ദ വോൾവറീൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ വോൾവറീൻ (ചലച്ചിത്രം)
ദ വോൾവറീന്റെ പോസ്റ്റർ
സംവിധാനംജെയിംസ് മാങ്കോൾഡ്
നിർമ്മാണംലോറൻ ഷൂലർ ഡോന്നർ
ഹ്യൂ ജാക്ക്മാൻ
ഹച്ച് പാർക്കർ[1]
ജോൺ പാലർമോ[1]
തിരക്കഥക്രിസ്റ്റഫർ മക്കുറി
മാർക്ക് ബോമ്പാക്ക്
സ്കോട്ട് ഫ്രാങ്ക്
ആസ്പദമാക്കിയത്ഫ്രാങ്ക് മില്ലറുടെയും ക്രിസ് ക്ലാരെമോണ്ടിന്റെയും ‘’വോൾവറീൻ’’ എന്ന് കോമിക് പുസ്തകം
അഭിനേതാക്കൾഹ്യൂ ജാക്ക്മാൻ
ഹിറോയുകി സനാഡ
ഹാൽ യമനൗച്ചി
താവോ ഒകാമോട്ടോ
ഫുകുഷിമ
വിൽ യുൺ ലീ
ബ്രയിൻ റ്റീ
സ്വറ്റ്ലാന കൊട്ച്ചിനോവ
സംഗീതംമാക്രോ ബെൽറ്റ്റാമി
ഛായാഗ്രഹണംഅമിർ മോക്രി
ചിത്രസംയോജനംമൈക്കിൾ മക്കസ്കർ
സ്റ്റുഡിയോമാർവെൽ എന്റർടെയിന്മെന്റ്
ദ ഡോണേഴ്സ് കമ്പനി
സീഡ് പ്രൊഡക്ഷൻസ്
ഹച്ച് പാർക്കർ എന്റർടെയിന്മെന്റ്
വിതരണംട്വന്റ്റീത്ത് സ്വെഞ്ച്വറി
റിലീസിങ് തീയതിപ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ
  • ജൂലൈ 24, 2013 (2013-07-24) (അന്തർദേശീയത്തലത്തിൽ)
  • ജൂലൈ 26, 2013 (2013-07-26) (അമേരിക്കയിൽ)
രാജ്യംUnited States അമേരിക്ക
യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
ജാപ്പനീസ്
ബജറ്റ്$120 ദശലക്ഷം[2][3]
സമയദൈർഘ്യം126 മിനിട്ടുകൾ
138 മിനിട്ടുകൾ
(ദീർഘിപ്പിച്ച പതിപ്പ്)[4]
ആകെ$414,828,246[3][5]

മാർവെൽ കോമിക്സിന്റെ വോൾവറീൻ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചിത്രമാണ് ദ വോൾവറീൻ. എക്സ്മെൻ ചലച്ചിത്ര പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്. 2006-ൽ പുറത്തിറങ്ങിയ എക്സ്മെൻ : ദ ലാസ്റ്റ് സ്റ്റാന്ഡ് എന്ന ചിത്രത്തിന്റെ തുടർക്കഥയാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ഹ്യൂ ജാക്ക്മാൻ തന്നെ വോൾവറീനായി വീണ്ടും അവതരിക്കുന്ന ചിത്രം ക്രിസ്റ്റഫർ മക്കുറിയുടെയും സ്കോട്ട് ഫ്രാങ്കിന്റെയും മാർക്ക് ബോമ്പാക്കിന്റെയും തിരക്കഥയിൽ ജെയിംസ് മാങ്കോൾഡാണ് സംവിധാനം ചെയ്തത്. 1982-ൽ പുറത്തിറങ്ങിയ വോൾവറീൻ കഥകളെ ആധാരമാക്കിയുള്ളതാണ് തിരക്കഥ. ക്രിസ് ക്ലാരെമോണ്ടും ഫ്രാങ്ക് മില്ലറും ആയിരുന്നു ഇവയുടെ രചയിതാക്കൾ.

2009 ആഗസ്റ്റിലാണ് മക്കുറി തിരക്കഥ രചന തുടങ്ങിയത്. 2010 ഒക്ടോബറിൽ ഡാരൺ അരോൺസ്കി ചിത്രം സംവിധാനം ചെയ്യാൻ തയ്യാറായി. അരോൺസ്കിയുടെ വിടവാങ്ങലും 2011-ലെ തൊഹോക്കു ഭൂകമ്പവും സുനാമിയും മൂലം 2011 മാർച്ചിൽ പ്രൊജക്ട് നീട്ടിവെച്ചു. 2011 ജൂണിൽ മാങ്കോൾഡ് ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തു. 2011 സെപ്തംബറിൽ ബോമ്പാക്കിനെ തിരക്കഥ പൂർത്തിയാക്കാനായി സമീപിച്ചു. 2012 ജൂലൈ ആദ്യ വാരത്തോടെ കഥാപാത്രവിഭജനം നടത്തുകയും അവസാനത്തോടെ ന്യൂ സൗത്ത് വെയിൽസിൽ വച്ച് ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. പിന്നീട് ആഗസ്റ്റിൽ ചിത്രീകരണത്തിനായി ടോക്കിയോയിലേക്ക് പോവുകയും ഒക്ടോബറിൽ ന്യൂ സൗത്ത് വെയിൽസിൽ തിരിച്ചെത്തുകയും ചെയ്തു. പോസ്റ്റ് പ്രൊഡക്ഷന്റെ (നിർമ്മാണത്തിന് ശേഷം) സമയത്താണ് ചിത്രം ത്രിമാന പതിപ്പാക്കി മാറ്റിയത്.

2013 ജൂലൈ 24-ന് ചിത്രം അന്തർദേശീയതലത്തിൽ തിയേറ്ററുകളിലെത്തി. ജൂലൈ 25-ന് ഓസ്ട്രേലിയയിലും 26-ന് അമേരിക്കയിലും റിലീസ് ചെയ്തു. നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം വാണിജ്യപരാമായും വിജയമായിരുന്നു. ചിത്രത്തിന്റെ നിർമ്മാണച്ചെലവായ $120 ദശലക്ഷത്തിന്റെ ഏകദേശം 3.5 ഇരട്ടിയായ $414.8 ദശലക്ഷം ലോകത്തൊട്ടാകെയുള്ള പ്രദർശനശാലകളിൽ നിന്നായി ചിത്രം ശേഖരിച്ചു.

ഇതിവൃത്തം[തിരുത്തുക]

എക്സ്മെൻ : ദ ലാസ്റ്റ് സ്റ്റാൻഡ് എന്ന ചിത്രത്തിലെ കഥാസാഹചര്യങ്ങൾക്ക് ശേഷം ലോഗൻ ജപ്പാനിലേക്ക് യാത്രയാവുന്നു[6]. അവിടെവെച്ചുണ്ടായ ഒരു സംഘട്ടനത്തിൽ തന്റെ പഴയ കാലത്തെക്കുറിച്ച് ചിലതെന്തൊക്കെയോ അയാൾക്ക് ലഭിക്കുന്നു[7]. അതയാളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നു. ശാരീരികവും മാനസികവുമായ ചില പരിമിതികളിലേക്ക് അയാൾ തള്ളപ്പെടുന്നു. തന്മൂലം വോൾവറീന് അഭിമുഖീകരിക്കേണ്ടിവരുന്നത് മൂർച്ചയേറിയ സമുറായി സ്റ്റീലിനെ മാത്രമല്ല, തന്റെ അമരത്വത്തിനെതിരെയും പോരടിക്കേണ്ടി വരുന്നു. അങ്ങനെ മുമ്പുണ്ടായിരുന്നതിനേക്കാളും അതിശക്തനായി അയാൾ മാറുന്നു[8].

കഥാപാത്രങ്ങൾ[തിരുത്തുക]

  • ലോഗൻ / വോൾവറീൻ ആയി ഹ്യൂ ജാക്ക്മാൻ : എക്സ്മെന്നിലെ ഒരംഗം. മുറിവുകൾ താനേ സുഖപ്പെടുന്ന പ്രത്യേക കഴിവും അഡമാന്റിയം നിറച്ച ശരീരാസ്ഥികളും മൂലം അമരത്വം തന്നെ കൈവരിച്ച അമാനുഷികനാണ് വോൾവറീൻ. മുമ്പുണ്ടായിരുന്ന സിനിമകളിലും വോൾവറീനായി ഹ്യൂ ജാക്ക്മാൻ തന്നെയായിരുന്നു. ഇപ്രാവശ്യം അദ്ദേഹം തന്റെ കമ്പനിയായ സീഡ് പ്രൊഡക്ഷൻസിലൂടെ ചിത്രത്തിന്റെ നിർമ്മാണവും ഏറ്റെടുത്തിരിക്കുന്നു.[9] തന്റെ കഥാപാത്രത്തെപ്പറ്റി ജാക്ക്മാന്റെ കാഴ്ചപ്പാടിൽ, "വോൾവറീന്റെ ഏറ്റവും വലിയ യുദ്ധമായി ഞാൻ കരുതുന്നതെന്തെന്നാൽ അത് വോൾവറീന്റെ ഉള്ളിൽ അയാളോട് തന്നെ നടത്തുന്ന യുദ്ധമാണ്".[10] അമരത്വത്തിനെതിരെയുള്ള ലോഗന്റെ പോരാട്ടത്തെക്കുറിച്ച് ജാക്ക്മാൻ പറയുന്നു, ”താൻ സ്നേഹിക്കുന്ന എല്ലാവരും മരിക്കുന്നതായി അവൻ തിരിച്ചറിയുന്നു. ജീവിതത്തിൽ അവന് വേദനകളേയൊള്ളൂ. അതുകൊണ്ട് തന്നെ രക്ഷപ്പെടുന്നതാണ് അവന് ഉചിതം. അവന് യഥാർത്ഥത്തിൽ മരിക്കാൻ സാധിക്കില്ല. എങ്കിലും എല്ലാത്തില് നിന്നും അവന് മോചനം വേണം”.[11] ജാക്ക്മാൻ പിന്നിടൊരിക്കൽ പറയുകയുണ്ടായി തന്റെ ശരീരം കഥാപാത്രത്തിന് വേണ്ടി പാകപ്പെടുത്തിയെടുക്കാൻ ദിവസവും 6 പ്രാവശ്യം ഭക്ഷിച്ചിരുന്നുവെന്ന്.[12] തന്റെ ശരീരം മെച്ചപ്പെടുത്തിയെടുക്കാനുള്ള മാർഗ്ഗങ്ങൾക്ക് വേണ്ടി ജാക്ക്മാൻ ഡ്വെയിൻ ജോൺസണോട് നിർദ്ദേശങ്ങൾ ആരാഞ്ഞിരുന്നു. ജോൺസൺ നിർദ്ദേശിച്ചതിപ്രകാരമാണ് : ഞാൻ ആറുമാസത്തേക്ക് വേണ്ടി, കോഴിയും വറുത്ത മാംസവും അരിയും അടങ്ങിയ 6000 കലോറി ദിവസം തോറും കഴിച്ചുകൊണ്ട് ആഴ്ചയിൽ ഒരു പൗണ്ട് വീതം തൂക്കം വെയ്ക്കുകയുണ്ടായി.[13]
  • ഷിഞ്ചെൻ യാഷിഡ ആയി ഹിറോയുകി സനാഡ : ക്ലാരെമണ്ടും മില്ലറും ചേർന്ന സൃഷ്ടിച്ച കഥാപാത്രം; യാകുസ ക്രൈം ബോസും വോൾവറീന്റെ എതിരാളിയും.[14][15]
  • യാഷിഡ ആയി ഹാൽ യമനൗച്ചി : യാഷിഡ സംഘത്തിന്റെ തലവൻ[14][15].
  • മാരിക്കോ യാഷിഡ ആയി താവോ ഒകാമോട്ടോ : യാഷിഡയുടെ കൊച്ചുമകൾ. ലോഗനോടുള്ള പ്രണയവും അച്ഛനായ ഷിഞ്ചെനോടുള്ള കടപ്പാടും മൂലം വിഷമിക്കുന്നു.[14][15] മാരിക്കോയുടെ ജീവന് യാകുസയിൽ നിന്നും ഭീക്ഷണിയുണ്ടാവുമ്പോൾ ലോഗൻ അവളെ സംരക്ഷിക്കാനെത്തുന്നു.[11] തന്റെ കഥാപാത്രത്തെക്കുറിച്ച് ഒകാമോട്ടോ ഇങ്ങനെ പറയുന്നു, “കരാട്ടെയിലും കത്തിയെറിയലിലും സമർത്ഥയായ അവളെ തോൽപ്പിക്കുക എളുപ്പമല്ല”.[16]
  • യുകിയോ ആയി റില ഫുകുഷിമ : കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുള്ള ഒരു അമാനുഷിക കഥാപാത്രവും ഷിഞ്ചെന്റെ സംഘത്തിലെ അപകടകാരിയായ കൊലയാളിയുമാണ് യുകിയോ.[14][17][15] ഫുകുഷിമ പറയുന്നു, “നൈസർഗികമായ കഥാപാത്രം. യുകിയോയും വോൾവറീനും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. യഥാർത്ഥത്തിൽ അവൾ അവനെയും അവൻ അവളെയും സംരക്ഷിക്കുന്നു.[16] മാങ്കോൾഡിന്റെ കാഴ്ചപ്പാട് പ്രകാരം യുകിയോ ഒരു അപകടകാരിയായ യോദ്ധാവാണ്.[11]
  • കെനുച്ചിയോ ഹരാഡ/സിൽവർ സമുറായി ആയി വിൽ യുൺ ലീ : ഷിഞ്ചെന്റെ മകൻ. തന്റെ കഠാന, ടാക്കിയോൺ ഊർജ്ജം ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ കഴിവുള്ളവൻ. എന്തും ഇതുപയോഗിച്ച് കീറിമുറിക്കാൻ സാധിക്കും. അതികഠിനമായ വാൾപയറ്റ് പരിശീലനം വേണ്ടിവന്നു എന്ന് ലീ പറയുകയുണ്ടായി[16][18].
  • നബുറോ മോറി ആയി ബ്രയിൻ റ്റീ : മാരിക്കോയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന ദുഷ്ടനായ ന്യായാധിപതി[18].
  • വൈപ്പർ ആയി സ്വറ്റ്ലാന കൊട്ച്ചിനോവ : വോൾവറീനോട് തുല്യയും അതോടൊപ്പം ശത്രുവും[19]. വിഷവസ്തുക്കൾ ഏൽക്കില്ല. കൊട്ച്ചിനോവ തന്റെ കഥാപാത്രത്തെക്കുറിച്ച്, “വൈപ്പറിന് ഒരുപാട് ആളുകളില്ല. അവൾ സ്വന്തം ആവശ്യങ്ങൾക്ക്വേണ്ടി അവരെ ഉപയോഗിക്കുന്നു“[16]. മാങ്കോൾഡ് പറയുന്നു, “അവളുടെ പേരിലുള്ളതുപോലെ അവൾ പാമ്പിനെപോലെയാണ്, വേടൻ സിംഹത്തെ നോക്കി കാണുന്നതു പോലെയാണ് അവൾ വോൾവറീനെ കാണുന്നത്” [11].

ഇവരെ കൂടാതെ ഫാംകെ ജാൻസൻ, ജീൻ ഗ്രേ എന്ന തന്റെ പഴയ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു. ജാക്ക്മാൻ പറയുന്നു, “അവന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ബന്ധമാണ്--നമ്മൾ സിനിമകളിലൂടെ കണ്ടു-- ജീൻ ഗ്രേയുമായുള്ളത്. അതെ, എക്സ്മെൻ  : ദ ലാസ്റ്റ് സ്റ്റാന്ഡിൽ നമ്മൾ അവൾ മരിക്കുന്നത് കണ്ടു. പക്ഷേ ഈ സിനിമയിൽ അവളുടെ സാന്നിദ്ധ്യം അവന് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. കാരണം അവൻ അഭിമുഖീകരിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ അവന്റെയുള്ളിലെ വസ്തുവിനെ തന്നെയാണ് ” [20].

നിർമ്മാണം[തിരുത്തുക]

വികസനം[തിരുത്തുക]

"ആ ജാപ്പനീസ് കഥയിലെ ഒരുപാട് ഭാഗങ്ങളിലുള്ള, അത്തരമൊരു അരാജകത്വ കഥാപാത്രത്തെ കുറിച്ചുള്ള ആശയം ഞാൻ ഇഷ്ടപ്പെടുന്നു. ലോകത്തായിരുന്നിട്ടും അന്യനായ മനുഷ്യൻ-എനിക്കത് കലാസ്വാദകന്റെ കണ്ണിലൂടെ കാണാൻ സാധിക്കും-ബഹുമതികളും പാരമ്പര്യങ്ങളും രീതികളും സ്വന്തമായി ഉണ്ടായിരുന്നിട്ടും അവയ്ക്കെല്ലാം എതിരായി അവൻ തന്റെ വഴികളിൽ നിന്നും വേറിട്ട് നിൽക്കാൻ പരിശ്രമിക്കുന്നു. സമുറായിയെക്കുറിച്ചുള്ള ആശയവും അപ്രകാരമുള്ളതു തന്നെ. അത് യഥാർത്ഥത്തിൽ മഹനീയമാണ്. കോമിക് പുസ്തകത്തിൽ അവൻ ഏതാനം സമുറായികളാലാണ് പുറകിൽ നിന്ന് ആക്രമിക്കപ്പെടുന്നത്-അമാനുഷികരാലല്ല അതുകൊണ്ട് തന്നെ ആദ്യം അവനൊന്ന് പതറുന്നു.. "

ഹ്യൂ ജാക്ക്മാൻ [21]

2009 സെപ്തംബറിൽ എക്സ്മെൻ ഒർജിൻസ്: വോൾവറീന്റെ സംവിധായകനായ ഗേവിൻ ഹുഡ് ജപ്പാനിൽ നടക്കുന്ന ഒരു തുടർക്കഥയ്ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. [22] ലോഗൻ ജപ്പാനിലെ ബാറിലിരുന്ന് കുടിക്കുന്നതായി പോസ്റ്റ് ക്രെഡിറ്റ്സ് (ചലചിത്രത്തിന് ശേഷം കാണിക്കുന്ന രംഗങ്ങൾ) രംഗങ്ങളൊന്നിലുണ്ട്. അത്തരത്തിലുള്ള സ്ഥലമായിരുന്നു ക്രിസ് ക്ലാരെമോണ്ടിന്റെയും ഫ്രാങ്ക് മില്ലറുടെയും 1982-ലെ ലിമിറ്റഡ് സീരിസിന്റെ വിഷയം. എന്നിരുന്നാലും ജാക്ക്മാന് “ലോഗൻ ആരാണെന്നും, എങ്ങനെയാണവൻ വോൾവറീനായതെന്നുമാണ് നമുക്ക് സമർത്ഥിക്കേണ്ടത്” എന്ന് തോന്നിയതിനാൽ ആദ്യത്തെ ചിത്രത്തിൽ അതുൾപ്പെടുത്തിയിരുന്നില്ല[23][24]. തനിക്കേറ്റവും ഇഷ്ടപ്പെട്ട വോൾവറീൻ കഥകൾ ക്ലാരെമോണ്ടിന്റെയും മില്ലറുടെയും തുടർക്കഥകളാണെന്ന് ജാക്ക്മാൻ സാക്ഷ്യപ്പെടുത്തുന്നു[25]. ജപ്പാൻ-കേന്ദ്രിത കഥകളെപ്പറ്റി ജാക്ക്മാൻ പറയുന്നു, “ഞാൻ നിങ്ങളോടൊരിക്കലും കള്ളം പറയില്ല, ഞാൻ കഥാകൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു…കോമിക് പുസ്തകങ്ങളിലെ ജാപ്പനീസ്വീരകഥകളുടെ വലിയൊരു ആരാധകനാണ് ഞാൻ ”. [21] എക്സ്മെൻ ഒർജിൻസ്: വോൾവറീൻ റിലീസ് ചെയ്യുന്നതിന് മുമ്പ് ലോറൻ ഷൂലർ ഡോന്നർ, സൈമൺ ബ്യൂഫോയിയെ തിരക്കഥാരചനയ്ക്ക് വേണ്ടി സമീപിച്ചിരുന്നു. എന്നാൽ ആത്മധൈര്യമില്ലാഞ്ഞതിനാൽ ബ്യൂഫോയി പിന്മാറി[26]. 2009 മെയ് 5-ന്, ചിത്രത്തെക്കുറിച്ചുള്ള ആദ്യത്തെ അറിയിപ്പ് വന്ന് നാല് ദിവസങ്ങൾക്ക് ശേഷം, ഔദ്യോഗികമായി തുടർചലച്ചിത്രം അംഗീകരിച്ചു[27]. എക്സ്മെന്നിലൂടെ വേണ്ടത്ര ശ്രദ്ധ കൈവരിക്കാൻ സാധിക്കാതെ പോയ ക്രിസ്റ്റഫർ മക്കുറി, 2009 ഓഗസ്റ്റിൽ ചിത്രത്തിന്റെ തിരക്കഥാരചനയ്ക്കായി സമീപിച്ചു[28]. ലോറൻ ഷൂലർ ഡോന്നർ പറഞ്ഞത് പ്രകാരം ജാപ്പനീസ്പ്രഭുവിന്റെ മകളായ മാരിക്കോയും വോൾവറീനും തമ്മിലുള്ള ബന്ധത്തിനും, ജപ്പാനിൽ വെച്ച് അയാൾക്കെന്തു സംഭവിക്കുന്നു എന്നതിനുമായിരിക്കും തുടർച്ചിത്രം ഊന്നൽ കൊടുക്കുക. നിഞ്ചാ, സമുറായി തുടങ്ങിയ വിഭാഗങ്ങളും കാഠ്നാ കത്തികളും വിവിധ ആയോധനമുറകളും ഉള്ളതിനാൽ വോൾവറീന്റേത് ഒരു പ്രത്യേക ആയോധന ശൈലിയായിരിക്കുമെന്നും അതുകൊണ്ട് തന്നെ തന്മയത്വത്തിനു വേണ്ടിയാണ് ജപ്പാനിൽ വച്ച് ചിത്രീകരിക്കുന്നതെന്നും അവർ പറഞ്ഞു. [29] 2010 ജനുവരിയിൽ നടന്ന പീപ്പിൾസ് ചോയിസ് അവാർഡ്ദാന സമയത്ത്, ചിത്രീകരണം 2011-ൽ തുടങ്ങുമെന്ന്[30] ജാക്ക്മാൻ പറഞ്ഞു. [31] 2010 മാർച്ചിൽ തിരക്കഥ തയ്യാറായിയെന്നും ജനുവരിയിൽ നിർമ്മാണം തുടങ്ങാൻ സാധിക്കുമെന്നും മക്കുറി അറിയിച്ചു. [32] ബ്രെയാൻ സിങർ സംവിധാനത്തിൽ നിന്നും പിന്മാറിയതോടെ ഡാരൺ അരോൺസ്കിയും പിന്മാറാൻ ഒരുങ്ങുകയാണെന്ന് അടുത്ത വൃന്ദങ്ങൾ അറിയിച്ചു. [33]

നിർമ്മാണത്തിന് മുമ്പ്[തിരുത്തുക]

2010 ഒക്ടോബറിൽ അരോൺസ്കി ചിത്രം സംവിധാനം ചെയ്യുമെന്ന് സ്ഥാപിക്കപ്പെട്ടു[34]. അതെക്കുറിച്ച് ജാക്ക്മാൻ ഇങ്ങനെ പ്രസ്താവിച്ചു, “അങ്ങനെയാണെങ്കിൽ വോൾവറീൻ 2 (ചിത്രത്തിന് നേരത്തെ നിർദ്ദേശിക്കപ്പെട്ട പേര്) വ്യത്യസ്തമായിരിക്കും. ഇതെന്നെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വകയുള്ളതാണ്. ബോക്സോഫീസ് തകർക്കും. അത് മികച്ചയൊന്നായിരിക്കും, ഞാൻ പ്രതീക്ഷിക്കുന്നു...ഞാൻ പറയുന്നു, എനിക്കത് യഥാർത്ഥത്തിൽ തോന്നുന്നുണ്ട്, അതോടൊപ്പം തന്നെ ഇത് തികച്ചും വ്യത്യസ്തമായിരിക്കും. ഇത് വോൾവറീനാണ്. പൊപ്പൊയിയല്ല. അവൻ അന്ധകാരത്തോട് ദയയുള്ളവനാണ്...പക്ഷേ നിങ്ങൾക്കറിയുമോ, ഇത് ഒരു തരത്തിൽ ചുവടുമാറ്റമാണ്. ‘’ദ യൂഷ്വൽ സസ്പെറ്റസ്’’ എഴുതിയ ക്രിസ്റ്റഫർ മക്കുറിയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അത് നിങ്ങൾക്ക് നല്ലൊരു സൂചന നൽകും. [അരോൺസ്കി]യത് അതിശയകരമായ ഒന്നാക്കിതീർക്കും. ‘’എല്ലുകളിൽ കുറച്ച് മാംസമുണ്ടാകും’’. തിയേറ്റർ വിടുമ്പോൾ നിങ്ങൾക്ക് അൽപ്പനേരം ചിന്തിക്കാനുള്ള വകയുണ്ടാകും” [12]. പിന്നീട് 2011 മാർച്ചിൽ, ചിത്രീകരണത്തിനുവേണ്ടി ജപ്പാനിലേക്ക് പോകുന്നതിനു മുമ്പ് ന്യൂയോർക്കിൽ വച്ച് പ്രഥമ ചിത്രീകരണം തുടങ്ങുമെന്ന് അറിയിപ്പ് വന്നു[35]. [36]2008-ൽ ജാക്ക്മാൻ ചിത്രത്തെ ഒർജിൻസിന്റെ തുടർക്കഥ എന്നു വിളിച്ചു. [37] എന്നാൽ 2010 നവംബറിൽ ദ വോൾവറീൻ എന്ന് നാമകരണം ചെയ്യപ്പെട്ടുകഴിഞ്ഞ ചിത്രം തുടർക്കഥ എന്നതിലുപരി വേറിട്ടുനിൽക്കുമെന്ന് അരോൺസ്കിയറിയിച്ചു. അതേമാസം തന്നെ ഫോക്സ് ഫിലിംഡ് എന്റർടെയിന്മെന്റ് ഒരു പത്രസമ്മേളനത്തിൽ തങ്ങൾ അരോൺസ്കിയുടെ പ്രോട്ടോസോവ പിക്ചേഴസുമായി രണ്ടു വർഷത്തെ കരാറിലൊപ്പിട്ടുവെന്ന് അറിയിച്ചു. കരാർ പ്രകാരം പ്രോട്ടോസോവ, ട്വന്റ്റീത്ത് സ്വെഞ്ച്വറിയുക്കു വേണ്ടിയും ഫോക്സ് സേർച്ച്ലൈറ്റ് പിക്ചേഴസ്നു വേണ്ടിയും ചിത്രം നിർമ്മിക്കും[38]. 2011 മാർച്ചിൽ അരോൺസ്കി സംവിധാനത്തിൽ നിന്നും പിന്മാറി. അതിനുള്ള കാരണം അദ്ദേഹം പറയുന്നു, “ഫോക്സിന്റെ ആളുകളുമായി സംസാരിച്ചപ്പോൾ നിർമ്മാണം ഒരു വർഷം നീണ്ടുനിൽക്കുമെന്ന് മനസ്സിലാക്കാൻ സാധിച്ചു. അത്രയും കാലം കുടുംബവുമായി വേർപിരിഞ്ഞു നിൽക്കാൻ എനിക്ക് സാധിക്കില്ല. ഞാൻ ദുഃഖിതനാണ്, ഭയാനകമായ തിരക്കഥയായതുകൊണ്ടും എന്റെ സുഹൃത്ത് ജാക്ക്മാനുമൊത്ത് വീണ്ടും സഹകരിക്കേണ്ടതിന് ഞാൻ ഒരുപാട് മുന്നേറാനുള്ളതുകൊണ്ടും പ്രൊജക്ട് പൂർണ്ണമായി കാണാൻ എനിക്ക് സാധിക്കില്ല” [39]. 2011-ലെ തൊഹോക്കു ഭൂകമ്പവും സുനാമിയും മൂലം നിർമ്മാണം നീട്ടിവെയ്ക്കാൻ ഫോക്സ് തീരുമാനിച്ചിരുന്നു[40]. പ്രൊജക്ട് മുമ്പോട്ട് പൊയ്കൊണ്ടിരിക്കുകയാണെന്ന് ജാക്ക്മാൻ അതിനു വിരുദ്ധമായി അറിയിച്ചു[41]. 2011 മെയ് മാസത്തിൽ ഫോക്സ് അരോൺസ്കിയ്ക്ക് പകരം വരാൻ സാധ്യതയുള്ള എട്ടു പേരുടെ ലിസ്റ്റിറക്കി. [42]ജൂൺ മാസത്തിൽ മാങ്കോൾഡുമായി ഫോക്സ് ഉടമ്പടിയിലേർപ്പെട്ടു. [43] 2011 ജൂലൈയിൽ ജാക്ക്മാൻ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങാൻ താൻ നിശ്ചയിച്ചതായി അറിയിച്ചു[44]. 2011 ആഗസ്റ്റിൽ, ട്വിലൈറ്റ്, സൂപ്പർനാച്വറൽ, ഫന്റാസ്റ്റിക്ക് ഫോർ എന്നിവയുടെ ചിത്രീകരണം നടന്ന കനേഡിയൻ മോഷൻ പാർക്കിൽ വച്ച് 2011 നവംബർ 11 മുതൽ 2012 മാർച്ച് വരെ ചിത്രീകരണം നടക്കുമെന്ന് അറിയിപ്പുവന്നു. ജാക്ക്മാന് ലെസ് മിസറബിൾസിൽ അഭിയനയിക്കേണ്ടിയിരുന്നതിനാൽ ചിത്രീകരണം വീണ്ടും വൈകി[45]. സെപ്തംബറിൽ ബോമ്പാക്ക് , മക്കുറിയുടെ തിരക്കഥ മാറ്റിയെഴുതാൻ എത്തി[46]. [47] 2012 ഫെബ്രുവരിയിൽ റിലീസിങ് തിയതി 2013 ജൂലൈ 26-യി നിശ്ചയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഏപ്രിൽ മാസത്തിൽ പ്രധാന ലൊക്കേഷനായ ഓസ്ട്രേലിയയിൽ വച്ച് ആഗസ്റ്റിൽ ചിത്രീകരണം തുടങ്ങാൻ തീരുമാനമായി[48]. 2012 ജൂലൈയിൽ നടീനടന്മാരെ കഥാപാത്രങ്ങൾക്കനുസരിച്ച് വിഭജിച്ചു. അതേ മാസം തന്നെ ജെസ്സിക്ക ബേൽ വൈപ്പറിനെ അവതരിപ്പിക്കുമെന്ന് അറിയിപ്പു വന്നു[49]. സാൻ ഡിയേഗോ കോമിക്ക് ഇന്റർനാഷണിൽ താൻ അങ്ങനെ ഒരു ഉടമ്പടിക്ക് തീരുമാനമായിട്ടില്ലാന്ന് അറിയിച്ചു[50]. [51]ഏതാനം ദിവസങ്ങൾക്ക്ശേഷം ബേലുമായിട്ടുള്ള ഉടമ്പടി ഫോക്സ് വേർപെടുത്തി. പിന്നീട് ജൂലൈ മാസത്തിൽ സ്വറ്റ്ലാന കൊട്ച്ചിനോവയുമായി കരാറിലേർപ്പെട്ടു[19]. 2012 ആഗസ്റ്റിൽ ഗില്ലർമോ ഡെൽ ടോറോ ചിത്രം സംവിധാനം ചെയ്യാനുള്ള താല്പര്യം അറിയിച്ചു[52]. ജാക്ക്മാൻ, ജിം ജഗിയാനോപ്പുളോസ് എന്നിവരുമായി നടത്തിയ സമ്മേളനത്തിന് ശേഷം ഡെൽ ടോറോ പിന്മാറി. രണ്ടു മൂന്നു വർഷക്കാലം ചിത്രത്തിനായി ചെലവഴിക്കാൻ സാധിക്കില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെയും പ്രശ്നം[52].

ചിത്രീകരണം[തിരുത്തുക]

വോൾവറീൻ സംഘം സിഡ്നിയിൽ.

[53]$100 മില്യണിന്റെ ബജക്റ്റിൽ 2012 ജൂലൈ 30, തിങ്കളാഴ്ച ബോട്ടണി ബേയുടെ തീരത്ത് വച്ച് ചിത്രീകരണം ആരംഭിച്ചു. [54]ആഗസ്റ്റ് 2-നു അവിടുത്തെ ചിത്രീകരണം അവസാനിച്ചു. ആഗസ്റ്റ് 3-ൽ നിർമ്മാണം പിക്റ്റണിലേക്ക് മാറ്റി[55][56]. ആഗസ്റ്റ് 25-ന് നിർമ്മാണം ടോക്കിയോയിലേക്ക് നീങ്ങുകയാണെന്നും വൈകാതെ ചിത്രീകരണം തുടങ്ങുമെന്നും മാങ്കോൾഡ് ട്വിറ്ററിൽ കുറിച്ചു. [57] ചിത്രത്തിലെ മരണാനന്തര രംഗങ്ങൾക്ക് വേണ്ടിയുള്ള ഷോട്ടുകൾ ടോക്കിയോ ടവറിലും സൊജോജി ക്ഷേത്രത്തിലുമാണ് ചിത്രീകരിച്ചത്[58]. 2012 സെപ്തംബർ 4-ന് ഫുകുയാമ, ഹിരോഷിമയിലെ ഫുകുയാമ സ്റ്റേഷനു പുറത്തു വച്ച് ചിത്രീകരണം നടത്തി[59]. ടൊമനൗറയിൽ (ഫുകയാമയിലുള്ളൊരു തുറമുഖം) വച്ചു നടന്ന ചിത്രീകരണം സെപ്തംബർ 11-നാണ് അവസാനിച്ചത്[60]. ഒക്ടോബർ 8-ന് നിർമ്മാണം സിഡ്നിയിലേക്ക് നീങ്ങി. പിന്നത്തെയാഴ്ച പാരമട്ടയിൽ വച്ച് ചിത്രീകരണം നടന്നു. [61] ‘’എക്സ്മെൻ  : ദ ലാസ്റ്റ് സ്റ്റാന്ഡി’’ന് ശേഷം നടക്കുന്ന സംഭവങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് മാങ്കോൾഡ് വെളിപ്പെടുത്തി. [62][11] ഒക്ടോബർ 25-ന് സിഡ്നിയിലെ ഒളിമ്പിക് പാർക്കിലേക്ക് ചിത്രീകരണം മാറ്റി. [63]പിന്നീട് നവംബർ 1-ന് മഞ്ഞു മൂടികിടക്കുന്ന ജപ്പാൻ ഗ്രാമത്തിൽ വച്ച് ചിത്രീകരണം നടത്തി[64]. നവംബർ 10-ന് സുറി കുന്നുകളിൽ വച്ച് ചിത്രീകരണം നടത്തി[65]. നവംബർ 21-ന് ചിത്രീകരണം പൂർണ്ണമായി[66].

സംഗീതം[തിരുത്തുക]

2012 സെപ്തംബറിൽ മാക്രോ ബെൽറ്റ്റാമി സംഗീത-നിർവ്വഹണത്തിനുള്ള കരാർ ഒപ്പു വെച്ചു. മാങ്കോൾഡിന്റെയൊപ്പം 3:10 റ്റൂ യൂമ എന്ന ചിത്രത്തിൽ മാക്രോ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ സംഗീതത്തിന് ഓസ്കർ അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി[67].

റിലീസ്[തിരുത്തുക]

2013 ജൂലൈ 24-ന് 2D-യായും ത്രിമാന പതിപ്പായും ചിത്രം അന്തർദേശീയ തിയേറ്ററുകളിലെത്തി. 25-ന് ഓസ്ട്രേലിയയിലും 26-ന് അമേരിക്കയിലും ചിത്രം റിലീസ് ചെയ്തു. ട്വന്റ്റീത്ത് സ്വെഞ്ച്വറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. സ്പാനിഷ് ഭാഷയിൽ വോൾവറീൻ : ഇമ്മോർട്ടൽ എന്നാണ് ചിത്രത്തിന്റെ പേര്[68].

വിപണനം[തിരുത്തുക]

2012 ഒക്ടോബർ 29-ന് മാങ്കോൾഡും ജാക്ക്മാനും തമ്മിലുള്ള തത്സമയ സംഭാഷണം തങ്ങളുടെ വെബ്സൈറ്റിലും യൂട്യൂബിലും പ്രക്ഷേപണം ചെയ്തിരുന്നു. [69]. 2013 മാർച്ച് 27-ന് ആദ്യ അമേരിക്കൻ ട്രെയിലറും അന്തർദേശീയ ട്രെയിലറും പുറത്തു വന്നു[70]. ജി.ഐ. ജോ: റിടേലിയേഷൻ എന്ന ചിത്രവുമായി ട്രെയിലർ പിന്നീട് കൂട്ടിച്ചേർത്തു[71]. 2013 ഏപ്രിൽ 18-ന് മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി[72][73].

സ്വീകരണം[തിരുത്തുക]

ചിlത്രത്തിന് വൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Fleming, Mike (2012-06-118). "Hutch Parker Joins 'The Wolverine' As Producer'". Deadline.com. Retrieved June 18, 2012. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  2. "Hugh Jackman's 'The Wolverine' to Stop the Bleeding at the Box Office". July 25, 2013. Archived from the original on 2016-08-04. Retrieved July 26, 2013.
  3. 3.0 3.1 "The Wolverine (2013)". Box Office Mojo. Amazon.com. Retrieved December 7, 2013.
  4. "The Wolverine (12A)". British Board of Film Classification. July 10, 2013. Retrieved July 10, 2013.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-20. Retrieved 2013-12-25.
  6. Hewitt, Chris (October 25, 2012). "James Mangold Talks The Wolverine". Empire. Archived from the original on 2013-06-14. Retrieved 2012-10-25. {{cite news}}: Check date values in: |accessdate= and |date= (help)
  7. Lewis, Dave (August 16, 2012). "'The Wolverine' plot details revealed". HitFix. Archived from the original on 2013-07-12. Retrieved 2012-08-31. {{cite web}}: Check date values in: |accessdate= and |date= (help)
  8. Outlaw, Kofi. "'The Wolverine' Official Synopsis; 'Amazing Spider-Man 2' Henry Osborn Actor Shortlist". Screenrant. Retrieved December 2012. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. Fleming, Michael (2009-05-04). "Hugh Jackman, Seeds planting pics". Variety. Archived from the original on 2010-10-31. Retrieved 2010-10-20. {{cite news}}: Check date values in: |accessdate= and |date= (help)
  10. Jackman, Hugh. "The Wolverine Featurette - "Logan"". Youtube.
  11. 11.0 11.1 11.2 11.3 11.4 Stack, Tim (March 24, 2013). "'The Wolverine': 8 New Photos!". Entertainment Weekly. Archived from the original on 2018-06-18. Retrieved April 2, 2013. {{cite web}}: Check date values in: |accessdate= and |date= (help)
  12. 12.0 12.1 "Hugh Jackman Promises Aronofsky's Wolverine 2 Will Be 'Thoughtful,' 'Meaty'". New York. 2010-10-19. Archived from the original on 2012-10-05. Retrieved 2010-10-20. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  13. Vilkomerson, Sara (2010-12-07). "Hugh Jackman exclusive: How 'The Wolverine' director Darren Aronofsky got the star calling up The Rock". Entertainment Weekly. Retrieved 2010-12-08. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]
  14. 14.0 14.1 14.2 14.3 "Exclusive The Wolverine Casting News!". Superhero Hype!. July 9, 2012. Retrieved 2012-07-09. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  15. 15.0 15.1 15.2 15.3 Trumbore, Dave (July 9, 2012). "WOLVERINE Adds Japanese Actors". Collider.com. Archived from the original on 2013-11-03. Retrieved 2012-07-10. {{cite web}}: Check date values in: |accessdate= and |date= (help)
  16. 16.0 16.1 16.2 16.3 Jordan, Richard (May 2013). "Lone Wolf". Total Film (205): 90–93. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= and |date= (help)
  17. Hoare, James. "The Wolverine's Rila Fukushima on the "Bad-Ass" Yukio". Movies. SciFiNow UK. Retrieved 28 August 2013.
  18. 18.0 18.1 Borys, Kit (July 9, 2012). "'Wolverine' Sequel Casts Two Villains". The Hollywood Reporter. Retrieved 2012-07-10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  19. 19.0 19.1 Brown, Todd (July 19, 2012). "BREAKING: 20th Century Fox In Talks With Svetlana Khodchenkova For Viper In THE WOLVERINE". Twitch Film. Retrieved 2012-07-19. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]
  20. Sullivan, Kevin P. (March 28, 2013). "Exclusive: Hugh Jackman Digs Into 'The Wolverine' Trailer". MTV.com. Retrieved 2013-06-10. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  21. 21.0 21.1 Seijas, Casey (April 29, 2009). "EXCLUSIVE: Hugh Jackman 'Talking To Writers' About 'Wolverine' Sequel Set In Japan". MTV.com. Archived from the original on 2012-10-05. Retrieved April 30, 2009. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  22. Douglas, Edward; Braun, Kyle; Riefe, Jordan (2007-09-29). "Rendition Interviews". UGO. Archived from the original on 2011-06-15. Retrieved 2007-09-30.
  23. Marshall, Rick (2009-08-10). "Hugh Jackman Offers 'Wolverine 2' Update: 'We're Starting To Work On It Now'". MTV. Retrieved 2010-10-20. {{cite news}}: |archive-url= is malformed: timestamp (help); Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  24. Schneider, Karl (2006-10-15). "Jackman says Wolverine script is ready". Mania Entertainment. Retrieved 2006-10-15.{{cite news}}: CS1 maint: url-status (link)
  25. "SDCC 08: Hugh Jackman". IGN. News Corporation. 2008-07-24. Archived from the original (Video) on 2008-07-29. Retrieved 2008-07-25.
  26. Smith, Sean (2009-03-25). "'Wolverine 2': Will 'Slumdog' writer tackle the script?". Entertainment Weekly. Retrieved 2009-03-27. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]
  27. Serpe, Gina (2009-05-05). "Wolverine Sequel Already in the Works". E! Online. Retrieved 2009-05-08. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  28. Kit, Borys (2009-08-13). "McQuarrie to pen 'Wolverine' sequel". The Hollywood Reporter. Retrieved 2009-08-13. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  29. De Semlyen, Nick (2009-10-16). "The Future of the X-Men Franchise: Wolverine 2". Empire. Retrieved 2010-10-23. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  30. Marnell, Blair (2010-01-11). "'Wolverine' Sequel To Shoot In [[2011]]?". MTV. Retrieved 2010-03-28. {{cite web}}: Check date values in: |accessdate= and |date= (help); URL–wikilink conflict (help)CS1 maint: url-status (link)
  31. Friedman, Roger (2010-03-03). "Wolverine Japan Adventure Is a Go". The Hollywood Reporter. Showbiz 411. Retrieved 2010-03-28. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  32. "Darren Aronofsky in Talks for Wolverine 2". Superhero Hype!. 2010-10-13. Retrieved 2010-10-13. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  33. Boucher, Geoff (2010-03-18). "Bryan Singer on 'X-Men: First Class': It's got to be about Magneto and Professor X". Los Angeles Times. Retrieved 2010-03-20. {{cite news}}: Check date values in: |accessdate= and |date= (help)
  34. "Jackman Talks Wolverine 2, Confirms Aronofsky". Superhero Hype!. 2010-10-19. Retrieved 2010-10-19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  35. Fleming, Mike (2010-10-17). "As 'Wolverine 2' Closes, Is Hot Helmer Job 'Pride, Prejudice, Zombies' With Scarlett Johansson And Bradley Cooper?". Deadline.com. Retrieved 2010-10-18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  36. Sanchez, Stephanie (2008-11-21). "Hugh Jackman on Australia and Wolverine!". IESB. Archived from the original on 2008-12-22. Retrieved 2008-11-22.
  37. McWeeny, Drew (2010-11-13). "Darren Aronofsky confirms a new title for 'Wolverine 2'". HitFix. Retrieved 2010-11-14. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  38. Fleming, Mike (2010-11-18). "Fox Brings 'Wolverine' Director Darren Aronofsky In With 2-Year Deal". Deadline.com. Retrieved 2010-11-18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  39. McClintock, Pamela (2011-03-17). "Darren Aronofsky Bows Out of 'Wolverine'". The Hollywood Reporter. Archived from the original on 2011-03-17. Retrieved 2011-03-17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  40. Rottenberg, Josh (2011-03-18). "'The Wolverine': no short list of directors yet to replace Darren Aronofsky, says source -- EXCLUSIVE". Entertainment Weekly. Retrieved 2011-06-25. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]
  41. Douglas, Edward (March 29, 2011). "CinemaCon Exclusive: Hugh Jackman on The Wolverine". ComingSoon.net. Archived from the original on 2014-01-09. Retrieved 2012-07-10. {{cite web}}: Check date values in: |accessdate= and |date= (help)
  42. Abrams, Rachel (2011-05-25). "Fox's 'Wolverine' helmer search down to 8". Variety. Retrieved 2011-05-26. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  43. Fleming, Mike (2011-06-15). "Fox Chooses James Mangold On 'Wolverine'". Deadline.com. Retrieved 2011-06-16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  44. Young, Paul (2011-07-21). "Hugh Jackman Reveals The Villain Of 'Wolverine 2′". Screen Rant. Retrieved 2011-07-22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  45. Holloway, Katya (2011-08-18). "Hugh Jackman heads for Vancouver to film Wolverine 2". The Vancouver Sun. Retrieved 2011-08-18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  46. Sneider, Jeff (2011-09-01). "'Total Recall' scribe rewriting 'Wolverine'". Variety. Retrieved 2011-09-02. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  47. Wigler, Josh (February 7, 2012). "'The Wolverine' Claws Out July 26, [[2013]] Release Date". MTV. Retrieved 2012-02-07. {{cite web}}: Check date values in: |accessdate= and |date= (help); URL–wikilink conflict (help)CS1 maint: url-status (link)
  48. Sandy George; Amanda Diaz (2012-04-20). "The Wolverine to shoot in Sydney". IF Magazine. Retrieved 2012-05-11. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  49. Flemming, Mike (July 13, 2012). "Jessica Biel To Play Viper In 'The Wolverine'". Deadline.com. Retrieved 2012-07-13. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  50. Hasty, Katie (July 14, 2012). "Jessica Biel says her role as Viper in 'Wolverine' film isn't a done deal: Watch". HitFix. Retrieved 2012-07-15. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  51. Weintraub, Steve 'Frosty' (July 17, 2012). "Exclusive: Jessica Biel No Longer Involved in James Mangold's THE WOLVERINE". Collider. Archived from the original on 2012-07-20. Retrieved 2012-07-18. {{cite web}}: Check date values in: |accessdate= and |date= (help)
  52. 52.0 52.1 Weintraub, Steve 'Frosty' (August 6, 2012). "Guillermo del Toro Talks ABC's Live-Action HULK; Reveals He Thought About Directing THE WOLVERINE and THOR". Collider.com. Retrieved August 7, 2012. {{cite web}}: Check date values in: |accessdate= and |date= (help)
  53. Blubeck, Pip (July 24, 2012). "Hugh Jackman, James Mangold Ready for 'The Wolverine' Shoot". The Hollywood Reporter. Archived from the original on 2012-08-27. Retrieved 2012-07-31. {{cite news}}: Check date values in: |accessdate= and |date= (help)
  54. "Hugh Jackman 'Pumped' on Day one of 'Wolverine' Filming". The Daily Telegraph. July 31, 2012. Archived from the original on 2012-07-31. Retrieved 2012-07-31. {{cite news}}: Check date values in: |accessdate= and |date= (help)
  55. Saigian, Sandra (August 2, 2012). "Wolverine stakes out the shire". St George and Sutherland Shire Leader. Archived from the original on August 3, 2012. Retrieved 2012-08-03. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  56. Cox, Michael (August 3, 2012). "Picton film shoot: Hugh Jackman in Wolverine". Illawarra Mercury. Archived from the original on August 3, 2012. Retrieved 2012-08-03. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  57. Mangold, James (August 25, 2012). "We are all enroute to Japan today. Part two of the shoot begins today- shooting in the land of the rising sun". Twitter. Archived from the original on 2014-08-18. Retrieved 2012-08-31. {{cite web}}: Check date values in: |accessdate= and |date= (help)
  58. Da7e (August 31, 2012). "SET PICS: 'The Wolverine' Shoots At Japan's Zojoji Temple". Latino Review. Archived from the original on 2019-12-20. Retrieved 2012-08-31. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: numeric names: authors list (link)
  59. Wilkins, Alasdair (September 6, 2012). "Just which villains are in Iron Man 3? Plus set photos for The Wolverine and Thor: The Dark World!". io9. Archived from the original on 2013-05-31. Retrieved 2012-09-07. {{cite web}}: Check date values in: |accessdate= and |date= (help)
  60. Jackman, Hugh (September 13, 2012). "Thanks to all the fans in Tomonoura... we loved it! We will miss you!". Twitter. Archived from the original on 2014-04-11. Retrieved 2012-09-11. {{cite web}}: Check date values in: |accessdate= and |date= (help)
  61. "CBD's turning Japanese for Hugh". The Daily Telegraph. October 8, 2012. Archived from the original on 2012-10-21. Retrieved 2012-10-08. {{cite news}}: Check date values in: |accessdate= and |date= (help)
  62. Metcalfe, Caryn (October 12, 2012). "Hugh Jackman's The Wolverine being filmed in Parramatta this weekend". Herald Sun. Archived from the original on 2014-08-20. Retrieved 2012-10-16. {{cite news}}: Check date values in: |accessdate= and |date= (help)
  63. van den Broeke, Leigh (October 25, 2012). "Sydney Olympic Park carpark transforms into The Wolverine set with actor Hugh Jackman". The Daily Telegraph. Archived from the original on 2012-11-23. Retrieved 2012-11-23. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  64. van den Broeke, Leigh (November 1, 2012). "Wolverine Hugh Jackman's claws out on Sydney rooftop". The Daily Telegraph. Archived from the original on 2012-11-23. Retrieved 2012-11-23. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  65. Moran, Jonathon (November 11, 2012). "Sydney's back streets abuzz with Wolverine film crew and star Hugh Jackman". The Daily Telegraph. Archived from the original on 2012-11-23. Retrieved 2012-11-23. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  66. Bentley, David (November 22, 2012). "Filming wraps on The Wolverine, first trailer due early [[2013]]". Coventry Telegraph. Archived from the original on 2012-11-26. Retrieved 2012-11-25. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help); URL–wikilink conflict (help)
  67. "Marco Beltrami to Score 'The Wolverine'". Film Music Reporter. 2012-09-18. Retrieved 2012-09-18. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link)
  68. "Wolverine: Immortal". WolverineImmortal.com. Archived from the original on 2013-07-05. Retrieved June 15, 2013. {{cite web}}: Check date values in: |accessdate= (help)
  69. "Live The Wolverine Chat with Mangold and Jackman on Oct. 29". October 22, 2012. {{cite web}}: Check date values in: |date= (help)
  70. "The First Domestic and International Trailers for The Wolverine!". March 27, 2013. Retrieved April 8, 2013. {{cite web}}: Check date values in: |accessdate= and |date= (help)
  71. "The Wolverine Teaser Targets G.I. Joe: Retaliation". February 11, 2013. Retrieved April 20, 2013. {{cite web}}: Check date values in: |accessdate= and |date= (help)
  72. "New Wolverine Trailer Screened at CinemaCon". April 18, 2013. Retrieved April 19, 2013. {{cite web}}: Check date values in: |accessdate= and |date= (help)
  73. [http:// www.indiavisiontv.com › Videos › Video Latest എക്സ്മെൻ സീരിസിലെ ആറാം ചിത്രം 'ദ് വൂള്വെvറിൻ ...], ദ വോൾവറീൻ
"https://ml.wikipedia.org/w/index.php?title=ദ_വോൾവറീൻ_(ചലച്ചിത്രം)&oldid=3985863" എന്ന താളിൽനിന്ന് ശേഖരിച്ചത്