നമസ്കാരം (ഹൈന്ദവാചാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമസ്കാരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നമസ്കാരം (വിവക്ഷകൾ) എന്ന താൾ കാണുക. നമസ്കാരം (വിവക്ഷകൾ)

ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.

  • സൂര്യനമസ്കാരം

സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കർമ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

  • സാഷ്ടാംഗ നമസ്കാരം

സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങൾ നിലത്ത് സ്പർശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാൽമുട്ട്,കൈപ്പത്തി,കാൽവിരൽ) ചെയ്യുന്ന നമസ്കാരമാകുന്നു.

  • ദണ്ഡ നമസ്കാരം

ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളിൽ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയിൽ(വടി പോലെ) കിടക്കുന്നതാകുന്നു.

  • പാദ നമസ്കാരം

ക്ഷേത്രദർശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയിൽ മുട്ടിച്ച് തൊഴുന്നതാണ് പാദനമസ്കാരം.

ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂർണ്ണ സമർപ്പണമാണ് നമസ്കാരം എന്നാണ് വിശ്വാസം.

ഹൈന്ദവവിശ്വാസപ്രകാരം സ്ത്രീകൾക്ക് സാഷ്ടാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാൻ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ടാംഗനമസ്കാരത്തെ അനുവദിക്കുന്നില്ല. (ലിംഗഭാഗം ഇല്ലാത്തതിനാൽ ഏഴു അംഗങ്ങളേ തറയിൽ സ്പർശിക്കൂ. മാത്രമല്ല, സ്തനങ്ങൾ ഭൂമിയിൽ അമരാനും പാടുള്ളതല്ല.) സാഷ്ടാംഗം പാടില്ലെങ്കിൽ ദണ്ഡവും അനുവദനീയമല്ല. വൈദികാചാരമാകയാൽ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകൾ ആചരിക്കാവു.

അവലംബം[തിരുത്തുക]

ശ്രീമദ് ഹരിസ്വാമികളുടെ “ഹൈന്ദവാചാര രഹസ്യങ്ങൾ“

"https://ml.wikipedia.org/w/index.php?title=നമസ്കാരം_(ഹൈന്ദവാചാരം)&oldid=3786842" എന്ന താളിൽനിന്ന് ശേഖരിച്ചത്