ദേശീയപാത 17 (ഇന്ത്യ)
| ദേശീയപാത 17 (ഇന്ത്യ) | ||||
|---|---|---|---|---|
| പാത വിവരണം | ||||
| നീളം: | 1,269 km (789 മൈൽ) | |||
| പ്രധാന ജംഗ്ഷനുകൾ | ||||
| ആരംഭം: | പൻവേൽ, മഹാരാഷ്ട്ര | |||
|
NH 4 in Panvel NH 47 Edapally near Kochi |
||||
| അവസാനം: | ഇടപ്പള്ളി, കേരളം | |||
| സ്ഥാനം | ||||
| States: | Maharashtra: 482 km (300 mi) Goa: 139 km (86 mi) Karnataka: 280 km (170 mi) Kerala: 368 km (229 mi) |
|||
| Primary destinations: |
Panvel - Panaji - Udupi - Mangalore - Kannur - Kozhikode - Ponnani - Kochi | |||
| പാതാ സമ്പ്രദായം | ||||
|
ഇന്ത്യൻ പാതാ ശൃംഖല
|
||||
കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ള ദേശീയപാതയാണ് ദേശീയപാത 17. കൊങ്കൺ കടലോരത്തുകൂടി പോകുന്ന ഈ പാത പറവൂർ, കൊടുങ്ങല്ലൂർ, എടമുട്ടം,തൃപ്രയാർ,തളിക്കുളം,വാടാനപ്പള്ളി, പള്ളിപ്പുറം, ചാവക്കാട്, പൊന്നാനി,കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ, വളക്കുളം, തിരൂരങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര,മാഹി, തലശ്ശേരി, കണ്ണൂർ, ചെറുകുന്ന്, കൊപ്പാനിശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, ഹോസ്ദുർഗ്ഗ്, കാഞ്ഞങ്ങാട്, പള്ളിക്കര, കാസർഗോഡ്,മഞ്ചേശ്വരം, മംഗലാപുരം, ഉഡുപ്പി, മർഗ്ഗാവ്, സംഗമേശ്വര്‍, വഴി ബോംബെയ്ക്ക് അടുത്തുള്ള പൻവേൽ വരെ പോകുന്നു.
മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1296 കിലോമീറ്റർ നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഏഴാമത്തെ വലിയ ദേശീയപാതയാണ്.
ഉള്ളടക്കം |
പേരുമാറ്റം[തിരുത്തുക]
2010-ലെ പേരുമാറ്റം അനുസരിച്ച് ദേശീയപാത 66 എന്നാണ് ഈ പാതയുടെ പുതിയ പേര്.[1]
പനവേലിൽ ഉള്ള പുതിയ ദേശീയ പാത 48 ല് ആരംഭിച്ച്, രാജ്പൂർ, പനാജി, മംഗലാപുരം, കാസർകോട്, പൊന്നാനി, ഇടപ്പള്ളി, കൊല്ലം, തിരുവനന്തപുരം വഴി കന്യാകുമാരിയിൽ വച്ച് പുതിയ ദേശീയ പാത 44 ല് അവസാനിക്കുന്നു. ഇതിന്റെ ഉപ പാതകളാണ് കളമശ്ശേരിയിൽ ആരംഭിച്ച് വല്ലാർപാടത്ത് എത്തുന്ന പുതിയ 966 എ - യും കുണ്ടന്നൂർ ആരംഭിച്ചു വെല്ലിംഗ്ടൺ ദ്വീപിൽ എത്തുന്ന 966 ബി - യും.
ചിത്രങ്ങൾ[തിരുത്തുക]
-
എൻ.എച്ച്. 17 - ഗോവയിൽ നിന്നുള്ള ദൃശ്യം
-
NH 17 at Maravanthe
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
|
|||||||||||||