ദി ഗാർഡിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, The Guardian (disambiguation) എന്ന താൾ കാണുക.
ദി ഗാർഡിയൻ
260px
A Guardian front page from Wednesday 26 March 2014
തരം Daily newspaper
ഫോർമാറ്റ് Berliner

ഉടമസ്ഥത Guardian Media Group
പ്രസാധകർ Guardian News and Media
പത്രാധിപർ Alan Rusbridger
Opinion Editor Mark Henry
സ്ഥാപിതം 1821 by John Edward Taylor as The Manchester Guardian
Political allegiance Centre-left, Liberal
ഭാഷ English
ആസ്ഥാനം Kings Place, 90 York Way, London N1 9GU
Circulation 196,425 (February 2014)[1]
Sister newspapers ഫലകം:Sister newspapers
ISSN 0261-3077
OCLC 60623878

വെബ്സൈറ്റ്: theguardian.com

ബ്രിട്ടനിലെ ഒരു ദേശീയ ദിനപത്രമാണ് ദി ഗാർഡിയൻ. 1821ൽ സ്ഥപിച്ച ഈ പത്രം 1959 വരെ ദി മാഞ്ചെസ്റ്റർ ഗാർഡിയൻ എന്നാണറിയപ്പെട്ടത്. തുടക്കത്തിൽ പ്രാദേശികപത്രമായിരുന്ന ദി ഗാർഡിയൻ വളർന്നു വളരെ സങ്കീർണ്ണ ഘടനയോടുകൂടിയതും സംഘടനാ രൂപത്തിലുള്ളതും ആയ ഒരു അന്താരാഷ്ട്രീയ ബഹുമാധ്യമവും ഇന്റെർനെറ്റ് സാന്നിധ്യവുമാണ്. ദി ഗാർഡിയന്റെ പത്രാധിപർ ഇപ്പോൾ അലൻ റസ് ബ്രിഡ്ഗർ ആണ്. ദി ഒബ്സെർവർ, ദി ഗാർഡിയൻ വീക്കിലി ഇവ സഹോദര പ്രസിദ്ധീകരണങ്ങൾ ആകുന്നു. ഇംഗ്ലണ്ടിനെക്കൂടാതെ ഇതിനു രണ്ടു ഓൺ ലൈൻ ശാഖകൾ കൂടിയുണ്ട്. ഗാർഡിയൻ ആസ്ട്രേലിയ ഗാർഡിയൻ യു. എസ്. എന്നിവയാണവ. 2013 ആഗസ്റ്റിൽ ദി ഗാർഡിയൻ ന്യൂസ്പേപ്പർ രൂപത്തിലുള്ളതിനു 189,000 കോപ്പികളാണു പ്രചാരം. ഇതിന്റെ ഓൺലൈൻ രൂപത്തിനു ലോകത്തിൽ തന്നെ വായിക്കപ്പെടുന്നതിൽ മൂന്നാം സ്ഥാനമുണ്ട്. 2012ലെ കണക്കു പ്രകാരം ഇതിന്റെ അച്ചടിച്ചതും ഇന്റെർനെറ്റുവഴിയുള്ളതുമായ പ്രചാരം 90 ലക്ഷം വരും. [2] 1821ൽ ആണ് ദി ഗാർഡിയൻ മഞ്ചെസ്റ്റെരിലെ ജോൺ എഡ്വാർഡ് ടെയ് ലർ തുടങ്ങിയത്. പുരോഗമനവാദമായിരുന്നു തുടക്കത്തിലേ ഈ പത്രത്തിനെ നയിച്ചത്. സമത്വാധിഷ്ടിത പുരോഗമന വീക്ഷണമാണിന്നും അതിനെ നയിക്കുന്നത്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദി_ഗാർഡിയൻ&oldid=1945378" എന്ന താളിൽനിന്നു ശേഖരിച്ചത്