ദന്ത പ്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദന്തശർക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Inadequate removal of plaque caused a build up of calculus (dark yellow color) near the gums on almost all the teeth.

പല്ലിന്റെ ഉപരിതലത്തിൽ കാണുന്ന ഭക്ഷണ അവശിഷ്ടങ്ങളിൽ ജീവാണുക്കളുടെ കോളനി ഒരു പടലമായി രൂപപ്പെടുന്നു. ഇത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കുമ്പോൾ അപ്രത്യക്ഷമാകും. വായ കഴുകുമ്പോൾ അതിന്‌ മാറ്റം സംഭവിക്കുന്നില്ല. ഇതാണ്‌ ദന്ത പ്ലാക്ക്‌. ആയുർവേദത്തിൽ ഇതിനെ ദന്തശർക്കര എന്നു പറയുന്നു. ദന്തമാലിന്യങ്ങൾ അന്തരീക്ഷവായുവിനാൽ ശോഷിക്കപ്പെട്ട് പല്ലിൽ പറ്റിപ്പിടിച്ച് ഉറച്ചാണ് ദന്തപ്ലാക്ക് രൂപപ്പെടുന്നത്. ഇതിന് ദുർഗന്ധമുണ്ടായിരിക്കും

ദന്ത പ്ലാക്ക്‌ കൃത്ത്യമായി നീക്കം ചെയ്യാത്തതാണ്‌ മോണ രോഗങ്ങളുടെയും ദന്തക്ഷയത്തിന്റെയും പ്രധാന കാരണം. ബ്രഷ്‌ ചെയ്ത്‌ വൃത്തിയാക്കിയ ദന്തങ്ങളിൽ, ഒരുമണിക്കൂറിനു ശേഷം ഒരു മി.മി.2 ൽ‍ നിന്ന് 106 ജീവനക്ഷ്മമായ ജീവാണുക്കളെ വീണ്ടെടുക്കാനാകും.

ദന്ത പ്ലാക്കിലുള്ള ജീവാണുക്കൾ ഭക്ഷണ അവശിഷ്ടങ്ങളിലെ പഞ്ചസാരകളെ ദഹിപ്പിച്ച്‌ അമ്ലം ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ ഉറ്റ്പാദിപ്പിക്കപ്പെടുന്ന അമ്ലം ദന്തകാചദ്രവ്യത്തിലെ ധാതുക്കളെ ലയിപ്പിക്കുന്നു. ഇതാണ്‌ ദന്തക്ഷയത്തിന്റെ തുടക്കം.ദന്തമാനസ വിടവിൽ കാണുന്ന പ്ലാക്ക്‌ ആണ്‌ മിക്കവാറും എല്ലാ മോണ രോഗങ്ങളുടെയും കാരണം.

ദന്ത പ്ലാക്ക് ഉമിനീരിൽ അടങ്ങിയിരിക്കുന്ന കാത്സ്യം, ഫോസ്ഫറസ് അയോണുകളുമായി പ്രവർത്തിച്ച് കാലക്രമേണ കട്ടിയുള്ള കാൽക്കുലസ് ആയി മാറുന്നു.

ആയുർവേദത്തിൽ[തിരുത്തുക]

ദന്തശർക്കര വർധിച്ചാൽ പല്ലിന്റെ ഊനിനു കേടുവരാത്ത വിധത്തിൽ ഉളികൊണ്ടു ചുരണ്ടിയശേഷം ക്ഷാരതൈലം പുരട്ടേണ്ടതാണെന്ന് ആയുർവേദം നിർദ്ദേശിക്കുന്നു. ചവർക്കാരം വറുത്തു പൊടിച്ച് തേനിൽ ചാലിച്ചു പുരട്ടുകയും ചെയ്യാവുന്നതാണ്.

കൂടുതൽ അറിവിന്‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദന്ത_പ്ലാക്ക്&oldid=2283490" എന്ന താളിൽനിന്ന് ശേഖരിച്ചത്