ദിനോസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദിനോസറുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദിനോസറുകൾ
Temporal range: അന്ത്യ ട്രയാസ്സിക്—സമീപസ്ഥം, 231.4–0Ma
പിൻതുടർച്ച ടാക്സോൺ ആയ പക്ഷികൾ ഇന്നും ജീവിക്കുന്നു
Various dinosaurs2.png
ഒരു കൂട്ടം ദിനോസർ ഫോസ്സിലുകൾ. മുകളിൽ ഇടതു നിന്ന് മൈക്രോറാപ്റ്റർ (തെറാപ്പോഡ), അപറ്റൊസോറസ്‌ (സോറാപോഡ്), സ്റ്റെഗോസോറസ്‌ (സ്റ്റെഗോസോർ ) ട്രൈസെറാടോപ്സ് (സെറാടോപിയ) എഡ്മന്റോസോറസ്‌ (ഓർനിത്തോപോഡ്) ഗസ്ട്ടോണിയ (അങ്കയ്ലോസൗർ).
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Clade: Dinosauriformes
Clade: ഡൈനോസോറിയ
Owen, 1842
Orders and suborders

ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണു ഡൈനസോറുകൾ അഥവാ ദിനോസറുകൾ. ദിനോസറുകൾ ഭുമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശ ലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് . തുടക്ക ജുറാസ്സിക് കാലം തൊട്ടു അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യം ഉള്ള ജീവിയും ദിനോസറുകൾ ആയിരുന്നു. എന്നാൽ അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ - ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഫോസ്സിൽ തെളിവുകൾ സൂചിപ്പിക്കുന്നത് ജുറാസ്സിക്‌ കാലഘട്ടത്തിൽ ജീവിച്ചിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നും ആണ് പക്ഷികൾ പരിണാമം പ്രാപിച്ചത് എന്ന്. ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിൻ‌ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു. 66 ദശ ലക്ഷം വർഷം മുൻപ് നടന്ന വംശനാശത്തിൽ നിന്നും കുറച്ച് പക്ഷികൾ രക്ഷപെട്ടു അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു. .[1]

വർഗ്ഗം , രൂപം , ആകൃതി ,ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും ,[2] ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്.

ഭീകരനായ പല്ലി എന്ന് അർഥം വരുന്ന ദിനോസർ എന്ന പേര് തെറ്റിധാരണ ഉണ്ടാക്കുന്നതാണ് കാരണം ദിനോസറുകൾ പല്ലികൾ അല്ല മറിച്ചു അവ ഉരഗങ്ങളുടെ ഒരു വ്യത്യസ്ത വർഗ്ഗം ആയിരുന്നു , ഉരഗങ്ങളിൽ കാണുന്ന സ്വാഭാവികമായ സവിശേഷങ്ങൾ പല ദിനോസറുകളിലും കാണാൻ സാധിക്കില്ല ,ഉരഗങ്ങളെ അപേക്ഷിച്ച് മിക്ക ദിനോസറുകൾക്കും നിവർന്നു നിൽക്കാൻ സാധിക്കുമായിരുന്നു. ഇത് കൂടാതെ പല പുരാതന ജീവികളെയും പ്രത്യേകിച്ച് മോസസോറുകൾ ,ഇക്തിയോസൗർ, ടെറാസോറസ്, പ്ലെസിയോസൗർ ,ഡൈമെട്രോഡോൺ എന്നിവയെയും ദിനോസറുകളായി തെറ്റിധരിച്ചിരുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

ഇംഗ്ലീഷ്‌ പാലിയെന്റോളോജിസ്റ്റായ റിച്ചാർഡ്‌ ഒവൻ1840-ലാണു ഗ്രീക്ക്‌ ഭാഷയിലെ ഭീകരനായ എന്നർത്ഥമുള്ള ദെയ്നോസ് എന്ന പദവും പല്ലി (ഉരഗം) എന്നർത്ഥമുള്ള സൗറോസ് എന്ന പദവും കൂട്ടിച്ചേർത്ത് ഡൈനസോർ എന്ന പേരുണ്ടാക്കിയത്. പേര് ഇങ്ങനെ ആണെക്കിലും ദിനോസറുകൾ പല്ലികൾ അല്ല മറിച്ച് ഒരു വ്യത്യസ്ത ഇനം ഉരഗങ്ങൾ ആയിരുന്നു അവ എന്നാൽ സാധാരണ ഉരഗങ്ങളിൽ കാണുന്ന പല സവിശേഷതകളും ദിനോസറുകളിൽ ഇല്ലായിരുന്നു.

ഉൽപത്തി[തിരുത്തുക]

ദിനോസാറുകൾ ആർക്കോസാറുകളിൽ നിന്നും ആവിർഭവിച്ചത് ഏകദേശം 230 ദശ ലക്ഷം വർഷങ്ങൾക്കു മുൻപേ മദ്ധ്യ-അന്തിമ ട്രയാസ്സിക്‌ കാലഘട്ടത്തിൽ ആണ്. [3][4]. ഭുമിയിലെ 95% ജീവികളും നശിച്ച പെർമിയൻ-ട്രയാസ്സിക് വംശനാശത്തിനു ശേഷം ഏകദേശം 20 ദശ ലക്ഷം വർഷങ്ങൾ കഴിഞ്ഞാണ് ഇത്. റേഡിയോ പഴക്കനിർണ്ണയം വഴി മനസിലാക്കുന്നത്‌ ഇയോറാപ്റ്റർ ഫോസ്സിലുകൾ ഈ കാലയളവിൽ നിന്നും ആണ് എന്നാണ്. പാലിയെന്റോളോജിസ്റ്റ്‌കൾ അനുമാനിക്കുനത് എല്ലാ ദിനോസറുക്കളുടെയും പൂർവികർ ഇയോറാപ്റ്റർകളെ പോലെ ആയിരിക്കും എന്നാണ് , ഇത് ശരിയാണെങ്കിൽ ആദ്യ ദിനോസറുകൾ ചെറിയ ഇരു കാലികൾ ആയ മാംസഭോജികൾ ആയിരുന്നിരിക്കണം.

ട്രയാസ്സിക്, ജുറാസ്സിക്‌, കൃറ്റേഷ്യസ്‌ എന്നീ മൂന്നു പ്രധാന കാലഘട്ടങ്ങളിലാണു ഡൈനസോറുകൾ നിലനിന്നിരുന്നത്.

ട്രയാസ്സിക് (25 കോടി വർഷം മുമ്പേ മുതൽ 20 കോടി വർഷം വരെ) ജുറാസ്സിക്‌ (20 കോടി വർഷം മുമ്പേ മുതൽ 14.5 കോടി വർഷം വരെ) കൃറ്റേഷ്യസ്‌ (14.5 കോടി വർഷം മുമ്പേ മുതൽ 6.5 കോടി വർഷം വരെ)

ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്‌ - ഉൽക്കകൾ പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ ഭൂമിയിലുണ്ടായ മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന പക്ഷികളുടെ മുൻ ഗാമികളാണു ഡൈനസോറുകൾ.

ദിനോസാറുകളുടെ പരിണാമം

പരിണാമം[തിരുത്തുക]

ദിനോസറുകളുടെ പരിണാമം ട്രയാസ്സിക് കാലത്ത് സസ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും സംഭവിച്ച മാറ്റങ്ങളിൽ നിന്നും ആണ് തുടങ്ങുന്നത്. അവസാന ട്രയാസ്സിക് - തുടക്ക ജുറാസ്സിക് കാലത്ത് ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ആയിരുന്നു (പാൻ‌ജിയ). ലോകം ഒട്ടുക്കും ദിനോസറുകൾ വ്യാപിച്ചു കഴിഞ്ഞിരുന്നു ഈ കാലയളവിൽ മുഖ്യമായും സെലോഫ്സോയഡ് ഗണത്തിൽ പെട്ട മാംസഭോജികളും , തുടക്ക സോറാപോഡമോർഫകൾ ആയ സസ്യഭോജികളും ആയിരുന്നു. സസ്യങ്ങൽ അനാവൃതബീജി വിഭാഗത്തിൽ പെട്ടവയായിരുന്നു കോണിഫെർ ആയിരുന്നു ഇവയിൽ മിക്കവയും ,ഈ സസ്യങ്ങൾ തന്നെ ആയിരുന്നു ഇവയുടെ മുഖ്യ ഭോജന സസ്യം. ( ഇന്നത്തെ മൃഗങ്ങളുടെ മുഖ്യ ഭക്ഷണം ആയ പുല്ല് ഉരുത്തിരിയുന്നത് ഏകദേശം 5 5 - 6 5 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ്പ് മാത്രം ആണ് ) മധ്യ - അന്ത്യ ജുറാസ്സിക് കാലയളവിൽ കുറച്ചു കൂടെ വികാസം പ്രാപിച്ചു ദിനോസറുകൾ ceratosaurians, സ്പൈനോസോറോയിഡ്സ് , പിന്നെ carnosaurians എന്നി വിഭാഗങ്ങളിൽ മാംസഭോജികളും , stegosaurian, ornithischians പിന്നെ സോറാപോഡ് എന്നി വിഭാഗങ്ങളിൽ സസ്യഭോജികളും ഉരുത്തിരിഞ്ഞു. എന്നാൽ പൊതുവായി ചൈനയിൽ നിന്നും ഉള്ള ദിനോസറുകളിൽ ചില പ്രത്യേക പരിണാമ മാറ്റങ്ങൾ ഉണ്ടായിരുന്നു പറക്കുന്ന ഇനത്തിൽ പെട്ട തെറാപ്പോഡക്കൾ , അസ്വഭാവികമായി കഴുത്തിന്‌ നീളം ഉള്ള ചില സോറാപോഡക്കൾ എന്നിവയായിരുന്നു അവ. [5]ഇത് കഴിഞ്ഞുള്ള കാലങ്ങളിൽ അങ്കയ്ലോസൗർ ഓർനിത്തോപോഡ് എന്നി ഇനങ്ങളിൽ പെട്ട ദിനോസറുകൾ കുടുതൽ സാധാരണമായി കാണാൻ തുടങ്ങി എന്നാൽ ഇതേ കാലത്ത് പ്രോസോറാപോഡക്കൾക്ക് വംശനാശവും സംഭവിച്ചു. സോറാപോഡകൾ പുരാതന പ്രോസോറാപോഡകളെ പോലെ തന്നെ ഭക്ഷണം വായിൽ വെച്ച് ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തിയിരുന്നില്ല , എന്നാൽ ഒര്നിതിശ്ച്യൻ വിഭാഗത്തിൽ പെട്ടവ ഭക്ഷണം വായിൽ വെച്ച് തന്നെ അരയ്ക്കാൻ പാകത്തിൽ ഉള്ള സവിശേഷതകൾ ഈ കാലയളവിൽ കൈവരിച്ചിരുന്നു ഉദാഹരണത്തിന് കവിൾ , സ്വതന്ത്രമായി ചലിപ്പിക്കാവുന്ന താടി എന്നിവ. അന്ത്യ ജുറാസ്സിക് കാലത്ത് നടന്ന മറ്റൊരു സവിശേഷ പരിണാമ പ്രക്രിയ ആണ് തെറാപ്പോഡ ദിനോസറുകളിൽ നിന്നും യഥാർത്ഥ പക്ഷികൾ ഉരുത്തിരിഞ്ഞത്.[6]

വർഗ്ഗീകരണം[തിരുത്തുക]

മുതലകളെ പോലെ തന്നെ ദിനോസറുകളും ആർക്കോസാറുകളിൽ നിന്നും പരിണാമം പ്രാപിച്ചവ ആണ്. എന്നാൽ ഈ കൂട്ടത്തിൽ നിന്നും ദിനോസറുകൾക്ക്‌ ഉണ്ടായിരുന്ന പ്രധാന വ്യത്യാസം ഇവയുടെ നടത്തത്തിൽ ആയിരുന്നു. ദിനോസറുകളുടെ കാലുകൾ ശരീരത്തിന് താഴെ ലംബമായി ആയിരുന്നു എന്നാൽ മറ്റു ഉരഗങ്ങളിലും മുതല വർഗ്ഗങ്ങളിലും ഇത് വശങ്ങളിലേക്ക് ആണ്.

ആദ്യമായി ദിനോസറുകളുടെ ജീവശാഖ രണ്ടായി ഉരുത്തിരുഞ്ഞു ഓർനിതിഷ്യനും സൌരിച്ച്യൻ എന്നിവ ആയിരുന്നു അത്. ഓർനിതിഷ്യൻ എന്ന ടാക്സയിൽ ആണ് ഇന്ന് ഉള്ള പക്ഷികൾ അടക്കം പല പ്രധാന ദിനോസറുകളും പെട്ടിരുന്നത്, സൌരിച്ച്യൻ ആകട്ടെ ട്രൈസെറാടോപ്സ് ഉൾപ്പെടെ ഉള്ള മറ്റ് ദിനോസറുകളും.

വർഗ്ഗവിഭജനവിജ്ഞാനീയം[തിരുത്തുക]

ഭക്ഷണം[തിരുത്തുക]

ചില ഡൈനസോറുകൾ സസ്യഭോജികളും ചിലവ മാംസഭോജികളും മറ്റു ചിലവ മിശ്രഭോജികളും ആയിരുന്നു. അന്ത്യ ട്രയാസ്സിക് കാലത്ത് ദിനോസറുകൾ പരിണാമം പ്രാപിച്ച സമയത്ത് സസ്യങ്ങളിൽ വലിയ മാറ്റം സംഭവിച്ചിരുന്നു , ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ബൃഹദ്ഭൂഖണ്ഡമായ പാൻ‌ജിയ നിലനിന്നിരുന്ന സമയം ആയിരുന്നു അതു. സസ്യങ്ങളിൽ അനാവൃതബീജി വിഭാഗത്തിൽ പെട്ടവയായിരുന്നു മികവയും , ഇവ തന്നെ ആയിരുന്നു സസ്യബോജികൾ ആയ തുടക ദിനോസരുകളുടെയും മുഖ്യ ഭക്ഷണം. ഈ കാലയളവിൽ ജീവിച്ചിരുന്ന മുഖ്യ ദിനോസർ വർഗങ്ങൾ മംസബോജികളും മിശ്ര മിശ്രബോജികളും ഉൾപെട്ട സെലോഫ്യസോയിഡ് , സസ്യബോജികൾ ആയ സോറാപോഡമോർഫകളും ആയിരുന്നു .[7]

പ്രത്യുൽപ്പാദനം[തിരുത്തുക]

എല്ലാ ദിനോസറുകളും സം‌രക്ഷണ കവചം ഉള്ള മുട്ടയിട്ട് (അനമ്നിയോട്ട) ആണ് പ്രത്യുൽപ്പാദനം നടത്തിയിരുന്നത്. കാൽസ്യം കാർബണേറ്റ് ആയിരുന്നു ഈ മുട്ട തോടുകളിലെ മൂലകം.[8]

വലിപ്പം[തിരുത്തുക]

Scale diagram comparing the largest known dinosaurs in five major clades and a human

രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ഭാരമുള്ളതായി കണക്കാക്കപ്പെട്ടിട്ടുള്ളവ ആംഫിസെലിയസ് (122.4 ടൺ ), ആർജെന്റീനോസോറസ്‌ (73 - 88 ടൺ ) എന്നിവയാണ്‌. ഏറ്റവും നീളം കൂടിയവ ആംഫിസെലിയസ് : 40 - 60 മീറ്റർ (131–198 ft), സൂപ്പർസോറസ്‌ : 33 മീറ്റർ എന്നിവയുമാണ്‌. ഏറ്റവും ഭാരം കുറഞ്ഞവയിൽ ആഞ്ചിയോർനിസ് (110 ഗ്രാം ), എപിഡെക്സിപ്റ്റെറിക്സ് (164 ഗ്രാം ) എന്നിവയും ഏറ്റവും നീളം കുറഞ്ഞവയിൽ എപിഡെക്സിപ്റ്റെറിക്സ് 25 സെന്റിമീറ്റർ , ആഞ്ചിയോർനിസ് 34 സെന്റിമീറ്റർ എന്നിവയും ഉൾപ്പെടുന്നു.

പറക്കുന്ന ഡൈനസോറുകൾ[തിരുത്തുക]

ടെറാസോറസ് ദിനോസർ വർഗം ആണ് എന്ന് പല സ്ഥലങ്ങളിലും കാണാം എന്നാൽ ഇത് തെറ്റാണ് . ഇവ കേവലം പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണു.

സാംസ്ക്കാരികം[തിരുത്തുക]

സർ ആർതർ കൊനാൻ ഡോയലിന്റെ 1912-ൽ പ്രസിദ്ധീകരിച്ച ദ്‌ ലോസ്റ്റ്‌ വേൾഡ്‌, മൈക്കൽ ക്രൈറ്റൺന്റെ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ കൃതികളിലും ജുറാസ്സിക്‌ പാർക്ക്‌ (യൂണിവേഴ്സൽ സ്റ്റുഡിയോസ്‌), ഡൈനസോർ (ഡിസ്നി) എന്നീ സിനിമകളിലും ബാർണി തുടങ്ങിയ റ്റീവീ സീരിയലുകളിലും ഡൈനസോറുകൾ കഥാപാത്രങ്ങളാണ്‌.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jacques Gauthier, Lawrence F. Gall, editors., Jacques; de Querioz, Kevin (2001). "Feathered dinosaurs, flying dinosaurs, crown dinosaurs, and the name 'Aves'." (PDF). New Perspectives on the Origin and Early Evolution of Birds: Proceedings of the International Symposium in Honor of John H. Ostrom. Peabody Museum of Natural History, Yale University. ഐ.എസ്.ബി.എൻ. 0-912532-57-2. ശേഖരിച്ചത് 2010-08-27.  More than one of |last1= ഒപ്പം |author= specified (സഹായം)
  2. Wang, S.C., and Dodson, P. (2006). "Estimating the Diversity of Dinosaurs". Proceedings of the National Academy of Sciences USA 103 (37): 13601–13605. PMC 1564218. PMID 16954187. ഡി.ഒ.ഐ.:10.1073/pnas.0606028103. ബിബ്‌കോഡ്:2006PNAS..10313601W. 
  3. Kump LR, Pavlov A & Arthur MA (2005). "Massive release of hydrogen sulfide to the surface ocean and atmosphere during intervals of oceanic anoxia". Geology 33 (5): 397–400. ഡി.ഒ.ഐ.:10.1130/G21295.1. 
  4. Tanner LH, Lucas SG & Chapman MG (2004). "Assessing the record and causes of Late Triassic extinctions" (PDF). Earth-Science Reviews 65 (1–2): 103–139. ഡി.ഒ.ഐ.:10.1016/S0012-8252(03)00082-5. ശേഖരിച്ചത് 2007-10-22. 
  5. Fastovsky, David E.; and Smith, Joshua B. (2004). "Dinosaur paleoecology". In Weishampel, David B.; Dodson, Peter; and Osmólska, Halszka. The Dinosauria (2nd ed.). Berkeley: University of California Press. pp. 614–626. ISBN 0-520-24209-2.
  6. Padian K (2004). "Basal avialae". In Weishampel DB, Dodson P, Osmólska H. The Dinosauria (2d edition). University of California Press. pp. 210–231. ISBN 0-520-24209-2.
  7. Holtz, Thomas R., Jr.; Chapman, Ralph E.; and Lamanna, Matthew C. (2004). "Mesozoic biogeography of Dinosauria". In Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.). The Dinosauria (2nd ed.). Berkeley: University of California Press. pp. 627–642. ISBN 0-520-24209-2.
  8. Currie, Philip J and Kevin Padian, ed. (1997). Encyclopedia of Dinosaurs. Academic Press. p. 206.

കൂടുതൽ വായനക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

General
Images
Video
Popular
  • Dinosaurs & other extinct creatures: From the Natural History Museum, a well illustrated dinosaur directory.
  • Dinosaurnews (www.dinosaurnews.org) The dinosaur-related headlines from around the world. Recent news on dinosaurs, including finds and discoveries, and many links.
  • Dinosauria From UC Berkeley Museum of Paleontology Detailed information – scroll down for menu.
  • LiveScience.com All about dinosaurs, with current featured articles.
  • Zoom Dinosaurs (www.enchantedlearning.com) From Enchanted Learning. Kids' site, info pages and stats, theories, history.
  • Dinosaur genus list contains data tables on nearly every published dinosaur genus.
  • LiveScience.com Giant Dinosaurs Get Downsized by LiveScience, June 21, 2009
Technical
  • Palaeontologia Electronica From Coquina Press. Online technical journal.
  • Dinobase A searchable dinosaur database, from the University of Bristol, with dinosaur lists, classification, pictures, and more.
  • DinoData (www.dinodata.org) Technical site, essays, classification, anatomy.
  • Dinosauria On-Line (www.dinosauria.com) Technical site, essays, pronunciation, dictionary.
  • Thescelosaurus! By Justin Tweet. Includes a cladogram and small essays on each relevant genera and species.
  • Dinosauromorpha Cladogram From Palaeos. A detailed amateur site about all things paleo.

"http://ml.wikipedia.org/w/index.php?title=ദിനോസർ&oldid=1878118" എന്ന താളിൽനിന്നു ശേഖരിച്ചത്