ദ ഹർട്ട് ലോക്കർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| The Hurt Locker | |
|---|---|
Theatrical release poster |
|
| സംവിധാനം | Kathryn Bigelow |
| നിർമ്മാണം | Kathryn Bigelow Mark Boal Nicolas Chartier Greg Shapiro |
| രചന | Mark Boal |
| അഭിനേതാക്കൾ | Jeremy Renner Anthony Mackie Brian Geraghty Christian Camargo Evangeline Lilly Ralph Fiennes David Morse Guy Pearce |
| സംഗീതം | Marco Beltrami Buck Sanders |
| ഛായാഗ്രഹണം | Barry Ackroyd |
| ചിത്രസംയോജനം | Chris Innis Bob Murawski |
| വിതരണം | Summit Entertainment |
| റിലീസിങ് തീയതി | 2008 സെപ്റ്റംബർ 4 (Venice Film Festival) 2009 ജൂൺ 26 United States |
| സമയദൈർഘ്യം | 131 minutes |
| രാജ്യം | |
| ഭാഷ | English |
| ബജറ്റ് | $11 million[1] |
| ബോക്സ് ഓഫീസ് | $21,356,139[2] |
2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ദ ഹർട്ട് ലോക്കർ. യുദ്ധം ശിഥിലമാക്കിയ ഇറാഖിൽ പ്രവർത്തിക്കുന്ന യു.എസ്. ബോംബ് നിർവീര്യ സ്ക്വാഡിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കാതറീൻ ബിഗലോയാണ്. 2010-ലെ അക്കാദമി പുരസ്കാര ചടങ്ങിൽ ആറു പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായക, ചലച്ചിത്രത്തിനായി രചിച്ച മികച്ച തിരക്കഥ, എഡിറ്റിങ്ങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ്ങ് എന്നീ അക്കാദമി പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. ഈ ചിത്രത്തിലൂടെ കാതറീൻ ബിഗലോക്ക് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഒരു വനിതക്ക് ആദ്യമായി ലഭിച്ചു[3]. 2010-ലെ ബാഫ്റ്റ പുരസ്കാര ദാനചടങ്ങിൽ കച്ച ചിത്രം, മികച്ച സംവിധായക, ചലച്ചിത്രത്തിനായി രചിച്ച മികച്ച തിരക്കഥ, എഡിറ്റിങ്ങ്, ഛായാഗ്രഹണം, ശബ്ദം തുടങ്ങിയ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.