ധ്രുവമുയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധ്രുവമുയൽ[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. arcticus
Binomial name
Lepus arcticus
Ross, 1819

ലഗാമോർഫ (Lagamorpha) ജന്തുഗോത്രത്തിലെ ലെപോറിഡെ (Leporidae) കുടുംബത്തിൽ പ്പെടുന്ന ഒരിനം മുയലാണ്‌ ധ്രുവമുയൽ. ശാസ്ത്രനാമം: ലെപ്പസ് ടിമഡസ് (Lepus timidus). നീല മുയൽ (Blue hare) എന്നും ഇത് അറിയപ്പെടുന്നു.

ആവാസ മേഖലകൾ[തിരുത്തുക]

അലാസ്ക, ലാബ്രഡോർ‍, ഗ്രീൻലാൻഡ്, സ്കാൻഡിനേവിയ, സൈബീരിയ, ഉക്രെയിനിന്റെ വടക്കൻഭാഗങ്ങൾ, ലിത്വാനിയ, അയർലൻഡ് എന്നീ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ചെറുകൂട്ടങ്ങളായാണ് ധ്രുവമുയലുകൾ ജീവിക്കുന്നത്.

ധ്രുവമുയലുകൾ വേനൽക്കാലത്ത് സാധാരണയായി വനപ്രദേശങ്ങളിലോ തടാകങ്ങളുടെയോ അതുപോലെയുള്ള ജലസ്രോതസ്സുകളുടെയോ സമീപത്തുള്ള കുറ്റിക്കാടുകളിലോ ആണ് അധിവസിക്കുന്നത്. എന്നാൽ ശീതകാലത്ത് ഇവ കുന്നിൻചരിവുകളിലുള്ള ഗുഹകളിൽ ജീവിക്കുന്നു.

ശരീര ഘടന[തിരുത്തുക]

ധ്രുവമുയലുകൾക്ക് രണ്ടുമുതൽ നാലരവരെ കി.ഗ്രാം തൂക്കമുണ്ടായിരിക്കും. മഞ്ഞുകാലത്ത് വെളുത്തനിറവും വേനൽക്കാലത്ത് നീലകലർന്ന വെളുപ്പുനിറവുമാണ്. ചെവിയുടെ അറ്റം കറുത്തിരിക്കും. കാൽപ്പാദങ്ങളിലെ കട്ടിയായ രോമാവരണം മഞ്ഞിലൂടെ സുഗമമായി നടക്കുന്നതിന് ഇവയെ സഹായിക്കുന്നു. ഇവ സസ്യാഹാരികളാണ്. മഞ്ഞുകാലങ്ങളിൽ വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും മരത്തൊലി ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്.

ഏകദേശം 50 ദിവസമാണ് ധ്രുവമുയലിന്റെ ഗർഭകാലം. വർഷംതോറും ഒരു പ്രാവശ്യം രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. കുഞ്ഞുങ്ങൾ വളരെ വേഗം വളരുന്നു. ജനിച്ച് ഒൻപത് ദിവസം കഴിയുമ്പോൾത്തന്നെ അവ സസ്യാഹാരം ഭക്ഷിക്കാറുണ്ട്. 89 വർഷമാണ്[അവലംബം ആവശ്യമാണ്] ഇവയുടെ ആയുർദൈർഘ്യം.

അവലംബം[തിരുത്തുക]

  1. ഹോഫ്‌മാൻ, ആർ.എസ്.; സ്മിത്ത്, എ.റ്റി. (2005). "Order Lagomorpha". In വിൽ‌സൺ, ഡി.ഇ.; റീഡർ, ഡി.എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. pp. 195–196. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. Lagomorph Specialist Group (1996). Lepus arcticus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 2006-05-06. Database entry includes a brief justification of why this species is of least concern
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധ്രുവമുയൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധ്രുവമുയൽ&oldid=2307374" എന്ന താളിൽനിന്ന് ശേഖരിച്ചത്