക്ഷമായി വ്യാപകമായി നട്ടുവളർത്താറുള്ള നാഗലിംഗമരം അതിന്റെ കായയുടെ സവിശേഷതയാൽ സസ്യോദ്യാനങ്ങളിൽ വളർത്തിവരുന്നു.[4] പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്.[4] തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല.[6] ഹിന്ദുക്കൾ ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്താറുണ്ട്.[7] പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്.[7] നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്.[8]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-28. Retrieved 2016-07-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-30. Retrieved 2016-07-07.
  3. Couroupita guianensis. Archived 2014-10-22 at the Wayback Machine. Germplasm Resources Information Network.
  4. 4.0 4.1 4.2 4.3 4.4 4.5 Prance, G. T. & S. A. Mori. Couroupita guianensis Aubl. New York Botanical Garden. 2013.
  5. Brown, S. H. Couroupita guianensis. University of Florida IFAS Extension.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; lim എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. 7.0 7.1 Al-Dhabi, N. A., et al. (2012). Antimicrobial, antimycobacterial and antibiofilm properties of Couroupita guianensis Aubl. fruit extract. BMC Complementary and Alternative Medicine 12 242–50.
  8. Elumalai, A., et al. (2012). Evaluation of antiulcer activity of Couroupita guianensis Aubl leaves. Archived 2016-03-03 at the Wayback Machine. Asian J. Pharm. Tech. 2(2) 64-66.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഗലിംഗം&oldid=3987107" എന്ന താളിൽനിന്ന് ശേഖരിച്ചത്