ദി കളേഴ്സ് ഓഫ് ദി മൗണ്ടൻ
| The Colors of the Mountain ദി കളേഴ്സ് ഓഫ് ദി മൗണ്ടൻസ് |
|
|---|---|
| സംവിധാനം | കാർലോസ് സെസാർ ആർബലേസ് |
| നിർമ്മാണം | Julián Giraldo |
| അഭിനേതാക്കൾ | Genaro Aristizábal |
| ഛായാഗ്രഹണം | Oscar Jimenez |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 90 മിനുട്ട് |
| രാജ്യം | കൊളംബിയ |
| ഭാഷ | സ്പാനിഷ് |
കൊളംബിയൻ മലകളിലെ ഗ്രാമജീവിതത്തിന്റെ ചേതോഹരദൃശ്യങ്ങളൊരുക്കിയ കൊളമ്പിയൻ സ്പാനിഷ് ചിത്രമാണ് കളേഴ്‌സ് ഓഫ് ദ മൗണ്ടൻ (Los colores de la montaña). ഫുട്ട്ബാൾ കളിക്കുമ്പോൾ കുഴിബോംബുപാടത്തിൽ കുടുങ്ങിയ പന്തെടുക്കാൻ ശ്രമിക്കുന്ന കളിക്കൂട്ടുകാരായ മാനുവൽ, ജൂലിയൻ എന്നീ രണ്ട് കൊച്ച് കുട്ടികളുടെ ജീവിതവും സ്വപ്നങ്ങളുമാണ് സംവിധായകൻ കാർലോസ് സെസാർ അർബലെസ് ഹൃദ്യമായി ചിത്രീകരിച്ചിട്ടുള്ളത്. [1]
ഉള്ളടക്കം |
കഥാസംഗ്രഹം [തിരുത്തുക]
കൊളംബിയൻ അതിർത്തി ഗ്രാമത്തിലെ ഒൻപത് വയസ്സുകാരനായ മാനുവലിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെ അവിടത്തെ സംഘർഷം നിറഞ്ഞ കാലവും ജീവിതവും ഈ സിനിമയിൽ ചിത്രീകരിക്കുന്നു.മലഞ്ചെരുവിലെ ആ ഗ്രാമത്തിൽ ഇനി കുറച്ച് പേരേ ബാക്കിയുള്ളു.മലയിലെ ഒളിപ്പോരാളികൾക്കും സർക്കർ പട്ടാളത്തിനും ഇടയിൽ അവരുടെ ജീവിതം ദുസ്സഹമാണു.പലരും നാടുവിട്ടു. സ്കൂൾ ഗറില്ല പോരാളികളെ പേടിച്ച് പൂട്ടിയിട്ടിരിക്കയായിരുന്നു.ഒരു പുതിയ ടീച്ചർ വന്നിരിക്കുന്നു ,.മാനുവലും കൂട്ടുകാരും വീണ്ടും സ്കൂളിലെത്തിയിരിക്കുന്നു.അവന്റെ അമ്മ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാമെന്ന് അച്ഛനോട് പറയുന്നുണ്ടെങ്കിലും കന്നുകാലികളേയും കൃഷിയും വിട്ട് സ്ഥലം വിടാൻ അയാൾ ഒരുക്കമല്ലായിരുന്നു.ഒരു ദിവസം മാനുവലിനൂ ഒരു പന്ത് അച്ഛൻ പിരന്നാൾ സമ്മനമായി കൊണ്ടു കോടുക്കുന്നു. കളിക്കിടയിൽ അത് സമീപത്തെ മലചെറുവിലേക്ക് തെറിച്ചു വീഴുന്നു. ആ ചതുപ്പ് പ്രദേശത്ത് മുഴുവൻ മൈനുകൾ പാകിയിരിക്കയാണു പോരാളികൾ . തന്റെ പന്ത് തിരിച്ചെടുക്കാൻ മാനുവൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ശ്രമങ്ങളാണു പിന്നീട്.
പുരസ്കാരങ്ങൾ [തിരുത്തുക]
- പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം[2]
അവലംബം [തിരുത്തുക]
- ↑ http://www.youtube.com/watch?v=iTlLpaD0Axs
- ↑ http://www.mathrubhumi.com/movies/iffk/article.php?id=237980 മാത്രുഭൂമി വാർത്ത