ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



Title ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ
The Lion, the Witch and the Wardrobe Prince Caspian The Voyage of the Dawn Treader The Silver Chair The Horse and His Boy The Magician's Nephew The Last Battle

Seven books in the order of publication
കര്‍ത്താവ് ക്ലൈവ് സ്റ്റേപ്പിള്‍സ് ലൂയിസ്
ഭാഷ ഇംഗ്ലീഷ്
Genre(s) ഫാന്റസി
ബാലസാഹിത്യം
പ്രസാധകര്‍ ഹാര്‍പര്‍ ട്രോഫി
പ്രസിദ്ധീകരിച്ച വര്‍ഷം 1950–1956
മാദ്ധ്യമം അച്ചടി
(ഹാര്‍ഡ്ബാക്ക് and പേപ്പര്‍ബാക്ക്)

സി.എസ്. ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഏഴ് നോവലുകളടങ്ങുന്ന ഒരു ഫാന്റസി പുസ്തക പരമ്പരയാണ് ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ. ബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആയി ഈ പരമ്പര കണക്കാക്കപ്പെടുന്നു. സി.എസ് ലൂയിസിന്റെ ഏറ്റവും പ്രശസ്തമായ കൃതിയും ഇതുതന്നെ. 41 ഭാഷകളിലായി ഇതിന്റെ 10 കോടിയിലധികം പതിപ്പുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 1949 മുതല്‍ 1954 വരെയുള്ള കാലയളവിലാണ് ലൂയിസ് ഈ നോവലുകള്‍ രചിച്ചത്. പോളിന്‍ ബെയിന്‍സ് ആണ് ഇതിനായി ചിത്രരചന നടത്തിയത്. ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പലതവണ പൂര്‍ണമായോ ഭാഗങ്ങളായോ റേഡിയോ, ടെലിവിഷന്‍, നാടകം, ചലച്ചിത്രം എന്നീ രൂപങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക്, റോമന്‍ ഐതിഹ്യങ്ങളില്‍ നിന്നും ബ്രിട്ടീഷ്, ഐറിഷ് മുത്തശ്ശിക്കഥകളില്‍ നിന്നുമുള്ള പല കഥാപാത്രങ്ങളേയും ആശയങ്ങളേയും ഈ പരമ്പരയില്‍ ഉപയോഗിച്ചിട്ടുണ്ട്.

മൃഗങ്ങള്‍ സംസാരിക്കുന്നതും ജാലവിദ്യ മന്ത്രവിദ്യ സര്‍വസാധരണമായതും തിന്മക്കെതിരെ നന്മയുടെ പോരാട്ടം നടക്കുന്നതുമായ നര്‍നിയ എന്ന സാങ്കല്‍പിക ലോകത്തിന്റെ ചരിത്രത്തെ വളരെയേറെ സ്വാധീനിച്ച ചില കുട്ടികളുടെ സാഹസ കഥകളാണ് ഈ നോവലുകളില്‍ പ്രതിപാദിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം