ദ മാട്രിക്സ് റെവല്യൂഷന്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| The Matrix Revolutions | |
|---|---|
Promotional film poster |
|
| സംവിധാനം | ആന്‍ഡി വാച്ചോസ്കി ലാറി വാച്ചോസ്കി |
| നിര്‍മ്മാണം | ജോയെല്‍ സില്‍വര്‍ |
| കഥ | ആന്‍ഡി വാച്ചോസ്കി ലാറി വാച്ചോസ്കി |
| അഭിനേതാക്കള്‍ | കീനു റീവ്സ് ലോറന്‍സ് ഫിഷ്ബേണ്‍ കേറി-ആന്‍ മോസ് ഹ്യൂഗോ വീവിങ് |
| എഡിറ്റിംഗ് | സാക്ക് സ്റ്റാന്‍ബര്‍ഗ് |
| വിതരണം | വാര്‍ണര്‍ ബ്രോസ്., വില്ലേജ് റോഡ്ഷോ പിചേഴ്സ് |
| പ്രദര്‍ശനതീയതി | മെയ് 15 2003 |
| സമയദൈര്‍ഘ്യം | 129 മിനിറ്റ് |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $110,000,000 |
| ആകെ വരുമാനം | $424,988,211 (worldwide) |
| മുന്‍ഗാമി | ദ മാട്രിക്സ് റീലോഡഡ് |
| IMDb profile | |
മാട്രിക്സ് ചലച്ചിത്ര പരമ്പരയിലെ അവസാന ചിത്രമാണ് ദ മാട്രിക്സ് റെവല്യൂഷന്‍സ്. വാച്ചോസ്കി സഹോദരങ്ങളാണ് ഇതിന്റെ തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളേപ്പോലെത്തന്നെ തത്വചിന്തയും ആക്ഷനും ഒത്തുചേരുന്ന ഒരു ചിത്രമാണിത്. 2003 നവംബര്‍ 5ന് ഒരേ സമയം 60 രാജ്യങ്ങളില്‍ ചിത്രം പുറത്തിറങ്ങി. പരമ്പരയിലെ അവസാന ചിത്രമാണെങ്കിലും ദ മാട്രിസിന്റെ കഥ ദ മാട്രിക്സ് ഓണ്‍ലൈനില്‍ തുടരുകയാണ്.
സാധാരണ തീയേറ്ററുകളിലും ഐമാക്സ് തീയേറ്ററുകളിലും ഒരേസമയം പുറത്തിറങ്ങിയ ആദ്യ ലൈവ്-ആക്ഷന്‍ ചിത്രമാണ് മാട്രിക്സ് റെവലൂഷ്യന്‍സ്. ടോക്കിയോയില്‍ നടന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തില്‍ വാച്ചോസ്കി സഹോദരങ്ങളും അഭിനേതാക്കളായ കീവു റീവ്സ്, ജഡ പിങ്കെറ്റ് സ്മിത് എന്നിവരും സന്നിഹിതരായിരുന്നു.