ദ ഹന്‍ഡ്രഡ് (ഗ്രന്ഥം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ മൈക്കല്‍ എച്ച്. ഹാര്‍ട്ട് എഴുതിയ ഒരു ചരിത്ര ഗ്രന്ഥമാണ് ദ ഹന്‍ഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇന്‍ഫ്‌ലുവന്‍ഷ്യല്‍ പേര്‍സന്‍സ് ഇന്‍ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) .1978 ല്‍ എഴുതിയ ഈ പുസ്തകം മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 100 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ചൂടേറിയ സംവാദങ്ങള്‍ക്ക് ഈ ഗ്രന്ഥം നിമിത്തമായി. മാത്രമല്ല ഈ ഗ്രന്ഥം സ്വീകരിച്ച റാങ്കിംഗ് ശൈലി പിന്നീട് പലരും കടമെടുക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്].
ചില ശ്രദ്ധേയമായ തിരുത്തലുകളും റാങ്കിംഗ് ക്രമത്തിലെ മാറ്റങ്ങളും ഉള്‍പ്പെടുത്തി 1992 ല്‍ ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കുകയുണ്ടായി.കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ചില വ്യക്തികളെ (വ്‌ളാദിമര്‍ ലെനിന്‍ ,മാവോ സേതൂങ്ങ്) താഴേ റാങ്കിലേക്ക് മാറ്റിയതും മിഖായേല്‍ ഗോര്‍ബച്ചേവിനെ പുതുതായി ചേര്‍ത്തതുമായിരുന്നു പ്രധാന മാറ്റങ്ങള്‍. പാബ്ലോ പിക്കാസോക്ക് പകരം ഹെന്‍ഡ്രി ഫോര്‍ഡിനെ റാംങ്കിങ്ങില്‍ ഉയത്തുകയുണ്ടായി. റാംങ്കിങ്ങില്‍ ഒരു പുന:ക്രമീകരണം നടത്തിയ ഈ പുസ്തകം പക്ഷേ ആദ്യത്തെ പത്തു വ്യക്തികളുടെ സ്ഥാനത്തില്‍ മാറ്റം വരുത്തിയില്ല.
മുഹമ്മദിനെയാണ് ആദ്യ വ്യക്തിയായി മൈക്കല്‍ എച്ച്.ഹാര്‍ട്ട് തിരഞ്ഞെടുത്തത്. മുഹമ്മദ് മതപരമായി മാത്രമല്ല രാഷ്ട്രീപരമായും വിജയം വരിച്ച വ്യക്തിയായിരുന്നു എന്ന കാര്യമാണ് ഇതിന് അദ്ദേഹം പറഞ്ഞ കാരണം.
[തിരുത്തുക] ഹാര്‍ട്ട് തിരഞ്ഞെടുത്ത ആദ്യത്തെ പത്തു വ്യക്തികള്‍ താഴെ
| റാങ്ക് | പേര് |
|---|---|
| 1 | മുഹമ്മദ് (570–632) |
| 2 | ഐസക് ന്യൂട്ടണ്‍ (1643–1727) |
| 3 | യേശു (7–2 BC – AD 26–36) |
| 4 | ബുദ്ധന്‍ (563 BC–483 BC) |
| 5 | കണ്‍ഫ്യൂഷ്യസ് (551 BC–479 BC) |
| 6 | സെന്റ് പോള്‍ (5–67) |
| 7 | സൈലൂണ്‍ (50–121) |
| 8 | ജോഹന്നസ് ഗുട്ടെന്‍ബെര്‍ഗ് (1398–1468) |
| 9 | ക്രിസ്റ്റഫര്‍ കൊളംബസ് (1451–1506) |
| 10 | ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (1879–1955) |