ദ ടൈം മെഷീൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ ടൈം മെഷീൻ | |
|---|---|
ആദ്യ പ്രതിയുടെ പുറംചട്ട |
|
| കർത്താവ് | എച്ച്.ജി. വെല്സ് |
| പുറംചട്ട സൃഷ്ടാവ് | Ben Hardy |
| രാജ്യം | യുണൈറ്റഡ് കിങ്ഡം |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | ശാസ്ത്ര സാങ്കല്പിക നോവൽ |
| പ്രസാധകർ | William Heinemann |
| പ്രസിദ്ധീകരിച്ച വർഷം | 1895 |
| അച്ചടി മാധ്യമം | Print (hardback and paperback) |
| ഐ.എസ്.ബി.എൻ. | 0-89375-345-9 |
എച്ച്. ജി. വെൽസ് 1895ൽ എഴുതിയ ശാസ്ത്രനോവലാണ് ടൈം മെഷീൻ (Time Machine). ഒരു സമയ യന്ത്രത്തിൽ ഭൂതകാലത്തേക്കും ഭാവികാലത്തേക്കുമൊക്കെ സഞ്ചരിക്കാൻ കഴിയുന്നതിനെപ്പറ്റിയുള്ള കല്പിതകഥയാണിത്. അത്തരമൊരു യന്ത്രമുണ്ടാക്കുകയാണ് ഈ നോവലിലെ ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന കഥാനായകൻ. സമയത്തെ ഒരു നാലാംമാനമായി (Fourth Dimension) കണക്കാക്കി അതിനെ സമയയന്ത്രമുപയോഗിച്ച് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കുകയാണ് ഈ നോവലിലെ കഥാനായകൻ.ടൈം മെഷീനിലേറി ഭാവിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരി എത്തി ച്ചേരുന്നത് കി.വ. 802701ൽ അവിടെ അദ്ദേഹം എബി (Ebi) എന്നറിയപ്പെടുന്ന മനുഷ്യവർഗ്ഗത്തെ കണ്ടുമുട്ടുന്നു.