ദലീപ് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദലീപ് സിങ്
ദലീപ് സിങ് ഔപചാരികവേഷത്തിൽ - 1861-ലെ ചിത്രം.
പിതാവ് രഞ്ജിത് സിങ്
മാതാവ് ജിന്ദ് കൗർ
തൊഴിൽ സിഖ് സാമ്രാജ്യത്തിലെ രാജാവ്
മതം സിഖ്

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്നു ദലീപ് സിങ് (ജീവിതകാലം: 1838 സെപ്റ്റംബർ 6, ലാഹോർ – 1893 ഒക്ടോബർ 22, പാരീസ്). സാമ്രാജ്യത്തിലെ ആദ്യരാജാവായിരുന്ന രഞ്ജിത് സിങ്ങിന് അദ്ദേഹത്തിന്റെ ഇളയ ഭാര്യയായ ജിന്ദൻ കൗറിൽ പിറന്ന പുത്രനായിരുന്നു ദലീപ്. രാജാവായിരുന്നെങ്കിലും സ്വതന്ത്രമായി ഭരണം നടത്താനുള്ള അവസരം ഒരിക്കലും ദലീപിന് ലഭിച്ചിരുന്നില്ല.

1843-ൽ രാജാവായിരുന്ന സഹോദരൻ ഷേർ സിങ്ങിന്റെ മരണത്തെത്തുടർന്ന് അഞ്ചാംവയസിലാണ് ദലീപ് രാജാവായത്. പ്രായപൂർത്തിയാകാത്തതിനാൽ അമ്മയായ ജിന്ദനാണ് റീജന്റായി ഭരണം നടത്തിയത്. പഞ്ചാബിൽ ബ്രിട്ടീഷ് നിയന്ത്രണമാരംഭിച്ചതിനുശേഷം 1846 ഡിസംബറിൽ നിലവിൽ വന്ന ഭൈരോവൽ കരാർ പ്രകാരം ജിന്ദൻ ഭരണത്തിൽനിന്നു പുറത്താക്കപ്പെടുകയും അവർ പിന്നീട് നാടുകടത്തപ്പെടുകയും ചെയ്തു. ദലീപിന്റെ സംരക്ഷണം ബ്രിട്ടീഷ് റെസിഡന്റിന്റെ ചുമതലയിലാകുകയും ഭരണം, റെസിഡന്റിന്റെ കീഴിലുള്ള ഭരണസമിതിയുടെ ചുമതലയിലാകുകയും ചെയ്തു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ ഫലമായി പഞ്ചാബ്, ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ടതോടെ ദലീപിനെയും ബ്രിട്ടീഷുകാർ നാടുകടത്തി. ഇദ്ദേഹം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു.[1] പിന്നീട് മാതാവിൻറെ ഉപദേശം സ്വീകരിച്ച് ക്രിസ്തുമതം ഉപേക്ഷിച്ച് സ്വന്തം അസ്തിത്വമായ  സിഖ് മതത്തിലേക്ക് തന്നെ മടങ്ങി.

അവലംബം[തിരുത്തുക]

  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "15 - 'എ കൈൻഡ് ഓഫ് മാഡ്നെസ്സ്' - ഡെൽഹി, ഇംപീരിയൽ പഞ്ചാബ് ആൻഡ് ദ റീസ്റ്റോറേഷൻ ഓഫ് ബ്രിട്ടീഷ് റൂൾ ('A Kind of Madness' - Delhi, Imperial Punjab, and the Restoration of British Rule) 1857 - 1858". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 356. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=ദലീപ്_സിങ്&oldid=3709932" എന്ന താളിൽനിന്ന് ശേഖരിച്ചത്