ദർഭ
| ദർഭ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| (unranked): | Commelinids |
| നിര: | Poales |
| കുടുംബം: | Poaceae |
| ജനുസ്സ്: | Desmostachya |
| വർഗ്ഗം: | D. bipinnata |
| ശാസ്ത്രീയ നാമം | |
| Desmostachya bipinnata (L.) Stapf[1] |
|
| പര്യായങ്ങൾ[2][3][4] | |
ഏകദേശം ഒന്നര മീറ്ററോളം ഉയരത്തിൽ ഇടതിങ്ങി വളരുന്ന നീണ്ട ഇലകളോട് കൂടിയ ഒരു തൃണവർഗ്ഗസസ്യമാണ് ദർഭ അഥവാ ദർഭപ്പുല്ല്(ശാസ്ത്രീയ നാമം : Desmostachya bipinnata)സംസ്കൃതത്തിൽ കുശ, യജ്ഞഭൂഷണ എന്നിങ്ങനെ അറിയുന്നു. ഇംഗ്ലീഷിൽ Halfa grass, Big cordgrass, Salt reed-grass എന്നൊക്കെ അറിയപ്പെടുന്നു. എല്ലാകാലത്തും പൂക്കളും കായ്കളും കാണുന്ന ദർഭയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണമുള്ളതായി കണക്കാക്കപ്പെടുന്നു. വയറിളക്കം, മഞ്ഞപ്പിത്തം, ത്വക്‌രോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾക്ക് ഇതൊരു നല്ല മരുന്നാണ്. [5]
ഉള്ളടക്കം |
വിവിധയിനങ്ങൾ [തിരുത്തുക]
ഇതേ കുടുംബത്തിൽ പെട്ട imperata cylindrica യേയും ദർഭയായി കണക്കാക്കുന്നു. ഇവയ്ക്ക് രൂപം വ്യത്യാസമാണെങ്കിലും ഗുണത്തിൽ വ്യത്യാസമില്ല. കൂടാതെ sacchurum sponaneum യേയും ദർഭയായി കണക്കാക്കുന്നു.
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം : കഷായം, മധുരം
ഗുണം : ലഘു, സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധയോഗ്യമായ ഭാഗങ്ങൾ [തിരുത്തുക]
മുഴുവൻ ഭാഗങ്ങളും
ഔഷധ ഗുണം [തിരുത്തുക]
അവലംബം [തിരുത്തുക]
ഔഷധസസ്യങ്ങൾ-2, ഡോ. നേശമണി- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Desmostachya bipinnata was published in W. T. Thiselton-Dyer's Flora Capensis; being a systematic description of the plants of the Cape Colony, Caffraria, & port Natal. London 7(4): 632. 1900 "Plant Name Details for Desmostachya bipinnata". IPNI. ശേഖരിച്ചത് June 15, 2011.
- ↑ GRIN (August 31, 2000). "Desmostachya bipinnata information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. ശേഖരിച്ചത് June 15, 2011.
- ↑ Uniola bipinnata, the basionym for D. bipinnata, was originally described and published in Species Plantarum ed. 2, 1:104. 1762 GRIN (August 31, 2000). "Uniola bipinnata information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. ശേഖരിച്ചത് June 15, 2011.
- ↑ "Desmostachya bipinnata". Flora of Pakistan. eFloras. ശേഖരിച്ചത് 8 February 2011.
- ↑ http://ayurvedicmedicinalplants.com/plants/2103.html