നയാഗ്ര വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നയാഗ്ര വെള്ളച്ചാട്ടം
നയാഗ്ര വെള്ളച്ചാട്ടം രാത്രിയില്‍

അമേരിക്കയുടേയും കാനഡയുടേയും അതിര്‍ത്തിയില്‍ കിടക്കുന്ന നയാഗ്ര നദിയിലെ പടുകൂറ്റന്‍ വെള്ളച്ചാട്ടമാണ്‌ നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍‌സ്, ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍‌സ്, കനേഡിയന്‍ ഹോഴ്‌സ് ഷൂ ഫാള്‍‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. (ചിത്രത്തില്‍ ഇതേ ക്രമത്തില്‍ ഇടത്ത് നിന്ന് വലത്തോട്ട് ഈ വെള്ളച്ചാട്ടങ്ങള്‍ കാണാം). അമേരിക്കന്‍ ഫാള്‍‌സിനോട് ചേര്‍ന്നു കിടക്കുന്ന ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍സ് ഒറ്റ നോട്ടത്തില്‍ അമേരിക്കന്‍ ഫാള്‍‌സിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍സിന് ആ പേരു വന്നത് അതിന്റെ രൂപത്തില്‍‌ നിന്നാണ്. [1] അമേരിക്കയില്‍ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാല്‍ കാനഡയില്‍ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂര്‍‌ണ്ണമായും ആസ്വദിക്കാന്‍‌ കഴിയുക.

[തിരുത്തുക] കുറിപ്പുകള്‍

നയാഗ്ര വെള്ളച്ചാട്ടം - വിശാലദൃശ്യം

ലോകത്തില്‍ എറ്റവും കൂടുതല്‍‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതികളില്‍ ഒന്നാണ്‌ ഇവിടത്തെ ജലവൈദ്യുതപദ്ധതി. [2]

[തിരുത്തുക] അവലംബം

  1. http://www.world-waterfalls.com/waterfall.php?num=142
  2. http://www.travelersdigest.com/best_waterfalls.htm

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം