തോല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീനകാലത്ത് തൂക്കത്തിന്റെ ഏകകമായിരുന്നു തോല. ഒരു തോല 11.66 ഗ്രാമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ തൂക്കത്തിന്റെ അളവുകോലായിരുന്ന തോല നിലവിൽ വന്നത് 1833 ലാണ്.[1] തൂക്കം എന്ന് അർത്ഥം വരുന്ന തോൽ (तोल) എന്ന സംസ്കൃത വാക്കിൽ നിന്നുമാണ് തോല എന്ന വാക്ക് ഉരുത്തിരിഞ്ഞത്.[2]
മറ്റ് തോലകൾ [തിരുത്തുക]
- കറാച്ചി തോല (12.1 ഗ്രാം)
- പേഷ്‌വാരി തോല (12.1 ഗ്രാം)
- ഹൈദ്രാബാദ് തോല (11.667 ഗ്രാം)
അവലംബം [തിരുത്തുക]
- ↑ http://books.google.com/?id=LTYGAAAAQAAJ
- ↑ http://dsal.uchicago.edu/cgi-bin/philologic/contextualize.pl?p.2.platts.1806931