ദ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഗോഡ് ഓഫ് സ്മോൾ തിങ്സ്  
Thegodofsmallthings.jpg
കർത്താവ് അരുന്ധതി റോയ്
രാജ്യം ഇന്ത്യ
ഭാഷ ഇംഗ്ലീഷ്
സാഹിത്യവിഭാഗം നോവൽ
പ്രസാധകർ Harper Flamingo (New York, New York)
പ്രസിദ്ധീകരിച്ച വർഷം 9 June 1998
അച്ചടി മാധ്യമം Print (Hardback & Paperback)
ഐ.എസ്.ബി.എൻ. 0060977493
ഒ.സി.എൽ.സി. നമ്പർ 37864514

ഇന്ത്യൻ എഴുത്തുകാരിയായ അരുന്ധതി റോയുടെ പ്രഥമ നോവലാണു ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്. ഈ കൃതിക്ക് 1998-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. കഥാകാരി ജനിച്ചു വളർന്ന കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ്‌ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്.2011 ജനുവരിയിൽ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന പരിഭാഷ ഡി.സി.ബുക്സ് പ്രസിദ്ധപ്പെടുത്തി.

ഉള്ളടക്കം

[തിരുത്തുക] കഥാസംഗ്രഹം

അമ്മു എന്ന സിറിയൻ കൃസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ട്മുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ കൃസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.[1] ഇ.കെ. നായനാർ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, അയ്ജാസ് അഹമ്മദ് തുടങ്ങിയ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂർഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ഈ കൃതിയെ വിലയിരുത്തിയത്[2] [3]

[തിരുത്തുക] പരിഭാഷ

അരുദ്ധതിയുടെ ഈ നോവൽ എസ്റ്റോണേഷ്യൻ ഭാഷ അടക്കം നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രിയ എ.എസ്. ഈ കൃതി കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാൻ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി[4] .

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. എം. ജി. എസ്. നാരായണൻ, ഒരു പരവന്റെ ദുരന്ത പ്രണയം (അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X )
  2. അരുന്ധതിയുടെ അത്ഭുത ലോകം, ന്യൂ ഇൻഡ്യൻ ബുക്സ്
  3. അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X
  4. "Estha, Rahel now speak Malayalam". The Hindu. http://www.hindu.com/2011/02/05/stories/2011020565262400.htm, ശേഖരിച്ചത്: 16 സെപ്റ്റംബർ 2011. 


പുരസ്കാരങ്ങൾ
മുൻഗാമി
Last Orders
Man Booker Prize recipient
1997
പിൻഗാമി
Amsterdam
"http://ml.wikipedia.org/w/index.php?title=ദ_ഗോഡ്_ഓഫ്_സ്മാൾ_തിങ്ങ്സ്&oldid=1181680" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ