തൗബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ഒൻപതാം അദ്ധ്യായമാണ്‌ തൌബ (പശ്ചാത്താപം).

അവതരണം: മദീന

സൂക്തങ്ങൾ: 129

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ തൗബ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
അൻഫാൽ
ഖുർആൻ അടുത്ത സൂറ:
യൂനുസ്
സൂറത്ത് (അദ്ധ്യായം) 9

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ആറു കാര്യങ്ങള് ഉള്ക്കൊള്ളുന്നതാണ് തൗബ. എങ്ങനെ പശ്ചാത്തപിക്കണമെന്ന് ഒരു ഗ്രാമീണന് ഖലീഫ അലിയോടു ചോദിച്ചു. ഉത്തരം ഇങ്ങനെയായിരുന്നു: ` ആറു കാര്യങ്ങള് ഉള്ക്കൊള്ളുന്നതാണ് തൗബ. (1) സംഭവിച്ചതില് ഖേദമുണ്ടാവുക, (2) നഷ്ടപ്പെട്ട നിര്ബന്ധ ബാദ്ധ്യതകള് നിറവേറ്റുക, (3) ആര്ക്കെങ്കിലും വല്ലതും നല്കാന് ബാദ്ധ്യതയുണ്ടെങ്കില് തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില് ക്ഷമ ചോദിക്കുക, (5) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില് ലയിപ്പിക്കുക. (6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്പ് അതിനെ അനുഭവിപ്പിക്കുക. സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്, തെളിച്ചം വരുത്തലാണ് തൗബയുടെ വഴി. സര്വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില് തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത് കൈനീട്ടിയിരിക്കുകയാണ് ദയാലുവായ അല്ലാഹു. ഹൃദയത്തിന്റെ അടപ്പുകള് തുറന്ന്, എല്ലാം ഏറ്റുപറഞ്ഞ് മടങ്ങാനുള്ള വഴിയാണത്. പാപിയേയും പരിശുദ്ധനേയും സ്നേഹത്തോടെ ഉള്ക്കൊള്ളുന്ന അലിവിന്റെ ആകാശം. ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നില്ല, പാപങ്ങളുടെ പേരില് ഒന്നു മനസ്സു നൊന്താല് മതി, എല്ലാം മായ്ക്കപ്പെടും. ഒന്ന് കണ്ണു നനഞ്ഞാല് മതി,എല്ലാം മാഞ്ഞുപോകും. എവിടെ വെച്ചും എപ്പോഴും അടുക്കാന് കഴിയുന്ന ആ സ്നേഹനാഥനോടുള്ള നമ്മുടെ ബന്ധം എത്രയുണ്ടെന്ന് നിരന്തരമായി നാം പുനര്വിചാരം നടത്തണം . സുജൂദില് നിന്ന് ഉയരാനാകാത്തത്രയും പാപങ്ങള് ചെയ്തുകൂട്ടിയിട്ടും എന്തേ എന്റെയും നിങ്ങളുടേയും പ്രാര്ഥനയുടെ സമയമിത്രയും കുറഞ്ഞുപോകുന്നത്..?. ഓരോ ദിവസത്തേയും പ്രാര്ഥനാ നേരങ്ങളില് ഒരിക്കലെങ്കിലും മനസ്സൊന്ന് പിടയുന്നുണ്ടോ... പ്രാര്ഥനമാത്രമല്ല, മനുഷ്യോപകാര പ്രവര്ത്തനങ്ങളും കരുണയുള്ള ജീവിതവും പശ്ചാതാപത്തിന്റെ വഴികളാണെന്ന് ഖുര്ആന് ഉണര്ത്തുന്നുണ്ട്.

ഉള്ള സൗകര്യങ്ങളിലുള്ള അമിതപ്രതീക്ഷയും ആലസ്യവും വിശ്വാസിയെ എവിടെയാണ്എത്തിക്കുന്നത് എന്നതിന്റെ ജീവൽ മാതൃകകളാണ് കഅബും മുറാറത്തും ഹിലാലും رضي الله عنهم . പറ്റിപ്പോയതിലുള്ള ഖേദം,ഇനിആവർത്തിക്കില്ലെന്നുള്ള ഉറപ്പ്,വീഴ്ചകളിൽനിന്ന് മുക്തമായ പുതിയ ജീവിതരീതി ...ഇവകളാണ് തൗബ സ്വീകരിക്കപ്പെടുവാൻ നാം ഭൂമിയിലൊരുക്കേണ്ടുന്നവ .ബാക്കിയുള്ളത് ആകാശലോകത്തുനിന്ന് റബ്ബ് ചെയ്തുകൊള്ളും

"https://ml.wikipedia.org/w/index.php?title=തൗബ&oldid=2551622" എന്ന താളിൽനിന്ന് ശേഖരിച്ചത്