ദ ലോര്‍ഡ് ഓഫ് ദ റിങ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോര്‍ഡ് ഓഫ് ദ റിങ്സ് ഒരു പതിപ്പിന്റെ മൂന്ന് വാല്യങ്ങളുടെ മുന്‍താളുകള്‍ |
|
| കര്‍ത്താവ് | ജെ. ആര്‍. ആര്‍. ടോക്കിയെന്‍ |
|---|---|
| രാജ്യം | |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | High fantasy, Adventure novel, Heroic romance |
| പ്രസാധകര്‍ | അലെന്‍ & അണ്‍വിന്‍ |
| പ്രസിദ്ധീകരിച്ച വര്‍ഷം | 1954 ഉം 1955 ഉം |
| മാദ്ധ്യമം | Print (Hardback & Paperback) |
| ഏടുകള്‍ | 1216 pp (total pages) |
| പൂര്‍വ്വ ഭാഗങ്ങള്‍ | ദ ഹോബിറ്റ് |
ജെ. ആര്‍. ആര്‍. ടോക്കിയെന്‍ എഴുതിയ ഒരു അതികാല്‍പനിക നോവലാണ് ദ ലോര്‍ഡ് ഓഫ് ദ റിങ്സ്. അദ്ദേഹത്തിന്റെ ദ ഹോബിറ്റ് എന്ന കൃതിയുടെ അനുബന്ധം എന്ന നിലയില്‍ എഴുതിത്തുടങ്ങിയ ഇത് ക്രമേണ അതിനേക്കാള്‍ വലിയ കഥയായി വളര്‍ന്നു. 1937 മുതല്‍ 1949 വരെയുള്ള കാലയളവില്‍ പലഘട്ടങ്ങളിലായാണ് ഈ നോവല്‍ എഴുതപ്പെട്ടത്. അതില്‍ ഭൂരിഭാഗവും എഴുതപ്പെട്ടത് രണ്ടാം ലോക മഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴായിരന്നു. ഒറ്റ വാല്യമായി ഉദ്ദേശിച്ചാണ് എഴുതപ്പെട്ടതെങ്കിലും 1954ലും 1955ലുമായി മൂന്ന് വാല്യങ്ങളായാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് പലതവണ വീണ്ടും അച്ചടിക്കപ്പെടുകയും പല ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്ത ഈ നോവല്‍ 20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധവും സ്വാധീനം ചെലുത്തിയതുമായ ഒരു സാഹിത്യ കൃതിയായി മാറി.
ഒരു സമാന്തര ചരിത്രാതീതകാലത്താണ് കഥ നടക്കുന്നത്. മദ്ധ്യ ഭൂമിയിലെ(മിഡില്‍ എര്‍ത്ത്) മൂന്നാം യുഗം. മദ്ധ്യ ഭൂമിയില്‍ മനുഷ്യരും മറ്റ് ഹ്യൂമനോയിഡുകളും(ഹോബിറ്റുകള്‍, എല്‍ഫുകള്‍, ഡ്വാര്‍ഫുകള്‍, ഓര്‍ക്കുകള്‍) യഥാര്‍ത്ഥവും കാല്പനികവുമായ മറ്റ് പല ജന്തുക്കളും(എന്റുകള്‍, വാര്‍ഗുകള്‍, ബല്‍റോഗുകള്‍, ട്രോളുകള്‍...) വസിക്കുന്നു. ഒരു മുന്‍ യുഗത്തില്‍ ലോര്‍ഡ് സോറോണ്‍ നിര്‍മിച്ച ശക്തിയുടെ മോതിരം (The Ring of Power) എന്ന ഒരു മോതിരത്തെ കേന്ദ്രീകരിച്ചാണ് നോവലിന്റെ കഥ.