ദ ഹോഴ്സ് ആന്റ് ഹിസ് ബോയ് (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ അഞ്ചാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് മൂന്നാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1954-ലാണ് പ്രസിദ്ധീകരിച്ചത്. ദ സിൽവർ ചെയറിനു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ആ നോവലിന് മുമ്പാണ് ഇത് എഴുതപ്പെട്ടത്. അതിനാൽ രചിക്കപ്പെട്ടതിന്റെ ക്രമത്തിൽ ഇത് പരമ്പരയിലെ നാലാമത്തെ കൃതിയാണ്. പരമ്പരയിൽ നമ്മുടെ ലോകത്തിലെ കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകാത്ത ഒരേയൊരു നോവലാണിത്.