തൊഷീരൊ മിഫൂൻ
| Toshirō Mifune | |
|---|---|
തൊഷീരോ മിഫൂൻ - 1950-ലെ ഷുബുൻ (Scandal) എന്ന ചലച്ചിത്രത്തിന്റെ പരസ്യത്തിൽ (1950) |
|
| ജനനം | 三船 敏郎 1920 ഏപ്രിൽ 1 Qingdao, Shandong, China |
| മരണം | 1997 ഡിസംബർ 24 (പ്രായം 77) Mitaka, Tokyo, Japan |
| മറ്റ് പേരുകൾ | Sanchuan Minlang |
| ഉദ്യോഗം | Actor |
| സജീവം | 1947–1995 |
| ജീവിത പങ്കാളി | Sachiko Yoshimine (1950-1995) |
| വെബ് ഇടം | |
| http://www.MifuneProductions.co.jp | |
ജപ്പാൻകാരനായ ഒരു ചലച്ചിത്രനടനാണ് തൊഷീരോ മിഫൂൻ. ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വന്നു. വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ തോഷിറോ മിഫൂൺ അഭിനയിച്ചു. സെവൻ സാമുറായി , ത്രോൺ ഒഫ് ബ്ലഡ്, റെഡ് ബിയെഡ്, ഹിഡൻ ഫോർട്ടസ്, യോജിംബോ, കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ഓഹാറുവിന്റെ ജീവിതം തുടങ്ങിയ ചിത്രങ്ങൾ മിഫൂണിനെ എതിരറ്റവനാക്കി. റെഡ് ബിയെഡിലെയും യോജിംബോയിലെയും അഭിനയം വെനീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് ര് തവണ നേടിക്കൊടുത്തു. യോജിംബോയുടെ അമേരിക്കൻ പതിപ്പായ എ ഫിസ്റ്റ്ഫുൾ ഒഫ് ഡോളേഴ്‌സ് കോളെജ് കാമ്പസുകളിൽ ശ്രദ്ധേയമായി. ജോൺ ഫ്രാങ്കൻഹീമറുടെ ഗ്രാൻഡ് പ്രീ (1968) എന്ന ചിത്രത്തിലൂടെ ഹോളിവുഡ്ഡിൽ നങ്കൂരമുറപ്പിച്ചു. ഹെൽ ഇൻ പെസിഫിക് റെഡ്‌സൺ പ്രശസ്തങ്ങളാണ്.