ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌
KSFE Logo.gif
തരം Public sector
സ്ഥാപിക്കപ്പെട്ടത് 1969
ആസ്ഥാനം Thrissur, Kerala, India
വ്യവസായം NBFC
Products chitty, loans, savings, ,Western Union Money Transfer etc.
വെബ്‌സൈറ്റ് [1]

ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌ 1969 നവംബർ 6 ന്‌ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചു. 45 ജീവനക്കാരും 10 ശാഖകളും 2 ലക്ഷം രൂപയുടെ പ്രവർത്തനമൂലധനവുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിന്‌ ആ കൊല്ലം തന്നെ ലാഭത്തിൽ പ്രവർത്തിക്കാൻ സാധിച്ചു. പ്രവർത്തനനിരതമായ 42 വർഷങ്ങൾ വിജയകരമായി പിന്നിട്ട കെ. എസ്‌. എഫ്‌. ഇ. യ്ക്ക്‌ ഇന്ന് കേരളത്തിലുടനീളം 383 ശാഖകളും 7 മേഖലാ ഓഫീസുകളും ഉണ്ട്‌. ഇപ്പോൾ 51410ൽ പരം ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 26 ലക്ഷത്തോളം ഇടപാടുകാർ കെ.എസ്‌.എഫ്‌.ഇ യുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇന്ന് കേരളത്തിലെ ഒന്നാം‌കിട ബാങ്കിംഗ്ഇതരധനകാര്യസ്ഥാപനമായി ഇതുവളർന്നിരിക്കുന്നു.

[തിരുത്തുക] ആരംഭം

ഒരു അനൗപചാരിക സാമ്പത്തിക വ്യവഹാരം എന്ന നിലയിൽ കേരളീയർക്ക്‌ പ്രാചീനകാലം മുതൽ പരിചിതമായ ഒന്നാണ്‌ ചിട്ടി. നിരവധിപേർക്ക്‌ ഒരേ സമയം പങ്കുചേരാവുന്നതും തങ്ങളുടെ സാമ്പത്തികാവശ്യങ്ങൾക്കനുസരിച്ച്‌ ഉപയോഗിക്കാവുന്നതുമായ ഒരു വഴക്കം ചിട്ടി എന്ന സാമ്പത്തിക വ്യവഹാരത്തിന്‌ മുമ്പേ സിദ്ധിച്ചിരുന്നു. ഇങ്ങനെ മറ്റു സാമ്പത്തിക ഇടപാടുകൾക്കില്ലാത്ത വഴക്കവും ജനാധിപത്യ ഘടകവും ആയിരിക്കണം ചിട്ടിയെ ജനകീയമാക്കിയത്‌. എന്നാൽ, വ്യക്തമായ നിയമങ്ങളുടേയും കാര്യക്ഷമമായ വ്യവസ്ഥകളുടേയും അഭാവത്തിൽ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും മുൻകൈയിൽ ചിട്ടി ചിലപ്പ്പോഴെങ്ങിലും സാമൂഹ്യവിരുദ്ധമായി തീർന്നിട്ടുണ്ടെന്ന് കേരളചരിത്രം തെളിവുനൽകുന്നു. നിരവധി പാവപ്പെട്ടവർ അമിതപ്പലിശയുടെ കടക്കെണിയിൽ അങ്ങനെ അകപ്പെട്ടു. അതിനെത്തുടർന്ന് 1967ൽ കേരളസർക്കാരിന്റെ ഉടമസ്ഥതയിൽ ഒരു ചിട്ടി സ്ഥാപനം തുടങ്ങുന്നതിന്‌ മുൻകൈയ്യെടുത്തു. അങ്ങനെയാണ്‌ കെ.എസ്‌.എഫ്‌.ഇ എന്ന പരിചിതനാമത്തിൽ അറിയപ്പെടുന്ന ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ആവിർഭവിച്ചത്‌.

ഒരു സാമ്പത്തിക വ്യവഹാരം എന്ന നിലയിൽ യാതൊരു വ്യവസ്ഥകളും വിധേയമില്ലാതിരുന്ന ചിട്ടിയെ ഒരു ആധുനിക സാമ്പത്തിക ഉൽപ്പന്നമാക്കാൻ സാധിച്ചു എന്നതാണ്‌ കെ.എസ്‌.എഫ്‌.ഇ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ വഹിച്ച ഏറ്റവും പ്രധാനപ്പെട്ട പങ്ക്‌.

കാലാകാലങ്ങളിൽ നിരവധി മൂല്യവർദ്ധന പദ്ധതികൾ ചിട്ടിയുമായി കൂട്ടിച്ചേർക്കുക വഴിയാണ്‌ കെ.എസ്‌.എഫ്‌.ഇ ചിട്ടിയെ ആധുനികവൽക്കരിച്ചത്‌. ഉദാഹരണമായി കേരളാ ചിട്ടി നിയമം ചിട്ടി വിളിച്ചെടുക്കുന്നതിന്‌ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്‌. അത്യാവശ്യക്കാരായ ചിട്ടിവരിക്കാർ കടക്കെണിയിൽ പെടുന്നതിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിലാണ്‌ ഈ 30 ശതമാനം പരിധി ഏർപ്പെടുത്തിയത്‌. എന്നാൽ, ഇതുമൂലം ആവശ്യക്കാർക്ക്‌, ആവശ്യമുള്ള സമയത്ത്‌, ചിട്ടി വിളിച്ചെടുക്കുക സാധ്യമല്ല, എന്ന പ്രായോഗിക തടസ്സം വരിക്കാർക്കിടയിൽനിന്ന് ഉയർന്നുവരികയുണ്ടായി. ആ അവസരത്തിൽ, ന്യൂ ചിട്ടി ലോൺ (NCL) എന്ന പദ്ധതിപ്രകാരം ചിട്ടി സലയുടെ പകുതി തുക വായ്പാ രൂപത്തിൽ ആവശ്യക്കാർക്ക്‌ നൽകുന്നതിന്‌ കെ.എസ്‌.എഫ്‌.ഇക്ക്‌ സാധിച്ചു. അതുവഴി 30 ശതമാനം പരിധി എന്ന ചിട്ടി നിയമത്തിന്റെ വ്യവസ്ഥ ഉൾക്കൊള്ളുന്ന ധാർമ്മികതയിൽ വെള്ളം ചേർക്കാതെതന്നെ, അതുണ്ടാക്കിയ താൽക്കാലിക തടസ്സങ്ങൾ മറികടക്കാനും കെ.എസ്‌.എഫ്‌.ഇ ക്ക്‌ കഴിഞ്ഞു. ഇതിനുപുറമേ, പാസ്സ്‌ ബുക്ക്‌ ലോൺ തുടങ്ങി നിരവധി വായ്പാ പദ്ധതികൾ ചിട്ടിയോട്‌ കൂട്ടിച്ചേർത്ത്‌ അതിനെ ആധുനിക ആവശ്യങ്ങൾക്കനുസരിച്ച്‌ ആകർഷകമാക്കാനും കെ.എസ്‌.എഫ്‌.ഇ ക്ക്‌ കഴിഞ്ഞു. മാത്രമല്ല, ലാഭത്തിന്റെ ഒരു വിഹിതം വരിക്കാർക്ക്‌ മാറ്റിവച്ചുകൊണ്ടുള്ള സമ്മാനചിട്ടി പദ്ധതികൾ വ്യാപകമായ ജനശ്രദ്ധ ആകർഷിച്ചു.

[തിരുത്തുക] വളർച്ച

സ്ഥാപനത്തിന്റെ ആധുനികവൽക്കരണത്തിലും കെ.എസ്‌.എഫ്‌.ഇ വളരെ മുന്നേറുകയുണ്ടായി.എല്ലാ ശാഖകളും കമ്പ്യൂട്ടർവൽക്കരിച്ചുകഴിഞ്ഞു. ഇടപാടുകാർക്ക് കൂടുതൽ ആധുനികസൌകര്യങ്ങൾ ഏർപ്പെടുത്തുവാനുള്ള ശ്രമങ്ങൾ കമ്പനി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

തികച്ചും സ്വയം പര്യാപ്തതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ കെ.എസ്‌.എഫ്‌.ഇ. നാളിതുവരെ സർവ്വീസ്‌ ചാർജ്‌, ഗ്യാരണ്ടി കമ്മീഷൻ, ആദായനികുതി തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന ഗവർണ്മെന്റിനും കേന്ദ്രഗവർണ്മെന്റിനുമായി ആകെ 475 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്‌.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

http://www.ksfe.com/mainnew.htm

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ