ദുർബല അണുകേന്ദ്രബലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകൃതിയിലെ നാല് അടിസ്ഥാനബലങ്ങളിലൊന്നാണ് ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ് ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ് ഇത്.