ദി ഫാന്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഫാന്റം
Phantomissue12mikebullock.jpg
Phantom issue 12
Publication information
First appearance ഫെബ്രുവരി 17, 1936
Created by ലീ ഫാൽക്
In story information
Alter ego കിറ്റ്‌ വാൽകർ
Team affiliations The Jungle Patrol
The Bandar tribe
ഡെവിൾ (ചെന്നായ); ഹീറോ (കുതിര)
Notable aliases മിസ്റ്റർ വാൾകേർ , കിപ് , Christopher Standish, നടക്കും ഭൂതം, മരണമില്ലാത്ത മനുഷ്യൻ, കറുത്ത കിഴക്കിന്റെ കാവൽക്കാരൻ
Abilities ശാരീരികവും മാനസികവും ആയി കരുത്തൻ, നിദാന്ത ജാഗ്രത , പ്രതികരണം , മെയ്‌ വഴക്കത്തിനു പറ്റിച്ചേർന്ന വസ്ത്രം , പിന്നെ ഒരു ഉന്നം പിഴയ്ക്കാത്ത വെടിക്കാരനും ആണ്.

ഒരു അമേരിക്കൻ സാഹസിക ചിത്രകഥയാണ് ദി ഫാന്റം. 1936-ൽ ലീ ഫോക്ക് ആണ് ഈ സാഹസിക നായകനെ സൃഷ്ടിച്ചത്. ആദ്യത്തെ പ്രത്യേക വേഷധാരിയായ ചിത്രകഥാനായകനാണ് ഫാന്റം എന്നാണ് ആ പരമ്പരയുടെ ആരാധകർ അവകാശപ്പെടുന്നത്. 1936 ഫെബ്രുവരി പതിനേഴാം തിയതി ആണ് ഈ പരമ്പര ആദ്യം ദിനപ്പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ഇന്നും തുടരുന്നു.

വൻ പ്രശസ്തി നേടിയ ഫാന്റം പിന്നീട് ടെലിവിഷൻ,വീഡിയോ ഗെയിം, സിനിമ തുടങ്ങി അനവധി മാധ്യമങ്ങളിൽ ആവിഷ്കരണം ചെയ്യുകയുണ്ടായി. 1999 - ൽ മരിക്കുന്നത് വരെ ലീ ഫാൽക് ഫാന്റം കഥകൾ രചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇത് നിർമ്മിക്കുന്നത് ടോണി ഡിപൌൾ ആണ്, ചിത്രരചന പൌൾ റയാനും ആണ് ചെയ്യുന്നത് .

ഇന്ന് കാണുന്ന എല്ലാ സൂപ്പർ നായകൻമാർക്കും ഉള്ള അടിസ്ഥാന രൂപം ഉണ്ടായത് ഫാന്റത്തിൽ നിന്നുമാണ്. ഇറുകിയ വസ്ത്രധാരണം, കണ്ണിന്റെ കൃഷ്ണമണി കാണാൻ കഴിയാത്ത രീതിയിലുള്ള മുഖംമൂടി തുടങ്ങിയവ ഉദാഹരണം. [1]

ഉള്ളടക്കം

[തിരുത്തുക] രൂപവും കർമവും

കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യനാണ് ഫാന്റം. മറ്റു സൂപ്പർ നായകന്മാരെ പോലെ അമാനുഷിക കഴിവുകളൊന്നും തന്നെ ഫാന്റത്തിനില്ല. പ്രവർത്തന മണ്ഡലം മുഖ്യമായും ആഫ്രിക്കയിൽ ഉള്ള സാങ്കല്പിക രാജ്യം ആയ ബംഗാല്ലയിൽ ആണ്. [2]

[തിരുത്തുക] കഴിവുകൾ

ഫാന്റം എപ്പോഴും ശാരീരികവും മാനസികവുമായി കരുത്തനാണ് , നിദാന്ത ജാഗ്രത , മിന്നൽ പോലെ ഉള്ള പ്രതികരണം ഇവയൊക്കെ എപ്പോഴും കൂടെയുണ്ട്. മെയ്‌ വഴക്കത്തിനു വേണ്ടി ശരീരവുമായി പറ്റിച്ചേർന്നു കിടക്കുന്ന വസ്ത്രമാണ് ധരിക്കുക, ഇതിനു പർപിൾ നിറമാണ്. പിന്നെ ഉന്നം പിഴക്കാത്ത തോക്കിൽ നിന്നും വെടി ഉതിർക്കാനുള്ള കഴിവുമുണ്ട്.

[തിരുത്തുക] ആൾക്കാർ നല്കിയിട്ടുള്ള പേരുകൾ , ചൊല്ലുകൾ

ഫാന്റം ഒരു ചിരഞ്ജീവി ആണ് എന്ന് ധരിച്ചു ആളുകൾ വിളിക്കുന്നത് ഇങ്ങനെ[3]

  • നടക്കും ഭൂതം
  • മരണമില്ലാത്ത മനുഷ്യൻ
  • കറുത്ത കിഴക്കിന്റെ കാവൽക്കാരൻ

[തിരുത്തുക] സന്തത സഹചാരികൾ

എല്ലാ പോരാട്ടങ്ങളിലും ഫാന്റത്തിനു കൂട്ടായി ഡെവിൾ എന്ന ഒരു ചെന്നായയും, ഹീറോ എന്ന ഒരു കുതിരയും എപ്പോഴും കൂടെ ഉണ്ടാകും.

[തിരുത്തുക] താമസിച്ചു വന്നവർക്ക്

ദി ഫാന്റം കഥ തുടങ്ങുന്നത് ഇങ്ങനെ ക്രിസ്റ്റഫർ കൊളംബസ്സിന്റെ കപ്പലിൽ ജോലിക്കാരൻ ആയിരുന്നു ക്രിസ്റ്റഫർ വാൾകേർ, പിന്നീട് 1526-യിൽ കപ്പിത്താൻ ആയി. അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റഫർ വാൾകേർ ജൂനിയർ അതെ കപ്പലിൽ ചേർന്നു.

1536-യിൽ ക്രിസ്റ്റഫർ വാൾകേർ ജൂനിയർനു ഇരുപതു വയസുള്ള സമയത്ത് അച്ഛന്റെ അവസാനത്തെ കപ്പൽ യാത്രയിൽ പങ്കുചേർന്നു . ഫെബ്രുവരി 17-നു ബംഗാല്ലയിൽ ഉള്ള തീര കടലിൽ വെച്ചു കപ്പൽ സിംഗ് ബ്രദർഹൂഡ് എന്ന കടൽക്കൊള്ളക്കാർ അക്രമിക്കുന്നു. തന്റെ ബോധം നഷ്ടപ്പെടുന്നതിനു മുൻപ് ക്രിസ്റ്റഫർ വാൾകേർ ജൂനിയർ കാണുന്നത് അച്ഛനെ കടൽക്കൊള്ളക്കാരുടെ തലവൻ വധിക്കുന്നത് ആണ്.
രണ്ടു കപ്പലുകളും തകരുന്നു , അവശേഷിക്കുന്ന ഏക ആൾ ആയി ക്രിസ്റ്റഫർ വാൾകേർ ജൂനിയർ ബംഗാല്ലയുടെ കരയ്ക്ക് മൃതപ്രായനായി അടിയുന്നു . ഇവിടെ വെച്ചു ബന്ദർ എന്ന പിഗ്മികൾ അദ്ദേഹത്തെ കൊണ്ട് പോകുകയും പരിചരികുകയും ചെയ്യുന്നു.[4]

കുറച്ചു ദിവസങ്ങൾക് ശേഷം കടൽ തിരത്ത് നടകുപ്പോൾ ക്രിസ്റ്റഫർ തന്റെ അച്ഛനെ കൊന്ന കടൽക്കൊള്ളകാരന്റെ ശവം കാണുന്നു, അത് കഴുകന്മാർക് ഇരയകിയശേഷം , ആ തലയോടി എടുത്തു മുകളിലേക് ഉയർത്തി ഒരു പ്രതിജ്ഞ എടുക്കുന്നു :

"I swear to devote my life to the destruction of piracy, greed, cruelty, and injustice, in all their forms! My sons and their sons shall follow me."[5]

ബന്ദർ ഭാഷ പഠിച്ചശേഷം ഫാന്റം മനസിലാകുന്നു ബന്ദരുകളെ വാസ്ക എന്നാ മറ്റൊരു വിഭാഗം ,(ബന്ദരുകൾ അതികായർ എന്ന് വിളികുന്നവർ) അടിമകൾ ആകി വെച്ചിരികുകയന്നു എന്ന്. ഇത് അറിഞ്ഞ ഉടനെ ഫാന്റം വാസ്ക ഗ്രാമത്തിലേക് ചെന്ന് ബന്ദരുകളെ മോചിപിക്കാൻ ആവശ്യപെടുന്നു. ഫാന്റത്തിനെ അവർ തടവുകാരൻ ആകുകയും അവർ തടവുകാരൻ ആകുകയും തങ്ങളുടെ ഉസുകി [6] എന്നാ ദുർദേവതക്ക് ഇഷ്ടം നിറവേറാൻ വേണ്ടി ദേവതയുടെ മുൻപിൽ കൊണ്ട് ചെന്ന് ഇടുന്നു, കഴുകന്മാർ ഫാന്റത്തിനെ വളയുന്നു എന്നാൽ ഫാന്റത്തിനു എന്തെകിലും അപകടം സംഭവിക്കും മുൻപേ ബന്ദരുകൾ അദ്ദേഹത്തെ രക്ഷിച്ചു കൊണ്ട് പോകുന്നു.

[തിരുത്തുക] കിറ്റ്‌ വാൾകേർ 21-മത്തെ ഫാന്റം

കിറ്റ്‌ വാൾകേർ എന്നത് ഇരുപത്തി ഒന്നാമത്തെ ഫാന്റത്തിന്റെ വിളി പേര് ആയിരുന്നു അതിനു മുൻപേ ഉള്ള അനേകം ഫാന്റങ്ങളുടെ വിളി പേര് പോലെ തന്നെ. കിറ്റ്‌ ജനിച്ചത്‌ തലയോടി ഗുഹയിൽ ആണ്. തന്റെ പണ്ട്രണ്ടാം വയസു വരെ കിറ്റ്‌ ജിവിച്ചത് ബംഗാല്ലയിലെ കാട്ടിൽ ആയിരുന്നു.

[തിരുത്തുക] അവലംബം

  1. The Phantom: Comic Strip Crusader (1996 A&E Documentary), and article Lee Falk: Father of Superheroes from Comic Book Resources #121, May 2005Resources
  2. Mandell, Jonathan (June 10, 1996). "'The Phantom's' Father Is a Pretty Legendary Figure Too". Newsday via the Los Angeles Times. http://articles.latimes.com/1996-06-10/entertainment/ca-13477_1_phantom-head, ശേഖരിച്ചത്: 2011-01-13. 
  3. "Don Markstein's Toonopedia: The Phantom". Toonopedia.com. 1936-02-17. http://www.toonopedia.com/phantom.htm, ശേഖരിച്ചത്: 2011-02-28. 
  4. "The Phantom - For Those Who Came in Late". Weirdscifi.ratiosemper.com. http://weirdscifi.ratiosemper.com/phantom/about.html, ശേഖരിച്ചത്: 2011-02-28. 
  5. Lasiuta, Tim. "The Phantom is Dead...Long Live the Phantom". Thenostalgialeague.com. http://thenostalgialeague.com/cr/phantom.html, ശേഖരിച്ചത്: 2011-02-28. 
  6. The Phantom: Legacy (2006), by Ben Raab and Pat Quinn (Moonstone Books)
"http://ml.wikipedia.org/w/index.php?title=ദി_ഫാന്റം&oldid=1302732" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ