ദ ഗോഡ് ഓഫ് സ്മാൾ തിങ്സ്
| ദ ഗോഡ് ഓഫ് സ്മോൾ തിങ്സ് | |
|---|---|
| കർത്താവ് | അരുന്ധതി റോയ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | നോവൽ |
| പ്രസാധകർ | Harper Flamingo (New York, New York) |
| പ്രസിദ്ധീകരിച്ച വർഷം | 9 June 1998 |
| അച്ചടി മാധ്യമം | Print (Hardback & Paperback) |
| ഐ.എസ്.ബി.എൻ. | 0060977493 |
| ഒ.സി.എൽ.സി. നമ്പർ | 37864514 |
ഇന്ത്യൻ എഴുത്തുകാരിയായ അരുന്ധതി റോയുടെ പ്രഥമ നോവലാണ് ദ് ഗോഡ് ഓഫ് സ്മാൾ തിങ്സ്. ഈ കൃതിക്ക് 1998-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. കഥാകാരി ജനിച്ചു വളർന്ന കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്. 2011 ജനുവരിയിൽ നോവലിന്റെ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്നപേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തി.
ഉള്ളടക്കം |
കഥാസംഗ്രഹം[തിരുത്തുക]
അമ്മു എന്ന സിറിയൻ ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ടുമുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.[1] ഇ.കെ. നായനാർ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, അയ്ജാസ് അഹമ്മദ് തുടങ്ങിയ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂർഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്[2][3]
പരിഭാഷ[തിരുത്തുക]
അരുദ്ധതിയുടെ ഈ നോവൽ എസ്റ്റോണേഷ്യൻ ഭാഷ അടക്കം നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രിയ എ.എസ്. ഈ കൃതി കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി[4]. ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Arundhati Roy discusses The God of Small Things on the BBC World Book Club
- A study guide, which explains many Indian terms and concepts
- An article on the concepts of "migration", "return" and other related post-colonial topics in The God of Small Things.
- A book review
അവലംബം[തിരുത്തുക]
- ↑ എം. ജി. എസ്. നാരായണൻ, ഒരു പരവന്റെ ദുരന്ത പ്രണയം (അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X )
- ↑ അരുന്ധതിയുടെ അത്ഭുത ലോകം, ന്യൂ ഇൻഡ്യൻ ബുക്സ്
- ↑ അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X
- ↑ "Estha, Rahel now speak Malayalam". The Hindu. ശേഖരിച്ചത് 16 സെപ്റ്റംബർ 2011.
| പുരസ്കാരങ്ങൾ | ||
|---|---|---|
| മുൻഗാമി Last Orders |
Man Booker Prize recipient 1997 |
പിൻഗാമി Amsterdam |