ദ ഡാര്‍ക്ക് നൈറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ ഡാര്‍ക്ക് നൈറ്റ് | |
|---|---|
| പ്രമാണം:Dark Knight.jpg ദ ഡാര്‍ക്ക് നൈറ്റിന്‍റെ പോസ്റ്റര്‍ |
|
| സംവിധാനം | ക്രിസ്റ്റഫര്‍ നൊളന് |
| നിര്‍മ്മാണം | ക്രിസ്റ്റഫര്‍ നൊളന് ചാള്‍സ് റോവന്‍ എമ്മ തോമസ് |
| കഥ | തിരക്കഥ: ക്രിസ്റ്റഫര്‍ നൊളന് ജൊനാഥന്‍ നൊളന്‍ കഥ: ഡേവിഡ് എസ്. ഗോയര്‍ ക്രിസ്റ്റഫര്‍ നൊളന് കോമിക് പുസ്തകം: ബോബ് കെയ്ന്‍ ബില്‍ ഫിംഗര്‍ |
| അഭിനേതാക്കള്‍ | ക്രിസ്റ്റ്യന്‍ ബെയ്ല്‍ മൈക്കല്‍ കെയ്ന്‍ ഹീത്ത് ലെഡ്ജര്‍ ഗ്രേ ഓള്‍ഡ്മാന്‍ ആരോണ്‍ എക്കാര്‍ട്ട് മാഗി ഗില്ലന്‍ഹാള്‍ മോര്‍ഗന്‍ ഫ്രീമാന്‍ |
| സംഗീതം | ഹാന്‍സ് സിമ്മര്‍ ജെയിംസ് ന്യൂട്ടന്‍ ഹൊവാര്‍ഡ് |
| ഛായാഗ്രഹണം | വോളി ഫിസ്റ്റര്‍ |
| എഡിറ്റിംഗ് | ലീ സ്മിത്ത് |
| വിതരണം | വാര്‍ണര്‍ ബ്രദേഴ്സ് |
| പ്രദര്‍ശനതീയതി | ഓസ്ട്രേലിയ: ജൂലൈ 16, 2008 വടക്കേ അമേരിക്ക: ജൂലൈ 18, 2008 യു.കെ.: ജൂലൈ 24, 2008 |
| സമയദൈര്‍ഘ്യം | 152 min. |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $185 million[1] |
| ആകെ വരുമാനം | $966,580,000[1] |
| മുന്‍ഗാമി | ബാറ്റ്മാന്‍ ബിഗിന്‍സ് |
| വെബ്സൈറ്റ് | |
| Allmovie profile | |
| IMDb profile | |
ക്രിസ്റ്റഫര്‍ നൊളന്‍ സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ ഡാര്‍ക്ക് നൈറ്റ്. ഡിസി കോമിക്സിന്റെ ബാറ്റ്മാന്‍ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നൊളന്റെ ബാറ്റ്മാന്‍ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. 2005-ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്‍ ബിഗിന്‍സ് ആണ് പരമ്പരയിലെ ആദ്യ ചിത്രം. ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയൊരു വില്ലനായ ദ ജോക്കറിനെതിരെയുള്ള (ഹീത്ത് ലെഡ്ജര്‍) ബാറ്റ്മാന്റെ പോരാട്ടത്തിലാണ് കഥ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഹാര്‍വി ഡെന്റ് (ആരൊണ്‍ എക്കര്‍ട്ട്), ബാറ്റ്മാന്റെ പഴയ സുഹൃത്തും കാമുകിയുമായ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റേച്ചല്‍ ഡോസ് (മാഗി ഗ്ലൈലെന്‍ഹാല്‍) എന്നിവരുമായുള്ള ബാറ്റ്മാന്റെ ബന്ധത്തെക്കുറിച്ചും സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നു.
2008 ജനുവരി 22-ന് ചിത്രം പൂര്‍ത്തിയായതിനുശേഷം ജോക്കറായി വേഷമിട്ട ലെഡ്ജര്‍ ഒരു മരുന്നിന്റെ അമിതോപയോഗത്താല്‍ അന്തരിച്ചു. ഇതിനുശേഷം വാര്‍ണര്‍ ബ്രോസ് ലെഡ്ജറിനെ കേന്ദ്രീകരിച്ച് ചിത്രത്തിന്റെ പ്രചാരണം ശക്തമാക്കി. ജൂലൈ 16, 2008-ല്‍ ഓസ്ട്രേലിയയിലും, ജൂലൈ 18, 2008-ല്‍ വടക്കേ അമേരിക്കയിലും, ജൂലൈ 24, 2008-ല്‍ യുണൈറ്റഡ് കിങ്ഡത്തിലും ചിത്രം പുറത്തിറങ്ങി. നിരൂപകരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും മികച്ച പ്രതികരണമാണുണ്ടായത്. വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 50 കോടി ഡോളറിലധികം നേടുന്ന രണ്ടാമത്തെ ചിത്രമായി ദ ഡാര്‍ക്ക് നൈറ്റ്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "The Dark Knight (2008)", Box Office Mojo, 2008-09-08. ശേഖരിച്ചത് 2008-09-08.

