ത്രികോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ത്രികോണം

ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ജ്യാമിതിയിലെ ബഹുഭുജം. മൂന്നു വശങ്ങളും നേര്‍‌രേഖാഖണ്ഡങ്ങള്‍ ആയിരിക്കും. A,B,C എന്നിവ വശങ്ങളായുള്ള ഒരു ത്രികോണത്തെ ABC എന്നു വിളിക്കുന്നു

[തിരുത്തുക] വിവിധ തരം ത്രികോണങ്ങള്‍

വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം

സമഭുജ ത്രികോണം സമപാര്‍ശ്വ ത്രികോണം സ്കേലിന്‍ ത്രികോണം
സമഭുജ ത്രികോണം സമപാര്‍ശ്വ ത്രികോണം വിഷമഭുജ ത്രികോണം

ഏറ്റവും വലിയ ശീര്‍ഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.

  • ത്രികോണത്തിന് 90°യിലുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ അതിനെ മട്ടത്രികോണം(Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിര്‍വശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കര്‍ണ്ണം(Hypotenuse) എന്നു വിളിക്കുന്നു.
  • 90°യില്‍ അധികമുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
  • എല്ലാ ശീര്‍ഷകോണുകളും 90°യില്‍ താഴെയാണെങ്കില്‍ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം(Acute Triangle)എന്നും വിളിക്കാം.
മട്ടത്രികോണം വിഷമ ത്രികോണം ന്യൂന ത്രികോണം
മട്ടത്രികോണം വിഷമ ത്രികോണം ന്യൂന ത്രികോണം

"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം