നവരത്നങ്ങൾ (വ്യക്തികൾ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ [തിരുത്തുക]
വിക്രമാദിത്യചക്രവർത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒൻപത് പണ്ഡിതന്മാർ നവരത്നങ്ങൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
| പേര് | പ്രവർത്തന മേഖല | പ്രധാന കൃതികൾ |
|---|---|---|
| ക്ഷപണകൻ | ജ്യോതിഷം | ജ്യോതിഷശാസ്ത്രം |
| ധന്വന്തരി | വൈദ്യശാസ്ത്രം | |
| കാളിദാസൻ | കാവ്യം, നാടകം | രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളം |
| അമരസിംഹൻ | നിഘണ്ടുനിർമ്മാണം | അമരലിംഗം(നാമലിംഗാനുശാസനം) |
| വരാഹമിഹിരൻ | ജ്യോതിഷം | ബൃഹത്സംഹിത |
| വരരുചി | വ്യാകരണം | |
| ശങ്കു | വാസ്തുവിദ്യ | ശില്പശാസ്ത്രം |
| വേതാളഭട്ടൻ | മാന്ത്രികവിദ്യ | മന്ത്രശാസ്ത്രം |
| ഹരിസേനൻ | കാവ്യം |
അക്ബറിന്റെ സദസ്സിലെ നവരത്നങ്ങൾ [തിരുത്തുക]
- അബുൾ ഫസൽ ഇബ്ൻ മുബാറക്ക്
- ഫൈസി
- മിയാൻ താൻസെൻ
- ബീർബൽ
- രാജാ തോടാർ മാൽ
- രാജാ മാൻ സിങ്
- അബ്ദുൾ രഹീം ഖാൻ ഖന്ന
- ഫക്കീർ അസിയാവോ ദിൻ
- മുല്ലാ ദൊ പിയാസ