ദ്രാവിഡഭാഷകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കേ ഇന്ത്യയിലെയും വടക്ക് കിഴക്കന്‍ ശ്രീലങ്കയിലേയും ഭാഷകളെ പൊതുവായി ദ്രാവിഡ ഭാഷകള്‍ എന്നു പറയുന്നു. ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഏകദേശം 73 ഭാഷകളുണ്ടു് [1] (തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ സാഹിത്യഭാഷകളടക്കം). പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണു് ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നതു്. എന്നാല്‍ പാകിസ്താന്‍ ‍, നേപ്പാള്‍, ബംഗ്ലാദേശ്, വടക്ക്/കിഴക്കന്‍ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, അഫ്ഘാനിസ്ഥാന്‍ ‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡഭാഷകളില്‍പ്പെടുന്ന സംസാര ഭാഷകളാണ് ഉപയോഗത്തിലുണ്ട്. ഏകദേശം 200 ദശലക്ഷം ജനങ്ങള്‍ വിവിധ ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്നതായി കരുതപ്പെടുന്നു. അപൂര്‍വ്വം ചില പണ്ഡിതന്മാര്‍ ഈ ഭാഷകളെ എലാമോ-ദ്രാവിഡ ഭാഷാ കുടുംബത്തില്‍ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഭാഷാപണ്ഡിതരും ഇതംഗീകരിച്ചിട്ടില്ല.

ഉള്ളടക്കം

[തിരുത്തുക] പ്രധാന ദ്രാവിഡ ഭാഷകള്‍

പ്രധാന ഭാഷകളെ ദേശത്തിന്റെ സ്ഥാനമനുസരിച്ച് താഴെ പറയുന്ന രീതിയില്‍ വിഭജിക്കാവുന്നതാണ്. അവയില്‍, ദേശീയ ഭാഷകളെ തിരിച്ചറിയുന്നതിനായി കടുപ്പത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

[തിരുത്തുക] ദക്ഷിണം

[തിരുത്തുക] ദക്ഷിണ മദ്ധ്യം

[തിരുത്തുക] മദ്ധ്യം

[തിരുത്തുക] ഉത്തരം

[തിരുത്തുക] സംസ്കൃതത്തിന്റെ സ്വാധീനം

ദ്രാവിഡ ഭാഷകളില്‍, പ്രത്യേകിച്ച് തെലുഗു, മലയാളം, കന്നഡ എന്നിവയില്‍ സംസ്കൃതത്തിന്റെ സ്വാധീനം പ്രകടമാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ തമിഴില്‍ ആണ് സംസ്കൃതപദങ്ങള്‍ വളരെ കുറവു കാണപ്പെടുന്നത്. ഒരേ വസ്തുവിനു തന്നെ ദ്രാവിഡ മൂലവും സംസ്കൃത മൂലവും കണ്ടെത്താവുന്നതാണ്. ഉദാ: ക്ഷേത്രം, അമ്പലം, കോവില്‍, കോയില്‍ എന്നീ പദങ്ങള്‍ ഒരേ അര്‍ഥത്തിലുള്ളവയാണെങ്കിലും, ക്ഷേത്രം സംസ്കൃത മൂലവും മറ്റുള്ളവ ദ്രാവിഡ മൂലവും ഉള്ളവയാണ്. ഏറെ പദങ്ങള്‍ പ്രത്യക്ഷത്തില്‍ ദ്രാവിഡ മൂലമെങ്കിലും, ആര്യ ദ്രാവിഡ ഭാഷകളുടെ ഇഴുകിച്ചേരല്‍ പദങ്ങളുടെ സമൂല പരിണാമത്തിനും വഴി തെളിച്ചിട്ടുണ്ട്. ഉദാ: കന്നി (യുവതി) എന്ന പദത്തിന് സംസ്കൃതത്തിലെ കന്യ എന്ന പദവുമായി അഭേദ്യ ബന്ധമുണ്ട്. ദ്രാവിഡ ഭാഷകളില്‍ ഗോത്ര ഭാഷകളിലും, ആദിവാസി ഭാഷകളിലും സംസ്കൃത സ്വാധീനം തുലോം വിരളമാണെന്നും കാണാം.

[തിരുത്തുക] ഉച്ചാരണരീതികള്‍

[തിരുത്തുക] അക്കങ്ങളുടെ ഉച്ചാരണങ്ങള്‍

[തിരുത്തുക] പുറം വായന

[തിരുത്തുക] അവലംബം

  1. Ethnologue
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം