ദേശീയപാത 766 (ഇന്ത്യ)
| നീളം | 272 km |
|---|---|
| തുടക്കം | കോഴിക്കോട്, കേരളം |
| പ്രധാന ഉദ്ദിഷ്ടസ്ഥാനം | കോഴിക്കോട്, - കൽപ്പറ്റ, - സുൽത്താൻ ബത്തേരി കേരളം, - മൈസൂർകർണ്ണാടക |
| അവസാനം | കൊള്ളേഗൽ, കർണ്ണാടക |
| സംസ്ഥാനം | കർണ്ണാടക: 155 km കേരളം: 117 km |
| Rest and Service Area | സുൽത്താൻ ബത്തേരി |
| NH - List - NHAI - NHDP | |
കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ദേശീയപാത 766 (പഴയ ദേശീയപാത 212).[1][2] കോഴിക്കോട് നിന്നും ആരംഭിക്കുന്ന ഈ പാത കൊള്ളേഗൽ വരെ നീളുന്നു. കേരളത്തിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, കർണാടകത്തിലെ ഗുണ്ടൽപേട്ട്, മൈസൂർ എന്നിവ ഈ പാതയിലെ പ്രധാന നഗരങ്ങൾ ആണ്. പശ്ചിമഘട്ടത്തിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്.700 കൊല്ലം മുമ്പ് കർണ്ണാടകത്തിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയ ജൈനർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (എൻ എച്ച് 212) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്.[3]
1999 ജൂലൈയിൽ ദേ. പാതയായി പ്രഖ്യാപിച്ച ഇത് ഏകദേശം 272 കി. മീ. ദൂരമുള്ളതാണ്. കോഴിക്കോട് ദേശീയപാത 17-ഉം ദേശീയപാത 209-ഉം ദേശീയപാത 212ൽ യോജിക്കുന്നു. കേരളത്തിൽ 117 കി. മീ. ദൂരവും കർണാടകത്തിൽ 155 കി. മീ. ദൂരവും ഈ പാത താണ്ടുന്നു. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഒരു കവാടമായും ഇതു പ്രവർത്തിക്കുന്നു.[4]
അവലംബം [തിരുത്തുക]
- ↑ http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
- ↑ http://india.gov.in/allimpfrms/allannouncements/13523.pdf
- ↑ (Deccanherald Bangalore, Mar 9,) http://www.deccanherald.com/content/57250/high-court-stays-wildlife-course.html
- ↑ http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
|
|||||||||||||