ത്വഗ്രക്തിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്വഗ്രക്തിമ
തരം തിരിക്കലും പുറമെയുള്ള ഉപാധികളും
Erythema migrans - erythematous rash in Lyme disease - PHIL 9875.jpg
ICD-10 L51.-L54.
ICD-9 695
അസുഖങ്ങളുടെ പട്ടിക 4466
MeSH D004890

സ്ഥാനീയമായുണ്ടാകുന്ന ശോഥത്തെത്തുടർന്ന് ത്വക്കിലോ ശ്ലേഷ്മ സ്തരത്തിലോ ഉണ്ടാകുന്ന ചുവപ്പ്. സൂര്യകിരണങ്ങളേറ്റ് തൊലി ചുവക്കുന്നതാണ് ഏറ്റവും ലഘുവായ ഉദാഹരണം. എന്നാൽ മുഖത്തും കാലുകളിലും പ്രത്യക്ഷപ്പെടുന്ന കുരുക്കളും തടിപ്പും ത്വഗ്രക്തിമയുടെ പ്രബല ലക്ഷണങ്ങളാണ് (Erythema mulliforme). അണുബാധ (പ്രത്യേകിച്ചും ഹെർപസ് സിംപ്ളെക്സ് വൈറസ് മൂലമുണ്ടാകുന്നവ), ഔഷധങ്ങളോടുള്ള അലർജി മുതലായവ ഇതിനു കാരണങ്ങളാകാം. കാരണങ്ങളും രോഗാവസ്ഥയും കണക്കിലെടുത്തുകൊണ്ടാണ് ഔഷധങ്ങൾ നിർദേശിക്കാറുള്ളത്.

തൊലിപ്പുറത്തു പ്രത്യക്ഷപ്പെടുന്ന മൃദുവായ ചുവന്ന തടിപ്പുകൾ (ചെറു മുഴകൾ) ത്വഗ്രക്തിമയുടെ മറ്റൊരു വകഭേദ(Erythema nodosum)ത്തിന്റെ ലക്ഷണമാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ചെറു മുഴകളുടെ നിറം ചുവപ്പിൽനിന്ന് തവിട്ടുനിറമായിത്തീരും. ഈ ചെറു മുഴകൾ മിക്കപ്പോഴും കണങ്കാലിലാണ് പ്രത്യക്ഷപ്പെടുക; പനി, വേദന, ക്ഷീണം എന്നിവയും അനുഭവപ്പെടും. ഇതോടൊപ്പം സ്ട്രെപ്റ്റോകോക്കൽ ബാക്റ്റീരിയ ബാധ മൂലമുണ്ടാകുന്ന തൊണ്ടവേദനയും ബാധിക്കും. കുട്ടികളിൽ വാതപ്പനിയോടനുബന്ധിച്ചാണ് മേല്പറഞ്ഞ ലക്ഷണങ്ങളും അനുഭവങ്ങളും ഉണ്ടാവുക. മുതിർന്നവരിലാകട്ടെ ക്ഷയം, സാർകോയിഡോസിസ് (sarcoidosis- ശരീരത്തിന്റെ പല ഭാഗങ്ങളിലും വടുക്കൾ പ്രത്യക്ഷപ്പെടുന്ന രോഗം), വൻകുടൽ ശോഥം (ulcerative colitis) എന്നീ രോഗാവസ്ഥകളിലാണ് ഇത് ഉണ്ടാകുന്നത്. സൾഫോണാമൈഡ് ഔഷധങ്ങൾ, ഗർഭനിരോധന ഗുളികകൾ എന്നിവ സേവിക്കുന്നതിന്റെ ഫലമായി ത്വഗ്രക്തിമ ഉണ്ടാകാനിടയുണ്ട്. പരിപൂർണ വിശ്രമവും ആസ്പിരിൻ ഗുളികകളും ആണ് സാധാരണയായി നിർദേശിക്കാറുള്ളത്. കോർട്ടികോസ്റ്റിറോയ്ഡുകൾ സേവിച്ചാൽ ലക്ഷണങ്ങൾ മാറിക്കിട്ടും. സ്ട്രെപ്റ്റോകോക്കൽ അണുബാധയുണ്ടെന്നു തെളിഞ്ഞാൽ പെനിസിലിൻ നിർദേശിക്കാറുണ്ട്.

[തിരുത്തുക] അവലംബം

Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ത്വഗ്രക്തിമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Commons:Category
വിക്കിമീഡിയ കോമൺസിലെ Erythema എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ത്വഗ്രക്തിമ&oldid=980314" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ