ദ്വന്ദ്വസമാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ്വന്ദ്വന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ടോ അതിലധികമോ വാക്കുകള്‍ തമ്മില്‍ സമാസിക്കുമ്പോള്‍ പൂര്‍വ്വപദങ്ങള്‍ക്കും ഉത്തരപദങ്ങള്‍ക്കും തുല്യപ്രാധാന്യമുണ്ടെങ്കില്‍ അതിനെ ദ്വന്ദസമാസം എന്നു വിളിക്കുന്നു.
ദ്വന്ദസമാസം രണ്ടു വിധത്തിലുണ്ട് ഉണ്ട്. ഏകവചനത്തിലാണ് പദങ്ങള്‍ അവസാനിക്കുന്നതെങ്കില്‍ അത് സമാഹാരദ്വന്ദ്വന്‍ എന്ന് പറയുന്നു. ഘടകപദങ്ങള്‍ ബഹുവചനത്തിലാണ് അവസാനിക്കുന്നതെങ്കില്‍ ഇതരേതരദ്വന്ദ്വന്‍ എന്നും പറയുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഉദാഹരണങ്ങള്‍
[തിരുത്തുക] സമാഹാര ദ്വന്ദ്വന്‍
- ഭൂസ്വര്‍ഗ്ഗങ്ങള്‍ - ഭൂമിയും സ്വര്‍ഗ്ഗവും.
- രാപകല്‍ - രാവും പകലും.
- വരവ് ചിലവ് - വരവും ചിലവും.
- അടിപിടി - അടിയും പിടിയും.
- ആനമയിലൊട്ടകം : ആനയും മയിലും ഒട്ടകവും.
[തിരുത്തുക] ഇതരേതര ദ്വന്ദ്വന്‍
- ചരാചരങ്ങള്‍ - ചരങ്ങളും അചരങ്ങളും.
- ദേവാസുരന്മാര്‍ - ദേവന്മാരും അസുരന്മാരും.
- രാമലക്ഷ്മണന്മാര്‍: രാമനും ലക്ഷ്മണനും.
- കൈകാലുകള്‍: കൈയും കാലും.
- മാതാപിതാക്കള്‍ : മാതാവും പിതാവും.