തൊൽ. തിരുമാവളവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോൽ. തിരുമാവളവൻ
തൊൽ. തിരുമാവളവൻ

നിയോജക മണ്ഡലം ചിദംബരം

ജനനം (1962-08-17) 17 ഓഗസ്റ്റ് 1962 (51 വയസ്സ്)
Anganur, Tamil Nadu, India
രാഷ്ടീയകക്ഷി വി.സി.കെ
ഭവനം Chennai
മതം കൃസ്ത്യൻ
വെബ്‌സൈറ്റ് www.thiruma.in

തമിഴ്‌നാട്ടിലെ പ്രമുഖ ദളിത് നേതാവും ദളിത് രാഷ്ട്രീയ പാർട്ടിയായ വിടുതലൈ ചിറുതൈകൾ കച്ചി (വി.സി.കെ.) നേതാവുമാണ് തോൽ. തിരുമാവളവൻ(ജനനം:10 ജൂലൈ 1962).[1] പതിനഞ്ചാം ലോക്സഭയിൽ ചിദംബരം മണ്ഡലത്തെ പ്രതിനിധികരിക്കുന്ന അംഗമാണ്. നിലവിൽ ഡി.എം.കെ.ക്കൊപ്പം യു.പി.എ.യിലെ ഘടകക്ഷിയാണ് വി.സി.കെ.

ജീവിതരേഖ[തിരുത്തുക]

തൊൽകാപ്പിയന്റെയും പെരിയമ്മാളുടെയും മകനായി അരിയലൂർ ജില്ലയിലെ അംഗനൂരിൽ ജനിച്ചു. മദ്രാസ് പ്രസിഡൻസി കോളേജ്, ചെന്നൈ ലാ കോളേജ്, മദിരാശി സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. 2001-04 ൽ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. 2009 ൽ ചിദംബരത്തു നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൃതികൾ[തിരുത്തുക]

  • അത്ത്മീറ്
  • തമിഴർകൾ ഹിന്ദുക്കളാ?
  • ഈഴം എന്റാൽ പുലികൾ, പുലികൾ എന്റാൽ ഈഴം[1] (Eelam means Tigers, Tigers means Eelam)
  • ഹിന്ദുത്വത്തൈ വേർ അറുപ്പോം(We Shall Uproot Hindutva)
  • ജാതീയ സന്ദർഭവാദ അണിയൈ വീഴ്ത്തുവോം (We Shall Defeat the Casteist Opportunist Alliance).

ഇംഗ്ലീഷിൽ[തിരുത്തുക]

  • Talisman: Extreme Emotions of Dalit Liberation (political essays written for 34 weeks in the India Today magazine's Tamil edition)
  • Uproot Hindutva: The Fiery Voice of the Liberation Panthers (contains 12 of his speeches).

വിവാദങ്ങൾ[തിരുത്തുക]

  • എൽ.ടി.ടി.ഇ തലവൻ പ്രഭാകരന്റെ മാതാവ് പാർവതിയമ്മാളിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ശ്രീലങ്കയ്ക്ക് പോയെങ്കിലും സർക്കാർ അനുമതി നിഷേധിച്ചു.[2]
  • കൂടംകുളം ആണവനിലയ പദ്ധതിക്കെതിരെ തമിഴ്നാട് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ ശ്രമിച്ച് അറസ്റ്റിലായി.[3]
  • പാഠപുസ്തകത്തിലെ നെഹ്റുവിനേയും അംബേദ്ക്കറേയും വിമർശിക്കുന്ന കാർട്ടൂണിനെതിരെ പാർലമെൻറിൽ പ്രശ്നമുന്നയിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.[4]

അവലംബം[തിരുത്തുക]

  1. http://164.100.47.132/LssNew/Members/Biography.aspx?mpsno=4549
  2. http://www.madhyamam.com/news/51123/110222
  3. http://malayalam.yahoo.com/%E0%B4%95%E0%B5%82%E0%B4%9F%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82-%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%A4%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-213642210.html
  4. http://www.deshabhimani.com/periodicalContent7.php?id=706

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തൊൽ._തിരുമാവളവൻ&oldid=1735546" എന്ന താളിൽനിന്നു ശേഖരിച്ചത്