നവാബ് ചിത്രശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവാബ് (Common Nawab)
Polyura athamas attalus MHNT dos.jpg
Charaxes athamas attalus Dorsal side
Polyura athamas attalus MHNT ventre.jpg
Polyura athamas attalus Ventral side
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropod
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Charaxini
ജനുസ്സ്: Charaxes
വർഗ്ഗം: C. athamas
ശാസ്ത്രീയ നാമം
Charaxes athamas
(Drury) 1773
പര്യായങ്ങൾ

Polyura samatha Moore, [1879]

ഏഷ്യയിലെ ഉഷ്ണമേഖലാ കാടുകളിൽ കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നവാബ് (Polyura_athamas). ഇന്ത്യയിൽ പ്രധാനമായും പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും ഹിമാലയൻ പ്രദേശങ്ങളിലുമായിട്ടാണ് ഇവ വിതരണം ചെയ്തിരിക്കുന്നത്. കാടിനോട് ചേർന്ന ഗ്രാമപ്രദേശങ്ങളിലും ഇവയെ കാണാനുണ്ട്. മനോഹരമായ ഈ ശലഭത്തിന്റെ മുകൾഭാഗം കറുപ്പുനിറമാണ്. ഇരു ചിറകിലും മഞ്ഞയും പച്ചയും കലർന്ന് കാണാവുന്നതാണ്. പിൻചിറകിൽ ഓരോ ജോടി മുനയുള്ള ചെറുവാലുകൾ ഉണ്ടാവും.

നനവാർന്നനിലത്തും ഇലകളിലും ഇരുന്ന് ഇവ വെയിൽ കായാറുണ്ട്. വളരെ വേഗത്തിലാണ് ഇവയുടെ പറക്കൽ.

മഞ്ചാടി, വാക, ചപ്പങ്ങം, കരിങ്ങാലി തുടങ്ങിയവയുടെ ഇലകളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് മഞ്ഞനിറമാണ്. ഏതാനും ദിവസം കഴിയുമ്പോൾ മുട്ടയുടെ നിറം മാറും. ശലഭപ്പുഴുവിന് ഇരുണ്ട പച്ചനിറമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=നവാബ്_ചിത്രശലഭം&oldid=1812790" എന്ന താളിൽനിന്നു ശേഖരിച്ചത്