ധിരുഭായി അംബാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധീരുഭായ് അംബാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധിരുഭായി അംബാനി
ധീരുഭായ് അംബാനി 2002 ഇന്ത്യയുടെ സ്റ്റാമ്പ്
ജനനം(1932-12-28)ഡിസംബർ 28, 1932
മരണംജൂലൈ 6, 2002(2002-07-06) (പ്രായം 69)
തൊഴിൽIndustrialist/Entrepreneur
ജീവിതപങ്കാളി(കൾ)Kokilaben Ambani
കുട്ടികൾമുകേഷ് അംബാനി
അനിൽ അംബാനി
Nina Kothari
Deepti Salgaonkar
വെബ്സൈറ്റ്www.ril.com

റിലയൻസ് ഇൻഡസ്ടീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ഒരു വ്യവസായിയും ആയിരുന്നു ധിരുഭായി (Sindhi: धीरूभाई) എന്നറിയപ്പെടുന്ന ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി (Sindhi: धीरजलाल हीराचंद अंबानी). (28 ഡിസംബർ, 1932 - 6 ജൂലൈ 2002). 1977 ൽ റിലയൻസ് എന്ന കമ്പനി പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയത് 2007 ൽ 60 ബില്ല്യൺ ഡോളാർ ആസ്തിയുള്ള ഒരു കമ്പനിയായി മാറി. ഇന്ന് ഈ കമ്പനി നോക്കി നടത്തുന്നത് പ്രധാനമായും തന്റെ രണ്ട് മക്കളായ അനിൽ അംബാനി, മുകേഷ് അംബാനി എന്നിവരാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ ഒന്നാണ് റിലയൻസ്.[1]

അദ്ദേഹത്തിൻറെ മരണശേഷം 2016-ൽ, കച്ചവടത്തിലേയും ഇന്ഡസ്ട്രിയിലേയും സംഭാവനകൾ കണക്കിലെടുത്തു ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പദവിയായ പദ്മ വിഭൂശൺ നൽകി രാജ്യം ആദരിച്ചു.

1966-ൽ റിലയൻസ് ഇന്ഡസ്ട്രീസ്‌ സ്ഥാപിച്ചത് ധീരുഭായ് അംബാനിയാണ്, 2012-ലെ കണക്കനുസരിച്ചു 85000 ഉദ്യോഗസ്ഥരുള്ള ഈ കമ്പനിയാണ് കേന്ദ്ര സർക്കാരിൻറെ ആകെയുള്ള നികുതി വരുമാനത്തിൻറെ 5 ശതമാനം നൽകുന്നത്. 2012-ലെ കണക്കനുസരിച്ചു ഫോർച്ച്യൂൺ 500 പട്ടികയിൽ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരു കമ്പനിയാണ് റിലയൻസ് ഇന്ഡസ്ട്രീസ്‌.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മവിഭൂഷൻ പുരസ്കാരം - 2016[2]

അവലംബം[തിരുത്തുക]

  1. Dhirubhai Ambani vs Ratan Tata – Difference and Comparison. Diffen. Retrieved 28 Feb 2017.
  2. "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധിരുഭായി_അംബാനി&oldid=3828837" എന്ന താളിൽനിന്ന് ശേഖരിച്ചത്