വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്ന മലയാളം അക്ഷരം

മലയാളം അക്ഷരമാലയിലെ പതിനെട്ടാമത്തെ വ്യഞ്ജനമാണു് എന്ന അക്ഷരം. ത വർഗ്ഗത്തിലെ മൃദു. നാദിയും അല്പപ്രാണവുമായ വിരാമം. സ്വന വിജ്ഞാനപ്രകാരം ദന്ത്യവും ഘോഷിയുമായ സ്പർശവ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡ ഭാഷകളിലും 'ദ'യാണ് പതിനെട്ടാമത്തെ വ്യഞ്ജനം. തമിഴിൽ ഈ വ്യഞ്ജനം ഇല്ല.

ഉച്ചാരണ സൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേർത്ത് ഉച്ചരിക്കുന്ന രീതിയിൽ 'ദ്' എന്നതിനോട് 'അ'കാരം ചേർത്ത് 'ദ' എന്നെഴുതുന്നു (ദ് + അ = ദ). മറ്റു സ്വരങ്ങൾ ചേരുമ്പോൾ ദാ, ദി, ദീ, ദു, ദൂ, ദൃ, ദെ, ദേ, ദൈ, ദൊ, ദോ, ദൗ എന്നീ രൂപങ്ങൾ കൈവരുന്നു. സംസ്കൃതപദങ്ങളിലെ 'ദ' കാരം തത്സമങ്ങളിൽ മാറ്റമില്ലാതെയും തദ്ഭവങ്ങളിൽ 'ത'കാരമായി മാറിയും കാണുന്നു. (ദണ്ഡം-തണ്ഡം).

"http://ml.wikipedia.org/w/index.php?title=ദ&oldid=1019507" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ