ദേശാഭിമാനി സ്റ്റഡി സർക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാഹിത്യ - സാസ്കാരിക ചരിത്രത്തിലെ സുപ്രധാനമായ ഒന്നാണ് ദേശാഭിമാനി സ്റ്റഡിസർക്കിളിന്റെ രൂപീകരണം. മാർക്സിയൻ കാഴ്ചപ്പാടോടെയുള്ള സാഹിത്യ - സാംസ്കാരിക പ്രവർത്തനം പ്രോത്സാഹിപ്പ്ക്കപ്പെടണം എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും സാംസ്കാരിക പ്രവർത്തകരും ചേർന്ന് രൂപീകരിച്ച ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുൻഗാമിയാണ്.

ചരിത്രം[തിരുത്തുക]

ദേശാഭിമാനി പത്രത്തിന്റെ സംരംഭമായി സാഹിത്യ - സാംസ്കാരിക ചർച്ചകൾക്ക് മുൻതൂക്കം നൽകി പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി വാരികയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനം എന്ന നിലയിലാണ് ഇതിന് ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്ന പേരു വന്നത്. 1971 മെയ് 27, 28 തീയതികളിൽ ഏലങ്കുളത്ത് ഇ.എം.എസിന്റെ വീട്ടിൽ നടന്ന ആലോചനായോഗത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്. ഇ എം എസ്, നായനാർ , ചാത്തുണ്ണി മാസ്റ്റർ, എം.എസ്. ദേവദാസ്, ചെറുകാട്, തായാട്ട് ശങ്കരൻ, പി. ഗോവിന്ദപ്പിള്ള, എരുമേലി പരമേശ്വരൻ പിള്ള, ഹരിഹരൻ പൂഞ്ഞാർ, ജി ഫിലിപ്സ്, എം കുട്ടികൃഷ്ണൻ , ടി കെ നാരായണൻ , കെ പി ജി, പൊൻകുന്നം ദാമോദരൻ , എം ആർ സി, കെ പി ശശിധരൻ , ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീരേഖ, ഇയ്യങ്കോട് ശ്രീധരൻ, പാലക്കീഴ്, പി നന്ദകുമാർ , വി പി വാസുദേവൻ , കെ പി മോഹനൻ തുടങ്ങിയവ്‍ ഈ യോഗത്തിൽ പങ്കെടുത്തു. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-06-10.