ദ തവൊ ഓഫ് ഫിസിക്സ്
ഭൗതികശാസ്ത്രജ്ഞനായ ഫ്രിജൊഫ് കാപ്ര 1975ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ദ തവൊ ഓഫ് ഫിസിക്സ്. പൗരസ്ത്യ മിസ്റ്റിസിസവും നവീനഭൗതികശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഫ്രിജൊഫ് കാപ്രയുടെ അന്വേഷണങ്ങളുടെ നാൾവഴിയാണ് ഈ പുസ്തകം. ഇതുവരെ പുസ്തകത്തിന്റെ പത്ത് ലക്ഷം കോപ്പികൾ വിറ്റ് പോയിട്ടുണ്ട്. പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിയെട്ടാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിലും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പ്രസക്തി അല്പം പോലും കുറഞ്ഞിട്ടില്ല എന്ന് ചിലർ അവകാശപ്പെടുന്നു.
പൗരസ്ത്യ സംസ്കാരങ്ങളിൽ (ഹിന്ദു പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുക്കൾ എന്നിവയിലും, ഇന്ത്യൻ-ചൈനീസ്-ജാപ്പനീസ് ബുദ്ധമത തത്ത്വങ്ങളിലും കാണുന്ന പോലെ) ഉരുത്തിരിഞ്ഞ മിസ്റ്റിസിസം പാശ്ചാത്യദേശങ്ങളിൽ രൂഢമൂലമായ നവീന ശാസ്ത്രതത്ത്വങ്ങളേപ്പോലും ഉൾക്കൊള്ളാൻ കെൽപ്പുള്ള ഒരു തത്ത്വശാസ്ത്ര ചട്ടക്കൂടാണെന്ന് കാപ്ര നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തങ്ങൾ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചിരിക്കുന്നു എന്നു മാത്രമല്ല, അണുഭൗതികത്തിലും പ്രപഞ്ചശാസ്ത്രത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സിദ്ധാന്തങ്ങളേയും കണ്ടുപിടുത്തങ്ങളെയും കൂടി പൗരസ്ത്യ തത്ത്വശാസ്ത്രത്തിനു ഉൾക്കൊള്ളാനാവും എന്നും തെളിയിച്ചിരിക്കുന്നു.
ഇപ്പോൾ ഫ്ലമിങ്ഗൊ ഇറക്കിയിരിക്കുന്ന മൂന്നാം എഡിഷൻ, അണുഭൗതികത്തിലും പ്രപഞ്ചശാസ്ത്രത്തിലും ഉണ്ടായിരിക്കുന്ന ഏറ്റവും പുതിയ സിദ്ധാന്തങ്ങളേയും കണ്ടുപിടുത്തങ്ങളെയും കുറിച്ചുള്ള "നവീന ഊർജ്ജതന്ത്രത്തിന്റെ ഭാവി" എന്ന ഒരു അദ്ധായം കൂടി ചേർത്തു സമ്പന്നമാക്കിയിട്ടുള്ളതാണു.
അവലംബം [തിരുത്തുക]
- ഫ്ലമിങ്ഗൊ ഇറക്കിയിരിക്കുന്ന മൂന്നാം എഡിഷന്റെ പുറം ചട്ടയിൽ കൊടുത്തിരിക്കുന്ന കമന്റ്