തോട്ടട കടപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോട്ടട കടപ്പുറം

കണ്ണൂർ ജില്ലയിലെ എടക്കാട് പഞ്ചായത്തിലെ കടൽതീരമാണ് തോട്ടട കടപ്പുറം. ഇത് കണ്ണൂർ-തലശ്ശേരി ദേശീയപാത 17 ൽ നിന്നും 2.5 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. 800 മീറ്ററോളം നീളമുള്ള ഈ ബീച്ചിൽ സൂര്യ സ്നാനത്തിനായി വിനോദ സഞ്ചാരികൾ എത്താറുണ്ട്. തോട്ടടയിലെ അരുവി ഒഴുകി ചേരുന്നത് ഈ തീരത്തിലാണ്. 1980 - 1990 കാലഘട്ടത്തിൽ ഈ അരുവിയിൽ പണിത ഒരു ബണ്ട് കടലിലെ ഉപ്പുവെള്ളത്തെ അരുവിയിലെ വെള്ളവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ സഹായിക്കുന്നു. ഇവിടം ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്.




അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോട്ടട_കടപ്പുറം&oldid=3429259" എന്ന താളിൽനിന്ന് ശേഖരിച്ചത്